പിസ്ത വളരെ സ്വാദിഷ്ടമായ നട്സുകളിലൊന്നാണ്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. പിസ്ത ഏറ്റവും ജനപ്രിയമായ ഭക്ഷണങ്ങളിലൊന്നാണ്. ഇത് ചോക്ലേറ്റുകൾ, ഐസ്ക്രീം, മിഠായികൾ, മധുരപലഹാരങ്ങൾ തുടങ്ങി നിരവധി ഭക്ഷണങ്ങളിൽ പിസ്ത ഉൾപ്പെടുത്താറുണ്ട്. പിസ്തയുടെ ഗുണങ്ങളെക്കുറിച്ച് മിക്കവർക്കും അറിയാം. എന്നാൽ, ഈ സ്വാദിഷ്ടമായ നട്സ് ചില ആളുകൾക്ക് അലർജിക്ക് കാരണമാകുകയും വിവിധ പാർശ്വഫലങ്ങൾക്ക് കാരണമാകുകയും ചെയ്യാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പിസ്ത നട്സിന്റെ പാർശ്വഫലങ്ങൾ


ദഹന പ്രശ്നങ്ങൾ: ആമാശയത്തിന് ഗുണം ചെയ്യുന്നതും ദഹനനാളത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതുമായ നാരുകൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. വളരെയധികം നാരുകൾ ഉള്ളതിനാൽ ഇവ കൂടുതൽ കഴിച്ചാൽ വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. അതിനാൽ, മിതമായ അളവിൽ പിസ്ത കഴിക്കാൻ ശ്രമിക്കുക.


ശരീരഭാരം വർധിക്കും: പിസ്ത അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. ദൈനംദിന പിസ്ത ഉപഭോഗം ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഒരു ദിവസം എത്ര പിസ്ത കഴിക്കുന്നുവെന്നതിന്റെ കണക്ക് കൃത്യമായി സൂക്ഷിക്കണം.


ALSO READ: Hypertension: ഉയർന്ന രക്തസമ്മർദ്ദം മരുന്നില്ലാതെ എങ്ങനെ കുറയ്ക്കാം?


വൃക്കകൾക്ക് ഹാനികരം: പിസ്തയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അമിതമായ പൊട്ടാസ്യം വൃക്കകളെ ദോഷകരമായി ബാധിക്കും. വൃക്കരോഗമുള്ളവർ ഭക്ഷണത്തിൽ ഉയർന്ന പൊട്ടാസ്യം ഉണ്ടാകുന്നത് ഒഴിവാക്കണം. പിസ്തയുടെ അമിതമായ ഉപയോഗം ഓക്കാനം, ബലഹീനത, മന്ദഗതിയിലുള്ള പൾസ്, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവക്ക് കാരണമാകും.


ഉയർന്ന രക്തസമ്മർദ്ദം: പിസ്തയിൽ ഭൂരിഭാഗവും വറുത്തതാണ്. ഇവയിൽ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിരിക്കുന്നു. സോഡിയം അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു, ഇത് ദീർഘകാലാടിസ്ഥാനത്തിൽ അപകടകരമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.