Wheezing: ശ്വാസംമുട്ടൽ കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ
അലർജി മൂലവും, ശ്വാസകോശത്തിലോ ശ്വാസനാളത്തിലോ ഉണ്ടാകുന്ന അണുബാധ മൂലവും ഒക്കെ ശ്വാസംമുട്ടൽ ഉണ്ടാകും
നമ്മുടെ ശ്വാസനാളത്തിൽ തടസ്സമുണ്ടാകുന്നതിനെ തുടർന്ന് ശ്വസിക്കുമ്പോൾ ബുദ്ധിമുട്ടും ചെറിയ ശബ്‌ദവും ഉണ്ടാകുന്നതിനെയാണ് ശ്വാസംമുട്ടൽ (Wheezing) എന്ന് പറയുന്നത്. ഇത് ചില സാധനങ്ങളോടുള്ള അലർജി (Allergy) മൂലവും, ശ്വാസകോശത്തിലോ ശ്വാസനാളത്തിലോ ഉണ്ടാകുന്ന അണുബാധ മൂലവും ഒക്കെ ഉണ്ടാകും. ചിലരിൽ ചില മരുന്നുകൾ കഴിക്കുന്നത് മൂലവും ഈ പ്രശ്‌നം ഉണ്ടാകും. ഈ പ്രശ്‌നം കുറയ്ക്കാനുള്ള വഴികൾ നോക്കാം.
1) ചൂടുള്ള പാനീയങ്ങൾ കുടിയ്ക്കുക
ശ്വാസനാളത്തിൽ കഫം കെട്ടിയതിനെ തുടർന്നാണ് ശ്വാസതടസ്സം ഉണ്ടാകുന്നതെങ്കിൽ ചൂടുള്ള പാനീയങ്ങൾ (Drinks) കുടിയ്ക്കുന്നത് ഈ കഫത്തെ അലിയിച്ചു കളയാനും ശ്വസനം സുഗമമാക്കാനും സഹായിക്കും.
ALSO READ: Soap Allergy: സോപ്പ് മൂലം ഉണ്ടാകുന്ന അലർജി എങ്ങനെ പ്രതിരോധിക്കാം? ചികിത്സകൾ എന്തൊക്കെ?
2) ആവി പിടിക്കുക
ചൂട് വെള്ളം കുടിക്കുന്നത് പോലെ തന്നെ ആവി പിടിക്കുന്നതും കഫത്തെ അലിയിച്ച് കളയാൻ സഹായിക്കും. ഇത് ഒരു പാത്രത്തിൽ വെള്ളം (Water) തിളപ്പിച്ച് പുതപ്പ് കൊണ്ട് മൂടിയാൽ മതിയാകും. വീട്ടിൽ ഒരു ഹ്യൂമിഡിഫൈർ വെയ്ക്കുന്നതും നല്ലതാണ്.
ALSO READ: Eye Health: ഈ വേനൽക്കാലത്ത് സൂര്യനിൽ നിന്നും കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം?
3) ധാരാളം പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുക
വിറ്റാമിൻ സിക്ക് നമ്മുടെ ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. അത് കൊണ്ട് തന്നെ വിറ്റാമിൻ സി (Vitamin C) അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് നമ്മുടെ ശ്വസന പ്രക്രിയ സുഗമമാക്കാൻ സഹായിക്കും.
4) പുകവലി പൂർണ്ണമായും ഒഴിവാക്കുക
പുകവലിക്കുന്നത് (Smoking) ശ്വാസകോശത്തിലുള്ള പ്രശ്നങ്ങളെ രൂക്ഷമാക്കാൻ കാരണമാകും. അത്പോലെ തന്നെ ബ്രോകൈറ്റിസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കും. അത് പോലെ തന്നെ പുകവലിക്കുന്ന പുക മൂലം കുട്ടികളിൽ ശ്വാസം മുട്ട് ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്.
ALSO READ: Breast Cancer: മുപ്പതാം വയസ്സിന് ശേഷം ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദത്തിന് സാധ്യതയേറെയെന്ന് പഠനം
5) ശ്വസന വ്യായാമങ്ങൾ ചെയ്യുക
ശ്വസിക്കുമ്പോൾ മൂക്കിലൂടെ ശ്വാസം എടുത്ത് വിസിൽ അടിക്കുമ്പോൾ വായ തുറക്കുന്ന രീതിയിൽ വായു പുറത്ത് വിടുക ഇത് ശ്വസനം സുഗമമാക്കാൻ സഹായിക്കും. അത്പോലെ തന്നെ യോഗ ചെയ്യുന്നതും, ശ്വസനം സുഗമമാക്കാനുള്ള വ്യായാമങ്ങൾ ചെയ്യുന്നതും ശ്വാസംമുട്ട് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിയ്ക്കും. എന്നാൽ രൂക്ഷമായ അവസ്ഥകളിൽ ആരോഗ്യ വിദഗ്ദ്ധന്റെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.