പ്രണയം എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാകും. ഒരാൾക്ക് ആരോട് വേണമെങ്കിലും പ്രണയം തോന്നാം. അത് ഒരിക്കലും തെറ്റല്ല. എന്നാൽ എല്ലാ പ്രണയത്തിനും ഒരു പോസിറ്റീവ് ഫലം ഉണ്ടാകണമെന്നുമില്ല. കാരണം ചിലപ്പോൾ നിങ്ങളുടേത് ആത്മാർത്ഥ പ്രണയം ആകണമെന്നില്ല. രണ്ടു പേരിൽ ഒരാളുടെ സ്നേഹം അഭിനയമാണെങ്കിൽ ആ ബന്ധം അധിക നാൾ മുന്നോട്ട് പോകില്ല. നിങ്ങൾ പ്രണയിക്കുന്ന പെൺകുട്ടിക്ക് നിങ്ങളോട് ആത്മാർത്ഥ പ്രണയമാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും? പെണ്ണിന്റെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി അവളുടേത് ആത്മാർത്ഥ പ്രണയമാണോ അല്ലയോ എന്ന് മനസിലാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളെക്കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും പെൺകുട്ടി ഓര്‍ത്തിരിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം അവള്‍ നിങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു എന്നാണ്. 


എപ്പോഴും നിങ്ങളോട് സംസാരിക്കുകയും നിങ്ങളോട് ഫ്ലർട്ട് ചെയ്യുകയും ചെയ്യുന്നത് നിങ്ങളോട് പെൺ‌കുട്ടിക്കുള്ള ഇഷ്ടം കാണിക്കുന്നു.


മറ്റുള്ളവരോട് നിങ്ങളെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നവളാണ് പെൺകുട്ടിയെങ്കിൽ അതിനർത്ഥം അവൾക്ക് നിങ്ങളോട് ആത്മാർത്ഥമായ സ്നേഹമാണെന്നാണ്. അവളുടെ ജീവിത്തതിലെ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയുന്നുവെങ്കിൽ അത് നിങ്ങളെ അവർക്ക് അത്രയധികം ഇഷ്ടമായത് കൊണ്ടാണ്.


Also Read: Propose Day 2023 : പ്രണയം ഉള്ളിൽ വെച്ചിട്ട് എന്ത് കിട്ടാന...? അത് അങ്ങ് പറയണം; ചുമ്മാതെ അങ്ങനെ പറയരുത്, ഈ ഐഡിയകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ


 


നിങ്ങളിൽ വളരെയധികം കരുതൽ ഉണ്ടാകും ആത്മാർത്ഥമായി നിങ്ങളെ സ്നേഹിക്കുന്ന പെൺകുട്ടിക്ക്. എപ്പോഴും നിങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ചാകും അവളുടെ ചിന്ത. ജീവിത്തതിൽ മറ്റെന്തിനെക്കാളും നിങ്ങൾക്ക് ആ പെൺകുട്ടി മുൻ​ഗണന നൽകുന്നുവെങ്കിൽ അവളുടെ ജീവിതത്തിൽ അത്രത്തോളം പ്രാധാന്യം നിങ്ങൾക്ക് നൽകുന്നുവെന്നാണ് അർത്ഥം.


നിങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും അവൾ നിങ്ങൾക്കൊപ്പമുണ്ടാകും. നിങ്ങളുടെ വിഷമങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാവുന്ന ഉറ്റ സുഹൃത്തായിരിക്കും അവര്‍.


പെൺകുട്ടികൾ അവർ സ്നേഹിക്കുന്ന ആൺകുട്ടികളോട് അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളെക്ക് ഉപദേശം തേടുന്നുവെങ്കിൽ അതിനർത്ഥം നിങ്ങളുടെ വാക്കുകൾക്ക് അവർ വിലമതിക്കുന്നുവെന്നാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.