Stress Management: ബോർഡ് പരീക്ഷയുടെ സമ്മർദ്ദം നിയന്ത്രിക്കാന്‍ 10 വഴികൾ

Stress Management:  സമ്മര്‍ദ്ദം കൂടാതെ പരീക്ഷയെ ഫലപ്രദമായി  നേരിടാന്‍ ചില നടപടികള്‍ സമയാ സമയങ്ങളില്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ സമ്മർദ്ദ നിലകളെ ഫലപ്രദമായി നേരിടുന്നതിന് ചില നടപടികൾ സ്വീകരിക്കാം...  

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 04:17 PM IST
  • കുട്ടികളുടെ വര്‍ഷാവസാന പരീക്ഷകള്‍ നടക്കുന്ന സമയം എന്നത് വിദ്യാർഥികളും മാതാപിതാക്കളും ഒരു പോലെ സമ്മർദ്ദത്തിന് അടിപ്പെടുന്ന കാലവും കൂടിയാണ്.
Stress Management: ബോർഡ് പരീക്ഷയുടെ സമ്മർദ്ദം നിയന്ത്രിക്കാന്‍ 10 വഴികൾ

Stress Management: മാര്‍ച്ച്‌ മാസം എത്തുന്നതോടെ കുട്ടികള്‍ക്ക് പരീക്ഷാകാലമായി. വെയിലിന്‍റെ കാഠിന്യം കൂടുന്നതോടൊപ്പം കുട്ടികളെ സംബന്ധിച്ചിടത്തോളം പരീക്ഷായുടെ ചൂടും ഒപ്പം കൂടുന്ന സമയമാണ് ഇത്. 

കുട്ടികളുടെ വര്‍ഷാവസാന പരീക്ഷകള്‍ നടക്കുന്ന സമയം എന്നത് വിദ്യാർഥികളും മാതാപിതാക്കളും ഒരു പോലെ സമ്മർദ്ദത്തിന് അടിപ്പെടുന്ന കാലവും കൂടിയാണ്. മിക്ക കുട്ടികളും പരീക്ഷയെ പ്രത്യേകിച്ചും വര്‍ഷാവസാന പരീക്ഷയെ പേടിയോടെയാണ് നോക്കികാണുന്നത്. സമ്മർദം കാരണം പരീക്ഷപോലും നന്നായി എഴുതാൻപോലും പറ്റാത്തവര്‍ ഏറെയാണ്‌. നല്ല തയ്യാറെടുപ്പിന് ശേഷവും ചിലര്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചുവെന്നു വരില്ല. പരീക്ഷ നല്‍കുന്ന ടെന്‍ഷന്‍ അല്ലെങ്കില്‍ സമ്മർദമാണ്  ഇതിന്  കാരണം.  

Also Read:  Exam Stress: മാര്‍ച്ച്‌ മാസമെത്തി, പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കാം, ഈ പോംവഴികള്‍ സ്വീകരിയ്ക്കൂ 

സമ്മര്‍ദ്ദം കൂടാതെ പരീക്ഷയെ ഫലപ്രദമായി  നേരിടാന്‍ ചില നടപടികള്‍ സമയാ സമയങ്ങളില്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ സമ്മർദ്ദ നിലകളെ ഫലപ്രദമായി നേരിടുന്നതിന് ചില നടപടികൾ സ്വീകരിക്കാം...  

Also Read:  Muscle Strength: പേശികൾക്ക് കൂടുതല്‍ ശക്തി, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം 

വിദ്യാർത്ഥികൾ ഇപ്പോള്‍ പത്താം ക്ലാസിന്‍റെയും പന്ത്രണ്ടാം ക്ലാസിന്‍റെയും ബോര്‍ഡ്  പരീക്ഷയില്‍ പങ്കെടുക്കുന്ന സമയമാണ്. കുട്ടികളുടെ മാനസിക പിരിമുറുക്കത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാണെങ്കിൽ, പരീക്ഷയ്‌ക്ക് മുമ്പുള്ള സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള 10 ലളിതമായ നുറുങ്ങുകൾ അറിയാം ..... 

1. പഠനത്തിനിടെ താൽക്കാലികമായ ഇടവേളകൾ എടുക്കുക
ഏറെ പഠിക്കാന്‍ ഉണ്ടാകും. എന്നാല്‍ പഠനത്തിനിടെ കുറച്ച് ഇടവേള എടുക്കാനും ശാന്തമായി നടക്കാനും കുറച്ച് സംഗീതം കേൾക്കാനും, ഇത്തിരി സമയം കണ്ടെത്തുക. ഇത് നിങ്ങളുടെ മനസിനെ ശാന്തമാക്കാൻ സഹായിക്കും.

2. ദീർഘ ശ്വാസോച്ഛ്വാസം എടുക്കുക
അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രെസിന്‍റെ അഭിപ്രായത്തിൽ, ഓരോ ദിവസവും 20 മുതൽ 30 മിനിറ്റ് വരെ ദീർഘ ശ്വാസോച്ഛ്വാസം എടുക്കുന്നത് ഉത്കണ്ഠ, സമ്മർദ്ദം മുതലായവ കുറയ്ക്കാന്‍ സഹായിയ്ക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇത്തരത്തില്‍ ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ഒരാളുടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ വിതരണം വർദ്ധിപ്പിക്കുകയും ശാന്തമായ അവസ്ഥയ്ക്ക് വഴി തെളിക്കുകയും ചെയ്യുന്നു. 

3. സമയം ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക 
നിങ്ങളുടെ സിലബസും പുനരവലോകനങ്ങളും ഫലപ്രദമായി നേരിടാൻ നല്ല ആസൂത്രണം അനിവാര്യമാണ്. അവസാന നിമിഷത്തെ ടെൻഷനുകൾ ഒഴിവാക്കാൻ ഒരു ഷെഡ്യൂൾ ഉണ്ടാക്കി അതിൽ ഉറച്ചുനിൽക്കുക.

4. ശരിയായ ഭക്ഷണം  കഴിക്കുക
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിയന്ത്രിക്കാൻ സമീകൃതാഹാരം അത്യന്താപേക്ഷിതമാണ്, ബോർഡ് പരീക്ഷകൾ പോലുള്ള സമ്മർദ്ദകരമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശാരീരിക ആരോഗ്യം പ്രധാനമാണ്. ശ്രദ്ധാപൂർവം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ചേർക്കുക. ഈ സമയത്ത് പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക.   

5. അല്പം ശാരീരിക വ്യായാമം ആകാം  
വ്യായാമം സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും. അതിനാൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട ഈണത്തിൽ നൃത്തം ചെയ്യുകയോ നടക്കുകയോ ഓടുകയോ ചെയ്യുന്നത് സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപെടാന്‍ സഹായിയ്ക്കും. പഠനം അനുസരിച്ച് ശാരീരികമായി സജീവമായിരിക്കുന്നത് സമ്മർദ്ദം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.

6. മതിയായ ഉറക്കം 
ഭക്ഷണക്രമം പോലെ, ബോർഡ് പരീക്ഷകൾക്ക് മുമ്പുള്ള സമ്മർദ്ദം നിയന്ത്രിക്കാനായി ശരിയായ ഉറക്കം അനിവാര്യമാണ്. അതായത്, ഉറക്കക്കുറവ് സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും വർദ്ധിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

7. എപ്പോഴും പോസിറ്റീവായിചിന്തിക്കുക, പ്രവര്‍ത്തിക്കുക 
എപ്പോഴും നല്ലത് മാത്രം ചിന്തിക്കുക, നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ സമ്മർദത്തിന്‍റെ തോത് വർദ്ധിപ്പിക്കുകയും നിങ്ങളുടെ കഴിവുകള്‍ യഥാവിധി പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരികയും ചെയ്യുന്നു.  
 
8. സമ്മർദ്ദത്തിനുള്ള കാരണം തിരിച്ചറിയുക
വ്യത്യസ്ത കാരണങ്ങളാൽ നിങ്ങൾക്ക് സമ്മർദമുണ്ടാകാം. അതിന്‍റെ  യഥാര്‍ത്ഥ കാരണം  തിരിച്ചറിയുന്ന അവസരത്തില്‍ മാത്രമേ അവയെ ഫലപ്രദമായി നേരിടാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയൂ.

9. നിങ്ങളുടെ ഹോബിയ്ക്കായി സമയം കണ്ടെത്തുക 
നിങ്ങൾക്ക് ഒരു ഹോബിയുണ്ടെങ്കിൽ - പെയിന്റിംഗ്, പാട്ട്, നൃത്തം - നിങ്ങൾ അവ പൂർണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. നിങ്ങളുടെ പ്രിയപ്പെട്ട പ്രവർത്തനങ്ങൾക്കായി അല്‍പസമയം ചെലവഴിക്കുക, അത് അതിശയകരമായ സ്ട്രെസ് ബസ്റ്റർ ആണെന്ന് തെളിയിക്കാനാകും.

10. സഹായം ചോദിക്കുക
നിങ്ങൾക്ക് സമ്മർദ്ദത്തെ നേരിടാൻ കഴിയില്ലെന്ന്  തോന്നുന്ന അവസരത്തില്‍ നിങ്ങളുടെ മാതാപിതാക്കളോടോ  അദ്ധ്യാപരോടോ അടുത്ത സുഹൃത്തുക്കളോടോഇതെപ്പറ്റി സംസാരിക്കുകയും ആവശ്യമെങ്കിൽ വിദഗ്ദ്ധരില്‍ നിന്നും സഹായം തേടുകയും ചെയ്യുക.  .

പരീക്ഷാ സമയങ്ങളിൽ കുട്ടികളില്‍ യാതൊരു തരത്തിലും സമ്മർദ്ദം കടന്നുവരാൻ അനുവദിക്കരുത്. പരീക്ഷയെ ധൈര്യപൂർവ്വമായ മനസ്സോടെ നേരിടാൻ അവരെ പ്രോത്സാഹിപ്പിക്കുക, ഒരുക്കുക..!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News