'വാസു അണ്ണന്റെ ഫാമിലി' എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്കെതിരെ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ രേവതി സമ്പത്ത്. ഇത്തരം ട്രോളുകള്‍ ആഘോഷിക്കുന്നത് നിര്‍ത്തണമെന്നും വലിയ അപകടത്തിലേക്കാണ് ഈ 'തമാശകള്‍' സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുകയെന്നും നടി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

'മീരാ മിഥുന്‍ അന്തരിച്ചു'; സ്വന്തം മരണവാര്‍ത്ത ട്വീറ്റ് ചെയ്ത് നടി


തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ സായ്കുമാറും മന്യയും ചേര്‍ന്ന് അവതരിപ്പിച്ച വാസു, ലക്ഷ്മി എന്ന കഥാപാത്രങ്ങള്‍ തമ്മിലുള്ള വിവാഹമായിരുന്നു ട്രോളുകളില്‍ നിറഞ്ഞത്. മന്യയുടെ വിവാഹ ഫോട്ടോ എഡിറ്റ്‌ ചെയ്ത് അതില്‍ സായ്കുമാറിന്‍റെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. ഇതിനെതിരെയാണ് രേവതി സമ്പത്ത് രംഗത്തെത്തിയത്. 


Miya George Wedding: നടി മിയ ജോർജ് ഇനി അശ്വിന് സ്വന്തം...!!


രേവതി സമ്പത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം; 


"വാസു അണ്ണന്റെ ഫാമിലി" എന്ന അശ്ലീലം ആണിപ്പോൾ എവിടെയും. കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ്  "ഗരുഡൻ വാസു". വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം.  സമൂഹമാധ്യമങ്ങളിൽ വാസു അണ്ണൻ മാസ്സ് ഡാ, വാസു അണ്ണൻ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകൾ ആഘോഷിക്കപ്പെടുകയാണ്. 


എന്തൊരു പോക്രിത്തരം ആണിത് !! bറേപ്പ് കൾച്ചർ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാൻ വന്ന ആളിൽ പ്രണയം കുത്തിനിറക്കുക,  കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോൾ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകൾ. പെട്ടെന്നൊരു ദിവസം  ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങൾ. 


മുകളിൽ പറഞ്ഞ വിഭാഗത്തിന്റെ തലയിലും മനസിലുമുള്ള വിഷമാണിതൊക്കെയും.  സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകൾ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ. എന്ത് കൊണ്ടാണ് പീഡനങ്ങൾ ഇവിടെ നോർമലൈസ് ചെയ്യപ്പെടുന്നത്, റേപ്പ് സർവൈവേഴ്‌സിനു മുകളിൽ കുറ്റങ്ങൾ ചാർത്തപ്പെടുന്നത്, സ്ത്രീ ക്രൂശിക്കപ്പെടുന്നത് എന്നതിന് ഇതിൽപരം സംശയമില്ല.


എത്രയധികം കണക്കിൽ  വരുന്ന ആളുകളാണ് ഇതിനെ "തഗ് ലൈഫ് "ആക്കി ആഘോഷമാക്കിയത് എന്നത് ചൂണ്ടികാണിക്കുന്നത് ഈ സമൂഹം പീഢനങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ എത്രമേൽ ജീർണിച്ചുപോയി എന്നതാണ്. ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികളാണ്. അവർ റേപ്പിസ്റ്റുകൾ തന്നെയാണ്... അലവലാതികളെ അലവലാതികൾ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ !!


"വാസു അണ്ണന്റെ ഫാമിലി" എന്ന അശ്ലീലം ആണിപ്പോൾ എവിടെയും. കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന...

Posted by Revathy Sampath on Saturday, 12 September 2020