ആരോ​ഗ്യ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനുമായി ധാരാളം വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭക്ഷണം പോലെ തന്നെ ആരോ​ഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് വെള്ളം. ദിവസവും 8 ​ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് പറയാറ്. പക്ഷേ അമിതമായി വെള്ളം കുടിയ്ക്കുന്നതും ആരോ​ഗ്യത്തിന് ദോഷം ചെയ്യും. അമിതമായി വെള്ളം കുടിക്കുന്നത് വാട്ടർ പോയിസണിം​ഗ് എന്ന അവസ്ഥയ്ക്ക് കാരണമാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഒന്നാണ് സോഡിയം. കൂടുതൽ വെള്ളം ഉള്ളിൽ ചെയ്യുമ്പോൾ ഇത് നേർത്തതാകും. ഇതിലൂടെ ശരീരത്തിലെ ജലത്തിന്റെ അംശം ഉയരും. കോശങ്ങളിലെ ജലാംശം ഉയര്‍ന്ന് വീക്കമുണ്ടാകാൻ ഇത് കാരണമാകും. ഇത് പിന്നീട് ഹൈപ്പോനട്രീമിയ എന്ന അവസ്ഥയ്ക്ക് ഇത് വഴിയൊരുക്കുന്നു. സോഡിയം അളവ് 135ല്‍ താഴെ വരുമ്പോഴാണ് ഹൈപ്പോനട്രീമിയ ഉണ്ടാകുന്നത്. ശരീരത്തിന് ആവശ്യമായ വെള്ളം ഇല്ലെങ്കിലും ഇത് സംഭവിക്കാം. 


Also Read: Veggie Benefits: പാചകം ചെയ്ത പച്ചക്കറികൾ ഹൃദയത്തിന് ​ഗുണമോ ദോഷമോ? ഡയറ്റീഷ്യന്മാരുടെ അഭിപ്രായം ഇതാണ്


വ്യായാമം ചെയ്തതിന് ശേഷം അമിതമായി വെള്ളം കുടിക്കുന്നതും ഒഴിവാക്കേണ്ടതാണ്. വ്യായാമം ചെയ്ത് വിയര്‍ക്കുമ്പോള്‍ തന്നെ സോഡിയം പുറത്തു പോകുന്നുണ്ട്. ഇതിനൊപ്പം ആവശ്യത്തിലേറെ വെളളം കുടിയ്ക്കുമ്പോള്‍ സോഡിയം നേര്‍ത്ത് ഹൈപ്പോനട്രീമിയയിലേക്ക് മാറും. ആവശ്യത്തിന് മാത്രം വെള്ളം കുടിക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.