ദാഹം ശമിപ്പിക്കാൻ മാത്രമല്ല ആരോഗ്യത്തിനും ഏറെ പ്രധാനമാണ് വെള്ളം. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭക്ഷണം കഴിക്കുമ്പോഴോ അതിനു ശേഷമോ വെള്ളം കുടിക്കുന്നത് ദോഷകരമാണെന്ന് പല വിദഗ്ധരും പറയുന്നു. എന്താണ് ഇതിന് കാരണമെന്ന് പലർക്കും അറിയില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

വയറ്റിലെ ഭക്ഷണവുമായി വെള്ളം കലർന്ന് കട്ടിയുള്ള മിശ്രിതം ഉണ്ടാകുന്നു. ഇത് ദഹനത്തിന്റെ വേഗത കുറയ്ക്കുന്നു. കൂടാതെ, ആമാശയത്തിലെ ഭക്ഷണത്തെ നേർപ്പിക്കാൻ വെള്ളത്തിന് കഴിയും, ഇത് ആമാശയത്തിൽ വാതക രൂപീകരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


ALSO READ: പോഷക സമ്പുഷ്ടം ഈ സൂപ്പർ ഫുഡുകൾ; കഴിക്കാൻ മറക്കരുത്


ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിച്ചാൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് നോക്കാം. ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കുമ്പോൾ അത് ആമാശയത്തിലെ ഭക്ഷണവുമായി കലരുന്നു. ഇത് ആമാശയത്തിലെ ആസിഡും ദഹന എൻസൈമുകളും നേർപ്പിക്കുകയും ചെയ്യുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാൻ പ്രയാസമാക്കി മാറ്റുകയും പിന്നീട് ഇത് വയറുവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു.


ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ഭക്ഷണവുമായി കലരുന്ന് ആമാശയത്തിൽ ഗ്യാസ് രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണശേഷം വെള്ളം കുടിക്കുന്നതും ചിലരിൽ വയറുവേദനയ്ക്ക് കാരണമാകും. കാരണം, വെള്ളം ആമാശയത്തിലെ ഭക്ഷണത്തെ നേർപ്പിക്കുകയും ആമാശയത്തിന് ചുറ്റുമുള്ള പേശികളിൽ സ്തംഭനാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. നിങ്ങൾക്ക് വെള്ളം കുടിക്കണമെങ്കിൽ, ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും ഇടവേള എടുത്ത ശേഷം കുടിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.