സ്വയം പരിക്കേൽപ്പിക്കുന്നതിന് എതിരേ ബോധവത്‌കരണം നടത്താൻ ഉള്ള അന്താരാഷ്ട്ര ദിനമാണ് സെല്ഫ് ഇഞ്ചുറി അവേർനെസ്സ് ഡേ. ഇത്തരത്തിൽ പ്രശ്‌നമുള്ളവരുടെ പെരുമാറ്റങ്ങളെക്കുറിച്ചും മനഃപൂർവ്വം സ്വയം മുറിവേൽപ്പിക്കുന്ന രീതികളെക്കുറിച്ചും പഠിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്‌ഷ്യം. ഈ പ്രശ്‌നത്തെ കുറിച്ചുള്ള അവബോധം വളർത്തുകയെന്നതും, സഹായം ആവശ്യമുള്ളവരിലേക്ക് സഹായം എത്തിക്കുക എന്നതുമാണ് ഈ ദിവസത്തിന്റെ മറ്റ് ലക്ഷ്യങ്ങൾ. സ്വയം മുറിവേൽപ്പിക്കുന്ന  തരം പെരുമാറ്റങ്ങൾ, അല്ലെങ്കിൽ സ്വയം വേദന നൽകാൻ തരത്തിലുള്ള പെരുമാറ്റങ്ങൾ എന്നിവയെയാണ് സെല്ഫ് ഹാം അഥവാ സ്വയം പരിക്കേൽപ്പിക്കൽ എന്ന് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ചർമ്മത്തിൽ മുറിവുകൾ വരുത്തുന്ന തരത്തിൽ കത്തി കൊണ്ട് എഴുതുക, മുറിവുണ്ടാക്കുന്ന തരത്തിൽ ചൊരിയുക, സ്വന്തം ശരീരം പൊള്ളിക്കുക, ഭിത്തിയിലും മറ്റും ഇടിച്ച് കൈയിൽ മുറിവേൽപ്പിക്കുക എന്നിവയെല്ലാം തന്നെ  സെല്ഫ് ഹാമിൽ ഉൾപ്പെടുന്നവയാണ്. നിങ്ങൾ ഇവയൊക്കെ ചെയ്യുകയോ, ചെയ്യാനുള്ള പ്രവണത ഉണ്ടാകുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക്  തീവ്രമായ വൈകാരിക  പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് അർഥം. ഈ പ്രശ്‌നം ഉള്ളവർ അല്ലെങ്കിൽ മറ്റുള്ളവർക്ക് ഈ പ്രശ്‌നം ഉണ്ടെന്ന് ശ്രദ്ധയിൽ പെടുന്നവർ ആദ്യം മനസിലാക്കേണ്ടത് ഇങ്ങനെ ചെയ്യാനുള്ള കാരണമാണ്.


ALSO READ: Stress Management: ബോർഡ് പരീക്ഷയുടെ സമ്മർദ്ദം നിയന്ത്രിക്കാന്‍ 10 വഴികൾ


എന്ത് കൊണ്ടാണ് ആളുകൾ സ്വയം പരിക്കേൽപ്പിക്കുന്നത്? 


യുകെയിലെ മെന്റൽ ഹെൽത്ത് ഫൗണ്ടേഷൻ ഇതിനെ സെൽഫ് ഹാം സൈക്കിൾ എന്നാണ് അറിയപ്പെടുന്നതെന്ന് പറഞ്ഞിരുന്നു. ഇവർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് വിഷമിപ്പിക്കുന്ന ചിന്തകളിൽ നിന്നും വൈകാരിക പ്രശ്‌നങ്ങളിൽ നിന്നും വർദ്ധിച്ചുവരുന്ന സമ്മർദ്ദം ഒഴിവാക്കാനുള്ള ഒരു മാർഗമായാണ് സാധാരണയായി സ്വയം-ദ്രോഹം ആരംഭിക്കുന്നത്. ഇത് വ്യക്തി അനുഭവിക്കുന്ന വൈകാരിക വേദനയെ താൽക്കാലികമായി ഒഴിവാക്കും. എന്നാൽ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കപ്പെടാതെ ഈ പ്രശ്‍നത്തിന് അവസാനം ഉണ്ടാകില്ല.


ഇതിനെ തുടർന്ന് ആളുകളിൽ കുറ്റബോധവും നാണക്കേടും ഒക്കെ ഉണ്ടാകാറുണ്ട്. ഈ വികാരങ്ങളാണ് പലപ്പോഴും ആളുകളെ സ്വയം ദ്രോഹം തുടരാൻ പ്രേരിപ്പിക്കുന്നത്. തങ്ങളെത്തന്നെ മുറിവേൽപ്പിക്കുന്നത് ആളുകൾക്ക് തുടക്കത്തിൽ കുറച്ച് താൽക്കാലിക ആശ്വാസം നൽകും, തുടർന്ന് ജീവിതത്തിൽ ഓരോ തവണയും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ വ്യക്തി ഇത് ആവർത്തിക്കുകയും ഇതൊരു ശീലമായി മാറുകയും ചെയ്യും.


വീട്ടിലെ പ്രശ്‌നങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ, കൂട്ടുകാരുമായി ഉണ്ടാകുന്ന വഴക്കുകൾ, സ്‌കൂളിലെ സമ്മർദ്ദം, സൈബർ ഭീഷണി. വിഷാദം, ഉത്കണ്ഠ. ആത്മവിശ്വാസ കുറവ്, മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ഉപയോഗം ഇവയൊക്കെ പലപ്പോഴും സ്വയം ദ്രോഹത്തിലേക്ക് നയിക്കാറുണ്ട്.  പലരിലും പല തരത്തിലുള്ള പ്രശ്‍നങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. തുറന്ന് പറയാൻ സാധിക്കില്ലെന്ന് കരുതുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാനും പലപ്പോഴും ആളുകൾ സ്വയം ദ്രോഹം ചെയ്യാറുണ്ട്.


നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ സ്വയം ദ്രോഹത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു പ്രൊഫഷണലിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. സ്വയം ഉപദ്രവിക്കുന്നതിനും ആത്മഹത്യ തടയുന്നതിനുമായി നിരവധി ഹെൽപ്പ് ലൈൻ നമ്പറുകളും ഉണ്ട്. കൂടാതെ വിഷാദം, ഒറ്റപ്പെട്ട് നടക്കുക എന്നിവ ശ്രദ്ധയിൽ പെട്ടാൽ അത് ശ്രദ്ധിക്കണം. അവരിൽ സ്വയം ദ്രോഹത്തിനുള്ള പ്രവണത ഉണ്ടാകാം. അങ്ങനെയുള്ളവരിലേക്ക് പെട്ടെന്ന് സഹായം എത്തിക്കാൻ ശ്രമിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.