പലരും ചൂടിൽ നിന്നും മറ്റും ശമനം ലഭിക്കാൻ ആശ്രയിക്കുന്ന ഒന്നാണ് കൂൾ ഡ്രിങ്ക്സുകൾ. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകുമ്പോഴും ഒഴിവു വേളകളിലുമെല്ലാം കൂൾ ഡ്രിങ്ക്സ് കുടിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. മദ്യപിക്കാറില്ലെങ്കിലും ഒറ്റയടിക്ക് വലിയ അളവിൽ കൂൾ ഡ്രിങ്ക്‌സ് കുടിക്കുന്നവരുണ്ട്. കൂൾ ഡ്രിങ്ക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ച് അറിയാതെയാണ് അവർ ഇത്തരം തെറ്റുകൾ ചെയ്യുന്നത്. അമിതമായി കൂൾ ഡ്രിങ്ക്സ് കുടിക്കുന്നവരെ കാത്തിരിക്കുന്ന ചില ആരോ​ഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതഭാരം 


കൂൾ ഡ്രിങ്കുകൾ ധാരാളമായി കുടിക്കുന്നവരിൽ അമിതഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂൾ ഡ്രിങ്ക്‌സിൽ മധുരത്തിന് ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് കൂടുതലാണ്. നിങ്ങൾ എത്രത്തോളം മധുരം കഴിക്കുന്നുവോ അത്രയധികം ശരീരഭാരം വർദ്ധിക്കുകയും ചെയ്യും എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അതുകൊണ്ടാണ് ശീതളപാനീയങ്ങൾ കുടിക്കുന്നവരിൽ പലപ്പോഴും അമിതവണ്ണം കൂടുന്നത്.


ALSO READ: മുട്ട പ്രേമികളുടെ ശ്രദ്ധയ്ക്ക്..! നിങ്ങൾ ഒരു ദിവസം എത്ര മുട്ട കഴിക്കുന്നുണ്ട്?


പ്രതിരോധശേഷി കുറയുന്നു


ധാരാളം കൂൾ ഡ്രിങ്കുകൾ കുടിക്കുന്നവരിൽ രോഗപ്രതിരോധ ശേഷി കുറയുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂൾ ഡ്രിങ്കുകളിലെ ദോഷകരമായ വസ്തുക്കളും രാസവസ്തുക്കളുമാണ് കാരണമെന്ന് പോഷകാഹാര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


തലവേദന


കൂൾ ഡ്രിങ്ക്സിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇടയ്ക്കിടെ ചെറിയ അളവിൽ കൂൾ ഡ്രിങ്ക്സ് കുടിച്ചാൽ പോലും കഫീൻ ഉള്ളിലെത്തും. ഇത്  മസ്തിഷ്കത്തെ ഉത്തേജിപ്പിക്കും. കഫീൻ കൂൾ ഡ്രിങ്ക്സ് സ്ഥിരമായോ അല്ലെങ്കിൽ ഉയർന്ന അളവിലോ കഴിക്കുന്നവരിൽ ഇത് തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും.  


കുടവയർ


രുചിയും ഫ്രഷ്നസും അനുഭവപ്പെടാൻ കാരണമാകുന്ന ഗ്യാസും പാനീയം കേടുകൂടാതെയിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും കാരണം ചിലർക്ക് കൂൾഡ്രിങ്കുകൾ കഴിച്ചതിന് ശേഷം വീർപ്പുമുട്ടൽ അനുഭവപ്പെടാറുണ്ട്. ചിലർക്ക് നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങളും അനുഭവപ്പെടുന്നു. 


പല്ല് കേടാകും  


കൂൾ ഡ്രിങ്ക്‌സ് കുടിക്കുന്നത് ശരീര ഭാരം വർധിപ്പിക്കും. അതുപോലെ തന്നെ ഇത് പല്ല് നശിക്കാനും കാരണമാകുന്നു. കൂൾ ഡ്രിങ്ക്‌സ് കുടിക്കുന്നവരുടെ പല്ല് നശിക്കാൻ സാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 


നെഞ്ചെരിച്ചിൽ


സ്ഥിരമായി കൂൾ ഡ്രിങ്കുകൾ കുടിക്കുന്നവർക്ക് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നതായി കാണാം. ചിലർ മദ്യത്തിനൊപ്പവും കൂൾ ഡ്രിങ്ക്സ് ചേർക്കാറുണ്ട്. ഇത് ശരീരത്തെ കൂടുതൽ ദോഷകരമായി ബാധിക്കാൻ കാരണമാകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.