സുന്ദരമായ ഭംഗിയുളള ചർമ്മം ഏതൊരാളുടെയും സന്തോഷമാണ്. ഇത് നിലനിർത്താനും നിറം വർദ്ധിപ്പിക്കാനും എല്ലാവരും പല വഴികൾ പരീക്ഷിക്കാറുണ്ട്. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗം തത്കാലത്തേയ്ക്ക് സൗന്ദര്യം കൂടാൻ സഹായിക്കുമെങ്കിലും ഇവയുടെ കൂടുതലായുളള ഉപയോഗം  ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശര്‍ക്കര കഴിക്കുക മാത്രമല്ല ശര്‍ക്കര കൊണ്ടുള്ള ഫേസ് പാക്കുകളും ഉപയോഗിക്കുന്നതും വളരെ നല്ലതാണ് .  കറുത്ത പാടുകൾ, മുഖക്കുരുവിന്റെ പാടുകൾ എന്നിവ മാറാനും എന്നും യുവത്വം നിലനിര്‍ത്താനും ശര്‍ക്കര കൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കുന്നു.  


നോക്കാം ചില ഫേസ് പാക്കുകൾ


*ശര്‍ക്കര പൊടിച്ചതിലേയ്ക്ക്  ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച്  മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.  ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറ്റാനും ചര്‍മ്മം മൃദുലമാകാനും ഇത് സഹായിക്കും.


*ഒരു ടീസ്പൂണ്‍ ശര്‍ക്കര പൊടിച്ചത്, ഒരു ടീസ്പൂണ്‍ തക്കാളി നീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇത്  മുഖത്ത് പുരട്ടാം. 10-15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ഇത് മുഖത്തിന് വളരെ നല്ലതാണ്. 


*ഒരു ടീസ്പൂണ്‍ മുന്തിരി നീരും ഒരു ടീസ്പൂണ്‍ ശര്‍ക്കര പൊടിച്ചതും യോജിപ്പിക്കുക. ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും റോസ് വാട്ടറും കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.  ചര്‍മ്മം തൂങ്ങാതിരിക്കാനും നിറം വര്‍ധിപ്പിക്കാനും സഹായിക്കും. 


*രണ്ട് ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങ നീര്, രണ്ട് ടീസ്പൂൺ ചതച്ച ശർക്കര എന്നിവ  മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ചര്‍മത്തിന് മിനുസം നല്‍കാനും തിളക്കം നല്‍കാനും ഇത് സഹായിക്കും.


*മുഖക്കുരുമുഖക്കുരു മാറാൻ ശർക്കര വളരെ നല്ലതാണ്. ശർക്കരപ്പൊടി, നാരങ്ങാ നീരും, വെള്ളം അല്ലെങ്കിൽ റോസ് വാട്ടർ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരുവുള്ളിടത്ത് പുരട്ടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ മുഖക്കുരു പൂർണമായും മാറും.


*ചർമത്തിലെ വരകളും ചുളിവുകളും, മറ്റ് പാടുകൾ തുടങ്ങിയവയൊക്കെ കുറയ്ക്കാനായി ശര്‍ക്കര, തേന്‍, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് ഉപയോഗിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.