ഇറച്ചി മിക്കവരുടേയും ഇഷ്ടഭക്ഷണമാണ്. ചിക്കനും മട്ടനും ബീഫുമെല്ലാം നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള ഭക്ഷണമാണ് ഇറച്ചി. നമ്മുടെ ശരീരത്തിന് ആവശ്യമായ പല പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ് ഇറച്ചികൾ. എന്നാൽ ഇറച്ചി അമിതമായി കഴിക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊളസ്ട്രോൾ


ഇറച്ചി അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ വർധിക്കാൻ ഇടയാക്കും. കൊളസ്ട്രോൾ വർധിക്കുന്നതിന് കൂടുതൽ കാരണമാകുന്നത് റെഡ് മീറ്റാണ്. ഇത് പിന്നീട് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. കൊളസ്ട്രോൾ കൂടുന്നത് ഹൃദയാരോ​ഗ്യത്തെയാണ് കൂടുതലായി ബാധിക്കുന്നത്. കരളിന്റെ പ്രവർത്തനത്തെയും ഇത് ദോഷകരമായി ബാധിക്കും.


അമിത വണ്ണം


ഇറച്ചി അധികം കഴിക്കുന്നവരിൽ കണ്ട് വരുന്ന ഒരു  പ്രധാനപ്രശ്നമാണ് അമിത വണ്ണം. ഇറച്ചിയിൽ കൊഴുപ്പ് ധാരാളം ഉണ്ട്. അതിനാൽ ഇറച്ചി അധികം കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. എണ്ണയിൽ വറുത്ത ഇറച്ചി കഴിക്കുന്നത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തും.


ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ


ഇറച്ചി അമിതമായി കഴിക്കുന്നത് വഴി കൊളസ്ട്രോൾ ഉണ്ടാകും. ഇത് പിന്നീട് ഹൃദ്രോ​ഗങ്ങളിലേക്ക് നയിക്കും. കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞ് കൂടി ബ്ലോക്ക് ഉണ്ടാകുകയും ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ