Pumpkin Face Pack: മുഖത്തെ ചുളിവുകളും മൃതകോശങ്ങളും അപ്രത്യക്ഷമാക്കാൻ മത്തങ്ങ ഫെയ്സപാക്ക് ഉത്തമം

Pumpkin Face Pack: മത്തങ്ങ ചർമ്മത്തിനും വളരെയധികം ഗുണം ചെയ്യും. ചർമ്മത്തിന് വേണ്ടി ഇത് എങ്ങനെ ഉപയോഗിക്കാമെന്നറിയാം.   

Written by - Ajitha Kumari | Last Updated : Sep 25, 2021, 06:41 PM IST
  • മത്തങ്ങ ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം ചെയ്യും
  • വിറ്റാമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മത്തങ്ങ
  • മത്തങ്ങ വിത്തുകൾ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും നല്ലതാണ്
Pumpkin Face Pack: മുഖത്തെ ചുളിവുകളും മൃതകോശങ്ങളും അപ്രത്യക്ഷമാക്കാൻ മത്തങ്ങ ഫെയ്സപാക്ക് ഉത്തമം

Pumpkin Face Pack: മത്തങ്ങ അത്തരമൊരു വസ്തുവാണ് ഇത് ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം ചെയ്യും. വിറ്റാമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ മത്തങ്ങ ചർമ്മത്തിന് ഒരു അനുഗ്രഹമാണ്. 

ഇത് നിങ്ങളുടെ ചർമ്മത്തിന് ഈർപ്പം നൽകിക്കൊണ്ട് സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും മത്തങ്ങ ഫേസ് പായ്ക്ക് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക.

Also Read: Ragi Health Benefits: കൂരവ് കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ഉത്തമം

മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ

മത്തങ്ങ വിത്തുകൾ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും നല്ലതാണ്. ഈ സൂപ്പർഫുഡ് പോഷകങ്ങൾ നിറഞ്ഞതാണ്. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി, മഗ്നീഷ്യം, ഇരുമ്പ്, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മത്തങ്ങ ഫെയ്സ് പായ്ക്ക് പതിവായി ഉപയോഗിക്കുകയാണെങ്കിൽ അത് മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ത്വക്ക് വിദഗ്ധർ പറയുന്നു. 

ഇതുപോലെ ഉപയോഗിക്കുക

1. സാധാരണ അല്ലെങ്കിൽ വരണ്ട ചർമ്മത്തിന് മത്തങ്ങ ഇതുപോലെ ഉപയോഗിക്കുക (Use this way for normal and dry skin)

>> മത്തങ്ങ മുഖത്തെ പാടുകൾ നീക്കം ചെയ്യുന്നതിനൊപ്പം മുഖത്ത് തിളക്കം നൽകുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
>> സാധാരണ അല്ലെങ്കിൽ വരണ്ട ചർമ്മക്കാർക്കും ഇത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാം.

Also Read: Pickles Harmful Effects: ഇത്തിരി അച്ചാര്‍ കൂടി.... ! ദിവസവും കഴിക്കുന്നത് ഒഴിവാക്കാം

>> ഒരു കഷ്ണം മത്തങ്ങ അരച്ചെടുക്കുക.  ഇതിലേക്ക്  ഒരു സ്പൂൺ കറുവപ്പട്ട പൊടി, ഒരു സ്പൂൺ റോസ് വാട്ടർ  എന്നിവ ചേർക്കുക. എല്ലാം നന്നായി മിക്സ് ചെയ്ത ശേഷം കഴുത്തില് നിന്നും മുഖം വരെ സർക്കുലർ രീതിയിൽ മസാജ് ചെയ്ത് പിടിപ്പിക്കുക.  ശേഷം ഒരു അരമണിക്കൂർ ഉണങ്ങാൻ വിടുക.   അതിനു ശേഷം ചെറുചൂടു വെള്ളത്തിൽ മുഖം കഴുകുക.  കഴുകിയ ശേഷം മോയ്സ്ചറൈസർ പുരട്ടുക. 

2. എണ്ണമയമുള്ള ചർമ്മത്തിന് 

ഇനി നിങ്ങളുടെ ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ മത്തങ്ങ ഫേസ് പായ്ക്ക് നിങ്ങൾക്ക് വളരെ സഹായകരമാകും.  ആദ്യമായി ഒരു കഷണം മത്തങ്ങ എടുത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങ നീരും ഒരു ടീസ്പൂൺ റോസ് വാട്ടറും മിക്സ് ചെയ്യുക.

Also Read: Milk Bath Benefits: കുളിക്കുന്ന വെള്ളത്തിൽ 1 കിണ്ണം പാൽ ചേർക്കു, ഗുണം നിരവധി!

ഈ പേസ്റ്റ് കഴുത്തിൽ നിന്ന് മുഖത്തേക്ക് പുരട്ടുക.  ഏകദേശം 15 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.  ഇത് മുഖത്തെ അധിക എണ്ണയെ ആഗിരണം ചെയ്യുകയും മുഖക്കുരുവിന്റെ പ്രശ്നം തടയുകയും ചെയ്യുന്നു.

3. പാടുകളും മുഖക്കുരുവും നീക്കം ചെയ്യാൻ ഈ വഴി ഉപയോഗിക്കുക

നിങ്ങൾക്ക് പുള്ളികളും മുഖക്കുരുവും ഉണ്ടെങ്കിൽ പപ്പായയും മത്തങ്ങയും ചേർത്തുള്ള ഫേസ് പായ്ക്ക് ഉപയോഗിക്കാം. ആദ്യമായി മത്തങ്ങയുടെയും പപ്പായയുടെയും ഒരോ കഷണം എടുത്ത് പേസ്റ്റ് ആക്കുക.  ശേഷം അതിനെ  മുഖത്ത് പുരട്ടുക.  ഇതിൽ നിങ്ങൾക്ക് വേണമെങ്കിൽ ഒരു മുട്ടയും കലർത്താം.  ഇത് മികച്ച ഫലങ്ങൾ നൽകും.  ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News