Skin care tips: ചർമ്മം തിളങ്ങാൻ കുടിക്കാം ഈ ഫ്രഷ് ജ്യൂസുകൾ...
ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും.
ചർമ്മ സംരക്ഷണം ഇപ്പോൾ എല്ലാവരുടെയും ജീവിതത്തിലെ ഒരു പ്രധാന കാര്യമായി മാറിയിരിക്കുകയാണ്. തിളങ്ങുന്ന ചർമ്മം അല്ലെങ്കിൽ കരുവാളിപ്പോ, കുരുവോ ചുളിവുകളോ ഇല്ലാത്ത ചർമ്മം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഓരോരുത്തർക്കും ഓരോ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം. ചർമ്മ സംരക്ഷണത്തിനായി ബ്യൂട്ടി പാർലറുകളിൽ പോയും സൗന്ദര്യവർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യാറുണ്ട് ആളുകൾ. ഭക്ഷണത്തിൽ ഒരൽപം ശ്രദ്ധിച്ചാൽ ചർമ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിയും. ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ജ്യൂസുകളെ കുറിച്ച് അറിയാം.
ഓറഞ്ച് ജ്യൂസ് - ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വളരെ പ്രധാനമാണ്.
തണ്ണിമത്തൻ ജ്യൂസ് - ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. തണ്ണിമത്തനിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. മുഖത്തെ കരുവാളിപ്പ് മാറ്റാനും വെയിലേറ്റ് മങ്ങുന്ന ചര്‍മ്മത്തിന്‍റെ നിറം വര്‍ധിപ്പിക്കാനും തണ്ണിമത്തന്‍ ജ്യൂസ് സഹായിക്കും.
മാതളം ജ്യൂസ് - മാതളത്തിൽ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മാതളത്തിന്‍റെ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മുഖക്കുരു വരാതിരിക്കാനും മാതളജ്യൂസ് കുടിക്കാം.
Also Read: Skin Care TIPS: തിളങ്ങുന്ന ചർമ്മത്തിന് ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ.. ഫലം ഉറപ്പ്!
നെല്ലിക്ക ജ്യൂസ് - ചർമ്മത്തിന് തിളക്കം നൽകാനും ടോണിംഗ് നൽകാനും ചർമ്മത്തെ ഇറുകിയതാക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ദഹനത്തിനും സഹായിക്കുന്നു.
തക്കാളി ജ്യൂസ് - ആന്റി ഓക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ് തക്കാളി ജ്യൂസ്. സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുന്നത് ചർമ്മത്തില്‍ ചുളിവുകള്‍ വരാതിരിക്കാന്‍ സഹായിക്കും.
വെള്ളരിക്ക ജ്യൂസ് - ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്നതാണ് വെള്ളരിക്ക ജ്യൂസ്. ഒപ്പം ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...