വാഴപ്പഴത്തിന്റെ പാർശ്വഫലങ്ങൾ: ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിന് ഭക്ഷണത്തിൽ കഴിയുന്നത്ര പഴങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പഴവർ​ഗങ്ങളിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പഴങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. ഏത്തപ്പഴത്തിന് ഗുരുതരമായ ദോഷഫലങ്ങളൊന്നും ഇല്ലെങ്കിലും, അമിതമായി കഴിക്കുന്നത് ചിലപ്പോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വാഴപ്പഴം അമിതമായി കഴിക്കുന്നത് അതിന്റെ ആരോഗ്യപരമായ ഗുണങ്ങളെ ഇല്ലാതാക്കും. വാഴപ്പഴം കൂടുതലായി കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

1- ഏത്തപ്പഴം കൂടുതലായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും.
2- വാഴപ്പഴത്തിലെ ദോഷകരമായ സംയുക്തങ്ങൾ മൈഗ്രേൻ വേദന വർധിപ്പിക്കും.
3- രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉത്തേജിപ്പിക്കുന്ന ഫ്രക്ടോസ് വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
4- ധാരാളം വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും.
5- പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹൈപ്പർകലീമിയ ഉണ്ടാകാം.
6- നേന്ത്രപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, അമിതമായി കഴിച്ചാൽ ഇത് ഗ്യാസിനും വയറ് വീക്കത്തിനും കാരണമാകും.
7- വാഴപ്പഴം അമിതമായി കഴിച്ചാൽ ദന്തക്ഷയം പോലുള്ള ദന്ത പ്രശ്നങ്ങൾക്ക് കാരണമാകും.
8- ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഏത്തപ്പഴം കഴിക്കുന്നത് ഞരമ്പുകൾക്ക് ദോഷം ചെയ്യും.
9- സെറോടോണിന്റെ ഉത്പാദനം വർധിപ്പിക്കും, ഇത് പെട്ടെന്ന് ഉറക്കം വരുന്നതിനും ക്ഷീണത്തിനും കാരണമാകും.
10- വൃക്കരോഗമുള്ളവർ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം.


ALSO READ: Weight Lose: കലോറിയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കില്ല; ഇക്കാര്യം ശ്രദ്ധിക്കൂ


ഏത്തപ്പഴം ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണെങ്കിലും, അധികമായി കഴിക്കുന്നത് ദോഷം ചെയ്യും. അതിനാൽ, ദിവസവും രണ്ട് വാഴപ്പഴം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക. ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ഡയറ്റീഷ്യനെയോ ആരോ​ഗ്യ വിദ​ഗ്ധനെയോ സന്ദർശിച്ച് ഉപദേശം തേടാൻ ശ്രമിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.