മലയാളികൾ സാധാരണയായി സുന്ദരികൾ എന്ന് പറയുന്നത് നല്ല വെളുത്ത കുട്ടികളെയായിരിക്കും അല്ലെ? എന്നാൽ ഇവിടെ ഇതാ ആ സങ്കല്പങ്ങളെയൊക്കെ കാറ്റിൽ പറത്തിയിരിക്കുകയാണ് മോഡലായ ഇന്ദുജ പ്രകാശ് (Induja Prakash).  താൻ ഈ രംഗത്തേക്ക് വന്നത് തടിയുള്ളവർക്കും കറുത്തവർക്കും വേണ്ടിയാണെന്നാണ് ഇന്ദുജയുടെ വാദം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: പിഷാരടിയുടെ വീട്ടിൽ പുതിയ അതിഥി..!!


വലിപ്പം ഒരു പ്രശ്നമല്ല എന്ന തലക്കെട്ടോടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫർ ശിവപ്രസാദാണ്.    ഈ ഫോട്ടോഷൂട്ടിന്റെ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് പ്രശസ്ത മോഡലായ ഗൗരി സിജി മാത്യൂസും ഇന്ദുജയും ചേർന്നാണ്.  ഫോട്ടോഷൂട്ടിൽ മോഡലുകളായി എത്തിയിരിക്കുന്നത് ഗൗരി, ഇന്ദുജ, ഷൈബു, ആദർശ് കെ മോഹൻദാസ് എന്നിവരാണ്. 



ഗൗരി 'പ്രണയം എന്നത് നിറമോ ലിംഗ ഭേദമോ അതിര് തീർപ്പിക്കുന്ന ഒന്നല്ല' എന്ന തീമിൽ മഹാദേവൻ തമ്പി ഒരുക്കിയ ഫോട്ടോഷൂട്ടിലൂടെ പ്രശസ്തയാണ്.  വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ.  പച്ചക്കറികൾ ആണ് അവരുടെ വസ്ത്രമായിരിക്കുന്നത്. 



139 കിലോയായിരുന്ന ഇന്ദുജയുടെ മുൻപത്തെ ഭാരം.  അന്നൊക്കെ അപകർഷതാ ബോധം തലപൊക്കിയിരുന്നുവെന്നും ഇന്ന് തനിക്ക് 108 കിലോയാണെന്നും ആ ചിത്രങ്ങളിൽ നിങ്ങൾ കാണുന്നത് എന്റെ മനസാണെന്നുമാണ്  ഇന്ദുജ പറയുന്നത്.    



(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)