ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും കാൻസർ വരാനുള്ള സാധ്യത 70 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ടിന്നിലടച്ച ഭക്ഷ്യവസ്തുക്കളിൽ പല തരത്തിലുള്ള പ്രിസർവേറ്റീവുകൾ ചേർക്കുന്നു. ഇത് കാൻസറിനുള്ള സാധ്യത വർധിപ്പിക്കും.
സോഡ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. കൃത്രിമ പഞ്ചസാരയും നിറവും രാസവസ്തുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുന്നു. ധാരാളം ഉപ്പും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ സംസ്കരിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് ദോഷം ചെയ്യും.
ഓർഗാനിക് അല്ലാത്ത പഴങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നു. ഇത് കാൻസർ സാധ്യത വർധിപ്പിക്കും. രാസവസ്തുക്കൾ ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും ദീർഘകാലം കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കും.
മൈക്രോവേവ് കാൻസറിന് കാരണമാകുമെന്ന് പറയപ്പെടുന്നു. മൈക്രോവേവിൽ നിന്ന്, പെർഫ്ലൂറോക്റ്റാനോയിക് ആസിഡ് രൂപം കൊള്ളുന്നു. ഇത് കാൻസർ സാധ്യത വർധിപ്പിക്കും.
കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കരളിനും വൃക്കകൾക്കും ഹാനികരമാണ്. അമിതമായ മദ്യപാനം വായ, അന്നനാളം, കരൾ, വൻകുടൽ, മലാശയം എന്നിവയിലെ കാൻസർ സാധ്യത വർധിപ്പിക്കുന്നു.