Blood donation: സന്നദ്ധ രക്തദാനം പരിപോഷിപ്പിക്കാൻ `ഹീമോപോൾ 2022` സെമിനാർ
27 കോളേജുകളിൽ നിന്ന് 80 വിദ്യാർഥികൾ പ്രോജക്ടുകൾ സമർപ്പിച്ചു; മികച്ച പത്ത് പ്രോജക്ടുകൾ തെരഞ്ഞെടുത്ത് അവതരിപ്പിച്ചു
തിരുവനന്തപുരം: സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ സമ്പൂർണ്ണ സന്നദ്ധ രക്തദാന സംസ്ഥാനം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സെമിനാർ സംഘടിപ്പിച്ചു. കേരള പോലീസിന്റെ പോൾ-ബ്ലഡ് സ്റ്റേറ്റ് കൺട്രോൾ റൂമും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായാണ് ഹീമോപോൾ -2022 എന്ന പേരിൽ സംസ്ഥാന തല സെമിനാർ സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സെമിനാറിൽ 27 കോളേജുകളിൽ നിന്ന് 80 വിദ്യാർഥികൾ പ്രോജക്ടുകൾ സമർപ്പിച്ചു. സന്നദ്ധ രക്തദാനം പരിപോഷിപ്പിക്കുന്നതിനായി കേരളത്തിലുടനീളമുള്ള സർക്കാർ, സർക്കാരിതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് നൂതന ആശയങ്ങൾ അടങ്ങുന്ന പ്രോജക്ടുകൾ ക്ഷണിച്ചത്. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഏർപ്പെടുത്തിയ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപ്പാർട്ട്മെന്റിലെ വിദഗ്ധ ഡോക്ടേഴ്സ് അടങ്ങുന്ന പാനൽ ഈ പ്രോജക്ടുകൾ പരിശോധിച്ചു. തുടർന്ന്, മികച്ച പത്ത് പ്രോജക്ടുകൾ തെരഞ്ഞെടുക്കുകയും അവതരിപ്പിക്കുകയും ചെയ്തു.
ശ്രീകാര്യം ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് കോളേജിനെ പ്രതിനിധികരിച്ചു പങ്കെടുത്ത ഗംഗ ബാബു. ബി (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്,രണ്ടാം വർഷം) ഒന്നാം സ്ഥാനം നേടി. ആര്യ മുരുകേശൻ (ബി. എം.ഇ മൂന്നാം സെമെസ്റ്റർ ), ടി. കെ. എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കരുവേലിൽ രണ്ടാം സ്ഥാനവും തോമസ് ടോമി (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് രണ്ടാം വർഷം,ശ്രീകാര്യം ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്) മൂന്നാം സ്ഥാനവും നേടി.
Also read: Good News on Fuel Price..!! രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില 14 രൂപ വരെ കുറഞ്ഞേക്കും
വിജയികൾക്കുള്ള അവാർഡുകൾ ബഹു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു വിതരണം ചെയ്തു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐ. പി. എസ് , പോൾ-ബ്ലഡ് പ്രൊജക്റ്റ് ചെയർമാൻ കൂടിയായ ADGP എം. ആർ.അജിത്ത്കുമാർ ഐ. പി. എസ് , ഡോ. ശ്രീലത (പ്രൊജക്റ്റ് ഡയറക്ടർ, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ), കേരളത്തിലെ സർക്കാർ ബ്ലഡ് ബാങ്കുകളിലെ മെഡിക്കൽ ഓഫീസറുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...