Side effects of eating banana: ശരീരത്തിന് ആവശ്യമുള്ള ഊർജം നൽകാൻ പഴം കഴിക്കുന്നതിലൂടെ കഴിയും. എന്നാൽ നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ അസുഖമോ ചുമയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തണുപ്പുള്ള കാലാവസ്ഥയിൽ രാത്രിയിൽ പഴം കഴിക്കുന്നത് തികച്ചും ഒഴിവാക്കണം.  കാരണം ഇത് ശരീരത്തിൽ കഫം ഉണ്ടാക്കാൻ കാരണമാകും. അതുപോലെ നിങ്ങൾക്ക് സൈനസൈറ്റിസ് പ്രശ്നമുണ്ടെങ്കിൽ വാഴപ്പഴം ഒഴിവാക്കുന്നതാണ് നല്ലത് അല്ലെങ്കിൽ അധികം കഴിക്കതിരിക്കാൻ ശ്രദ്ധിക്കണം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരൂ, ഫലം ഉറപ്പ്!


എന്താണ് സൈനസൈറ്റിസ് എന്നറിയാം (what is sinusitis)


മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് ഈ സൈനസ്. നെറ്റിയുടെ പിറകിലുള്ള സൈനസിനെ ഫ്രോണ്ടൽ സൈനസ്, കണ്ണുകളുടെ താഴെയുള്ളതിനെ മാക്സില്ലറി സൈനസ്, കണ്ണിന്റെയും മൂക്കിന്റെയും ഇടയിലുള്ളതിനെ എത്‌മോയിഡ് സൈനസ്, മൂക്കിന്റെ ഏറ്റവും പിറകിലുള്ളതിനെ സ്ഫിനോയിഡ് സൈനസ് എന്നിങ്ങനെയാണ് വിളിക്കുന്നത്. ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സാധാരണമായി സൈനസിന്റെ ചെറിയ ഒരു ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടേയിരിക്കും. എന്തെങ്കിലും കാരണത്താൽ ഈ ദ്വാരം അടഞ്ഞുപോയാൽ സൈനസിലെ കഫം അവിടെക്കിടന്ന കെട്ടി അതിൽ പഴുപ്പുണ്ടാകുന്നു. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.  തണുത്ത സാധനങ്ങൾ ഒഴിവാക്കുന്നതിലൂടെ ഈ രോഗം ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാൻ കഴിയും. എന്നാൽ ദീർഘകാലമായി ഈ പ്രശ്നം ഉള്ളവർക്ക് മൂക്കിലൂടെ ഓപ്പറേഷൻ നടത്തേണ്ടിവരും. എന്നാൽ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തവർ ഈ സീസണിലും വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കരുത് എന്നാണ് പറയുന്നത്‌. വിദഗ്ധരുടെ ഈ അഭിപ്രായത്തിന് പിന്നിലെ കാരണം എന്താണെന്ന് നമുക്ക് നോക്കാം.


Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ (Nutrients found in banana)


പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ്, ഫോളേറ്റ്, നിയാസിൻ, റൈബോഫ്ലേവിൻ, ബി6 തുടങ്ങി എല്ലാ അവശ്യ വിറ്റാമിനുകളും ധാതുക്കളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ശരീരത്തെ ആരോഗ്യകരമാക്കുകയും ശരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.


വാഴപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്ന അത്ഭുതകരമായ ഗുണങ്ങൾ അറിയാം (Amazing benefits of eating banana)


1. വാഴപ്പഴം കഴിക്കുന്നത് എല്ലുകൾക്ക് ഗുണം ചെയ്യും (Banana Beneficial for Bones)


മഞ്ഞുകാലത്ത് പൊതുവെ എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ കാൽസ്യം അടങ്ങിയ വാഴപ്പഴം  കൂടുതൽ കഴിക്കുന്നത് ഉത്തമമാണ്.ഇത് എല്ലുകലെ ബലപ്പെടുത്തുന്നതിന് സഹായിക്കും.   


Also Read: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ 


2. ഭാരം നിയന്ത്രിക്കുന്നതിന് വാഴപ്പഴം കഴിക്കുന്നത് ഉത്തമം  (Banana Controls Weight)


ശരീരഭാരം നിയന്ത്രിക്കാൻ വാഴപ്പഴം കഴിക്കുന്നത് സഹായിക്കും. കാരണം വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ചില നാരുകൾക്ക് ദഹനത്തെ മന്ദീഭവിപ്പിക്കുന്ന പ്രവണതയുണ്ട്. ഇത്തിലൂടെ നമുക്ക് വയർ നിറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ പെട്ടെന്ന് വിശപ്പ് ഉണ്ടാകില്ല. ഇതിലൂടെ ഭാരം നിയന്ത്രിക്കാനും കഴിയും.


3. വാഴപ്പഴം കഴിക്കുന്നത് ഹൃദയത്തിനും ഉത്തമം (Very Beneficial Banana for Heart)


പഠനമനുസരിച്ച് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗം, കൊറോണറി ആർട്ടറി രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നുവെന്നാണ് പറയുന്നത്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കും.


Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു 


4. പഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും (Helpful in good sleep)


വൈകുന്നേരങ്ങളിൽ വാഴപ്പഴം കഴിക്കുന്നത് ഒരു നല്ല ശീലമാണ്. പൊട്ടാസ്യം സമ്പുഷ്ടമായി അടങ്ങിയിട്ടുള്ള വാഴപ്പഴം കഠിനമായ ഒരു ദിവസത്തെ ജോലിക്ക് ശേഷം പേശികളെ വിശ്രമിക്കാൻ സഹായിക്കും. വൈകുന്നേരം ഒന്നോ രണ്ടോ നേന്ത്രപ്പഴം കഴിച്ചാൽ ക്ഷീണം മാറി നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.