ഒരുപാട് നേരം ജോലി ചെയ്യുന്നതും കഴുത്ത് സ്‌ട്രെയിൻ ചെയ്യുന്നതും കഴുത്ത് വേദനയ്ക്ക് (Neck Pain) കാരണമാകാറുണ്ട്. എല്ലുകൾക്കും, ലിഗ്‌മെന്റുകൾക്കും, പേശികൾക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലം കഴുത്തിന് വേദനയുണ്ടാകാറുണ്ട്. ഇരിക്കുന്ന രീതിയുടെ പ്രശ്‌നങ്ങൾ കൊണ്ടും ഒരുപാട് പൊക്കത്തിൽ തലവെച്ച് കിടക്കുന്നത് കൊണ്ടും കഴുത്തിന് വേദനയുണ്ടാകാറുണ്ട്. കഴുത്ത് വേദനയുടെ കാരണങ്ങൾ എന്തൊക്കെ?


COMMERCIAL BREAK
SCROLL TO CONTINUE READING

പേശികൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ


ഇരിക്കുന്ന രീതിയുടെ പ്രശ്‌നം കൊണ്ടും ഒരുപാട് നേരം ഇരുന്ന് ജോലി  ചെയ്യുന്നത് കൊണ്ടും പേശികൾക്ക് കൂടുതൽ സ്ട്രെസ് (Stress) ഉണ്ടാകുകയും തുടർന്ന് വേദന വരികയും ചെയ്യും. ഒരുപാട് നേരം ഒരേ രീതിയിലിരുന്നു ജോലി ചെയ്യുന്നത് മൂലവും കഴുത്ത് വേദന ഉണ്ടാകും. അത്പോലെ ഉറങ്ങുന്ന സമയത്ത് ശരിയായ രീതിയിൽ കഴുത്ത് വെയ്ക്കാത്തതും വേദനയ്ക്ക് കാരണമാകും.


https://zeenews.india.com/malayalam/health-lifestyle/tulsi-helps-to-reduce-stress-and-anxiety-54395


ALSO READ: Dates Benefits: രക്തക്കുറവ് പരിഹരിക്കണമോ, എന്നാൽ ദിനവും രണ്ട് ഈന്തപ്പഴം കഴിക്കൂ!


 നട്ടെലിന് ഉണ്ടാകുന്ന ക്ഷതം


നട്ടെലിന് (Spine) ഉണ്ടാകുന്ന ക്ഷതങ്ങൾ പലപ്പോഴും കഴുത്ത് വേദനയ്ക്ക് കാരണമാകാറുണ്ട്. അത് പോലെ എല്ലുകൾക്കോ ലിഗ്മെന്റുകൾക്കോ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലവും കഴുത്തിന് വേദന അനുഭവപ്പെടും. അത്പോലെ തലക്ക് ഏൽക്കുന്ന ക്ഷതങ്ങളും കഴുത്തിന്റെ വേദനയ്ക്ക് കാരണമാകാറുണ്ട്.


ALSO READ: Curry Leaf Benefits: കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമം


ഹൃദയാഘാതം


കഴുത്ത് വേദന പലപ്പോഴും ഹൃദയാഘാതത്തിന്റെ (Heart Attack)  ലക്ഷണമാകാറുണ്ട്. എന്നാൽ ഹൃദയാഘാതത്തിന് ഇതിനോടൊപ്പം തന്നെ ശ്വാസംമുട്ട്, വിയർപ്പ്, തലകറക്കം, ശർദ്ദിൽ, അതിൽ കയ്യ് വേദന എന്നിവയും ഉണ്ടാകും.


ALSO READ: Summer Safety Tips: ചൂട് കാലത്ത് ശ്രദ്ധിക്കേണ്ടതെന്തൊക്കെ?


മറ്റ് കാരണങ്ങൾ എന്തൊക്കെ?


അണുബാധ, നട്ടെലിനുണ്ടാകുന്ന കാൻസർ (Cancer), കോൺജന്റിൽ പ്രശ്‍നങ്ങൾ, ട്യൂമർ തുടങ്ങി നിരവധി പ്രശ്നങ്ങളുടെ ലക്ഷണമായി കഴുത്ത് വേദന ഉണ്ടാകാറുണ്ട്. കഴുത്ത് വേദന അമിതമായും സ്ഥിരമായും ഉണ്ടാവുകയാണെങ്കിൽ വിദഗ്ദ്ധ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക