Ghee Benefits: പോഷകാഹാരത്തിന്റെയും ആരോഗ്യത്തിന്റെയും കാരണത്താൽ ആളുകൾ നെയ്യ് കഴിക്കുന്നതിൽ നിന്ന് പിന്മാറുന്നു. എന്തുകൊണ്ടന്നാൽ നെയ്യ് കഴിക്കുന്നത് അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നുള്ള ചിന്തയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ആയുർവേദം അങ്ങനെ വിശ്വസിക്കുന്നില്ല. മറിച്ച് ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ ആയുർവേദം നെയ്യ് കഴിക്കാൻ ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും നെയ്യ് കഴിക്കുന്നതിനുള്ള രീതിയെക്കുറിച്ച് ആയുർവേദത്തിൽ വ്യക്തമാക്കുന്നുണ്ട്. 


Also Read: Height അനുസരിച്ച് ശരീരത്തിന്റെ weight എത്ര ആകാം?


അതിൽ പറയുന്നതനുസരിച്ച് നെയ്യ് കഴിക്കുന്നതുകൊണ്ട് നമുക്ക് അതിന്റെ ഗുണങ്ങൾ മാത്രമേ ലഭിക്കൂ ഒപ്പം ഭയപ്പെടുന്ന ചില ദോഷങ്ങൾ ഒഴിവാക്കാനാകും എന്നാണ്.


നെയ്യ് കഴിക്കുന്നതിനുള്ള ചില പ്രധാന നിയമങ്ങളെക്കുറിച്ച് നമുക്ക് അറിയാം


നെയ്യ് കഴിക്കുന്നതിനെക്കുറിച്ചുള്ള വിദഗ്ദ്ധരുടെ അഭിപ്രായം നോക്കാം


ആയുർവേദ എക്സ്പെർട്ട് Dr. Varalakshmi Yanamandra  യുടെ അഭിപ്രായത്തിൽ നിങ്ങൾക്ക് നെയ്യുടെ ഫലം പൂർണ്ണമായും ലഭിക്കണമെങ്കിൽ അതിനെ ചൂടുള്ള ഭക്ഷണത്തോടൊപ്പം മാത്രമേ കഴിക്കാവൂ എന്നാണ്. 


Also Read: Pumpkin Face Pack: മുഖത്തെ ചുളിവുകളും മൃതകോശങ്ങളും അപ്രത്യക്ഷമാക്കാൻ മത്തങ്ങ ഫെയ്സപാക്ക് ഉത്തമം


ചൂടുള്ള ചപ്പാത്തി, ചൂട് പയർ മുതലായവയിൽ നെയ്യ് ചേർത്ത് നിങ്ങൾക്ക് കഴിക്കാം. അതേസമയം, തണുത്ത കാര്യങ്ങൾക്കൊപ്പം നെയ്യ് കഴിക്കുന്നത് ഒഴിവാക്കണം. അതുപോലെ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, അര ടീസ്പൂൺ ഇഞ്ചി പൊടിയും അര ടീസ്പൂൺ ദേശി നെയ്യും കൊഴുപ്പ് കുറഞ്ഞ മോരിൽ ചേർത്ത് കഴിക്കാം.


രാവിലെ എങ്ങനെ നെയ്യ് കഴിക്കാം


വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം ഒരു സ്പൂൺ നെയ്യ് ചേർത്ത് കുടിക്കണം. വിശപ്പ് കുറവുള്ള ആളുകൾക്ക് ഇത് വളരെ പ്രയോജനം ചെയ്യും. ഈ ശീലം സാധാരണ ആളുകളിൽ പോലും ദഹനം ശരിയായി നിലനിർത്തുന്നു.


Also Read: Refregeration വേണ്ട, ഇൻസുലിൻ ഇനി കൊണ്ട് നടക്കാം


രാത്രിയിൽ നെയ്യ് എങ്ങനെ കഴിക്കാം


വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഒരാൾ ഒരു ദിവസം രണ്ട് ടീസ്പൂണിൽ കൂടുതൽ ദേശി നെയ്യ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. അതിനാൽ നിങ്ങൾ രാത്രിയിൽ നെയ്യ് കഴിക്കുകയാണെങ്കിൽ ഒരു സ്പൂൺ നെയ്യ് ചെറുചൂടുള്ള പാലിലോ വെള്ളത്തിലോ കലർത്തി കഴിക്കാം. ഇത് ശരീരത്തെ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.