ഇന്ന് നിരവധി ആളുകൾ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളിൽ ഒന്നാണ് കുടവയർ.  , അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുക എന്നത് പലപ്പോഴും കഠിനമായ ഒരു കാര്യം തന്നെയാണ്. ജോലിയുടേയും മാറുന്ന ഭക്ഷണ രീതിയുടേയും ഭാഗമായി പല പല ശാരീരിക പ്രശ്നങ്ങളും എല്ലാവര്‍ക്കും ഉണ്ടാകും. അത്തരത്തിൽ കമ്പ്യൂട്ടറിന് മുന്നിലും മറ്റും ഇരുന്ന് ജോലി ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളിൽ ഒന്നാണ് കുടവയർ.  വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആകൃതി നിലനിർത്താൻ കഴിയുമെന്ന് മാത്രമല്ല, നിങ്ങളുടെ കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. അമിതമായ വയറിലെ കൊഴുപ്പ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ടൈപ്പ് 2 പ്രമേഹം, ക്യാൻസർ മുതലായവയ്ക്ക് കാരണമാകുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുടവയർ കുറയ്ക്കാനുള്ള എളുപ്പ വഴികൾ 


നെല്ലിക്കയും ഇഞ്ചിയും 


നെല്ലിക്ക അരച്ച്‌ അതില്‍ ഇഞ്ചിയുടെ നീരും ചേര്‍ത്ത് കഴിച്ചാല്‍ അടിവയറ്റിലെ കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കാൻ സാധിക്കും.  അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞ് ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് അരച്ച്‌ ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ചേർത്ത് വെക്കുക. രാത്രി മുഴുവൻ വെച്ചതിന് ശേഷം രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇത് കുടിച്ചാൽ പെട്ടെന്ന് തന്നെ കുടവയർ കുറയും.


ALSO READ: Cancer: ശ്രദ്ധിക്കുക... ഈ ഭക്ഷണങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കും


ഗ്രീൻ ടീ


ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ശരീരത്തിലെ വിഷ മാലിന്യങ്ങൾ നീക്കം ചെയ്യുക മാത്രമല്ല ക്യാൻസറിനെ തടയാനും സഹായിക്കുന്നു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഗ്രീൻ ടീ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും നിങ്ങളെ ഊർജ്ജസ്വലമാക്കുകയും ചെയ്യും കൂടാതെ ഇത് നിങ്ങളുടെ തലച്ചോറിനും നല്ലതാണ്.


ജീരക വെള്ളം


വിശപ്പ് കുറയ്ക്കുന്നതിനും കലോറി ഫലപ്രദമായി കത്തുന്നതിനും ജീര സഹായിക്കുന്നു. ഇന്ത്യൻ കറികളിൽ സ്ഥിരമായി കാണപ്പെടുന്ന ഈ സസ്യം ദഹനത്തിനും സഹായിക്കും. വ്യായാമത്തിന് ശേഷം ഒരു ഗ്ലാസ് ഇളം ചൂട് ജീരകം തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ല ആശയമാണ്.


അയമോദക വെള്ളം


രണ്ട് ടേബിൾസ്പൂൺ വറുത്ത അയമോദക വിത്തുകൾ വെള്ളത്തിലിട്ട്  ഒരു രാത്രി മുഴുവൻ കുതിർത്ത ശേഷം, അടുത്ത ദിവസം രാവിലെ അത് അരിച്ചെടുത്ത് കുടിക്കുക. ഇത് ദഹനത്തെ സഹായിക്കുന്നു കൂടാതെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ശരീരത്തിലേക്ക് കൂടുതൽ വിറ്റാമിനുകൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ആമാശയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചിലർ ചപ്പാത്തി മാവിന്റെ കൂടെ അജ്‌വൈൻ വിത്ത് ചേർത്തും കഴിക്കാറുണ്ട്.


കട്ടൻ കാപ്പി


നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനും ഇത് വളരെ നിങ്ങളെ സഹായിക്കും. വ്യായാമത്തിന് മുമ്പ് ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് കലോറി വേഗത്തിൽ കത്തിക്കാൻ സഹായിക്കുന്നു. എന്നാൽ കലോറി വർദ്ധിപ്പിക്കുന്നതിനാൽ കാപ്പിയിൽ പഞ്ചസാര ഒഴിവാക്കുന്നത് ഉറപ്പാക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.