21 വയസാവാതെ പുകവലിക്കാൻ പറ്റില്ല : നിയമ നിർമ്മാണത്തിനൊരുങ്ങി കേന്ദ്രം

നിലവിലുള്ള 18 വയസ്സ് എന്ന പ്രായം 21ലേക്ക് ഉയർത്താനാണ് നിർദ്ദേശം.ഇതിനായി 2003 മുതൽ രാജ്യത്ത് നിലവിലുള്ള (COPTA)ആക്ടിനെ ഭേദ​ഗതി ചെയ്യാനുള്ള ഒരുക്കങ്ങൾ കേന്ദ്ര മന്ത്രാലയം ആരംഭിച്ച് കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 2, 2021, 09:07 PM IST
  • വലിച്ചാലുള്ള പിഴ 200ല്‍ നിന്ന് 2000 ആയി വര്‍ധിപ്പിക്കും.
  • ഭേദഗതി പ്രകാരം ഒരാളും 21 വയസ് തികയാത്തയാള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്.
  • ഇന്ത്യയിലെ ആദ്യത്തെ പുകയില പരസ്യരഹിത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തിയത് കേരളമാണ്
21 വയസാവാതെ പുകവലിക്കാൻ പറ്റില്ല : നിയമ നിർമ്മാണത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: പുകവലിക്കാനും,പുകയില ഉത്പന്നങ്ങൾ വാങ്ങിക്കാനും പ്രായം ഉയർത്തി നിശ്ചയിച്ചുള്ള നിയമ നിർമ്മാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിലുള്ള 18 വയസ്സ് എന്ന പ്രായം 21ലേക്ക് ഉയർത്താനാണ് നിർദ്ദേശം.ഇതിനായി 2003 മുതൽ രാജ്യത്ത് നിലവിലുള്ള (COPTA)ആക്ടിനെ ഭേദ​ഗതി ചെയ്യാനുള്ള ഒരുക്കങ്ങൾ കേന്ദ്ര മന്ത്രാലയം ആരംഭിച്ച് കഴിഞ്ഞു.പുകവലിക്ക് നിരോധനമുള്ള മേഖലകളില്‍ വലിച്ചാലുള്ള പിഴ 200ല്‍ നിന്ന് 2000 ആയി വര്‍ധിപ്പിക്കും.ഭേദഗതി പ്രകാരം ഒരാളും 21 വയസ് തികയാത്തയാള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലും വില്‍പ്പന പാടില്ല.

Also Read:എയർപോർട്ടിലേക്കോ? 10 രൂപ മതി, ട്രെയിനിൽ പോവാം

പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ സംബന്ധിച്ചുള്ള ഏഴാംവകുപ്പും(COPTA) ഭേദഗതി ചെയ്യും. ഇതിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആദ്യതവണ ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് ലക്ഷം രൂപ പിഴയും അഞ്ച് വര്‍ഷം വരെ തടവുമാണ് ശിക്ഷ. അനധികൃതമായി പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനെതിരെയും കര്‍ശന നിയമം കൊണ്ടുവരും. ഏതെങ്കിലും വിധത്തില്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെയും കുറ്റകരമായി കണക്കാക്കും

Also Read:വിശ്വാസമില്ല: ബി.ജെ.പിയുടെ Vaccine വേണ്ട-അഖിലേഷ് യാദവ്

അതേസമയം ഇന്ത്യയിലെ ആദ്യത്തെ പുകയില പരസ്യരഹിത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തിയത് കേരളമാണ്. എങ്കിലും സംസ്ഥാന പുകവലി കേസുകളുടെ എണ്ണത്തിൽ യാതൊരു കുറവുമില്ലെന്നതാണ് സത്യം. Covid കാലത്ത് രോ​ഗപകർച്ച പേടിച്ച് പലരും വലി നിർത്തിയിരുന്നെങ്കിലും നിലവിൽ അത് വർധിച്ചതായി കേരള പോലീസ് നൽകുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ശക്തമായ പിഴ ഉണ്ടെങ്കിൽ മാത്രമെ ഇത് തടയാനാവു എന്നാണ് ജനങ്ങൾ പറയുന്നത്. പുതിയ നിയമം ഇതിനുതകുന്നതാകാമെന്നാണ് വിലയിരുത്തൽ

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

 

ios Link - https://apple.co/3hEw2hy

Trending News