ഇന്ന് മൊബൈൽ ഫോണില്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. രാവിലെ കണ്ണ് തുറന്ന് ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ എല്ലാവരും മൊബൈൽ ഫോൺ ഉപയോ​ഗിക്കാറുണ്ട്. വീട്, ഓഫീസ്, ബസ്, ട്രെയിൻ, മാ‍ർക്കറ്റ് അങ്ങനെ നമ്മൾ എവിടെ പോയാലും മൊബൈൽ ഫോൺ ഉപയോ​ഗിക്കാറുണ്ട്. ടോയ്ലെറ്റിൽ പോലും പലരും മൊബൈൽ ഫോൺ ഉപയോ​ഗിക്കാറുണ്ട് എന്നതാണ് വസ്തുത. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോയ്ലെറ്റിൽ ഇരുന്ന് മൊബൈലിൽ ഗെയിം കളിക്കുകയോ വീ‍ഡിയോകൾ കാണുകയോ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുകയോ ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണെന്ന് പലർക്കും കൃത്യമായി അറിയില്ല. ഇത്തരമൊരു ശീലം നിങ്ങൾക്കുമുണ്ടോ? എങ്കിൽ അതിൻ്റെ അനന്തരഫലങ്ങൾ എന്തായിരിക്കും എന്ന് കൂടി അറിഞ്ഞിരിക്കണം.


ALSO READ: ഈ ദുശീലങ്ങൾ ഉള്ളവരാണോ നിങ്ങൾ? പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണം ഇതാണ്!


ടോയ്‌ലറ്റിൽ മൊബൈൽ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ


ടോയ്‌ലറ്റിൽ എല്ലായിടത്തും ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ട്. നമ്മുടെ ന​ഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നില്ലെന്ന് മാത്രം. നമ്മൾ ടോയ്ലെറ്റിൽ ഇരുന്ന് മൊബൈൽ ഉപയോ​ഗിച്ചതിന് ശേഷം അതേ കൈ കൊണ്ട് മഗ്ഗ്, ടോയ്‌ലറ്റ് കവർ, ഫ്ലഷ് എന്നിവയിലും സ്പർശിക്കുന്നുണ്ട് എന്ന് ഓ‍ർക്കുക. ഇതിലൂടെ പല തരത്തിലുള്ള ദോഷകരമായ അണുക്കളും ഫോണിൻ്റെ സ്ക്രീനിൽ അടിഞ്ഞു കൂടുന്നു. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാമെങ്കിലും മൊബൈൽ പൊതുവെ അണുവിമുക്തമാക്കാൻ സാധിക്കില്ല. ടോയ്ലെറ്റിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ഫോണിൽ തൊടുന്നു. ഇതോടെ ഭക്ഷണം കഴിക്കുമ്പോൾ രോഗാണുക്കൾ വീണ്ടും നിങ്ങളുടെ വയറ്റിലെത്തുന്നു. തുടർന്ന് വയറുവേദന, മലബന്ധം, ദഹനക്കേട്, മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു.


പലരും മൊബൈൽ ഫോൺ ടോയ്‌ലറ്റിൽ കൊണ്ടുപോയ ശേഷം ഭക്ഷണം കഴിക്കുമ്പോൾ അതേ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്.  ബാക്ടീരിയകൾ ഭക്ഷണത്തിൽ കലരാൻ ഇത് ഇടയാക്കും. ടോയ്ലെറ്റിൽ നിന്ന് ഫോണിൽ പറ്റിപ്പിടിച്ച അതേ ബാക്ടീരിയ നമ്മുടെ കുടലിലെത്തി വയറിളക്കം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും അത് കുടൽ വീക്കം ഉണ്ടാക്കുകയും ചെയ്യും.


പൈൽസിന് പല കാരണങ്ങളുണ്ടാകാം. പക്ഷേ അവ സാധാരണയായി ദഹനക്കുറവ് മൂലമാണ് ഉണ്ടാകുന്നത്. ഇന്നത്തെ കാലത്ത് ടോയ്‌ലറ്റുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനാൽ ഈ രോഗവും വർധിച്ചുവരികയാണ്. നിങ്ങളുടെ മലദ്വാരത്തിൽ രക്തസ്രാവം ഉണ്ടാകുകയും മലാശയത്തിൽ വീക്കം സംഭവിക്കുകയും ചെയ്യും. ഇതുകൂടാതെ, ടോയ്‌ലറ്റിൽ പതിവായി ഒരു പരിധിയിൽ കൂടുതൽ സമയം ഇരിക്കുന്നത് തുടയുടെ പേശികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.