ചർമ്മം തിളക്കത്തോടെയും ആരോ​ഗ്യത്തോടെയും നിലനിൽക്കേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തിന്റെ മികച്ച ആരോഗ്യത്തിന് നല്ല ഭക്ഷണം എങ്ങനെ പ്രാധാന്യമുള്ളതാണോ, അതുപോലെ തന്നെ, മികച്ച ആരോ​ഗ്യമുള്ള ചർമ്മത്തിന് ശരിയായ ജീവിതശൈലിയും പ്രധാനമാണ്. പലരും ചർമ്മ സംരക്ഷണത്തിന് ക്രീമുകളും സെറങ്ങളും പതിവായി പുരട്ടുന്നതിലൂടെ അവരുടെ ചർമ്മസംരക്ഷണ ദിനചര്യ വളരെ ഗൗരവമായി എടുക്കുന്നു, എന്നാൽ ഒരു സാധാരണ ക്രീമും സെറവും ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഒരിക്കലും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നൽകില്ല.‌ ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകളും എടുക്കേണ്ടത് പ്രധാനമാണ്. ചർമ്മത്തിന്റെ ആരോ​​ഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകൾ ഇവയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈറ്റമിൻ സി- ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട വൈറ്റമിനാണ് വൈറ്റമിൻ സി. വൈറ്റമിൻ സിയിൽ ആന്റിഓക്‌സിഡന്റുകൾ ഉൾപ്പെടുന്നു. ഇത് ചർമ്മത്തിന് ആന്റി-ഏജിംഗ് ഗുണങ്ങൾ നൽകാൻ സഹായിക്കുന്നു. ഈ വൈറ്റമിനുകൾ നമ്മുടെ ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നു. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളും പാടുകളും കുറയ്ക്കാൻ വൈറ്റമിൻ സി സഹായിക്കും. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കുന്നു. ചർമ്മം ദൃഢമായതാക്കുന്നു. ശരീരത്തിൽ വൈറ്റമിൻ സിയുടെ കുറവുണ്ടെങ്കിൽ ചർമ്മത്തെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും.


വൈറ്റമിൻ ഡി- വൈറ്റമിൻ ഡി സൺഷൈൻ വൈറ്റമിൻ എന്നും അറിയപ്പെടുന്നു. അതിന്റെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. എന്നാൽ കൂടുതൽ നേരം വെയിൽ കൊള്ളാനും സാധിക്കില്ല. ശരീരത്തിൽ വൈറ്റമിൻ ഡിയുടെ കുറവുണ്ടെങ്കിൽ മുഖക്കുരു ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. നിങ്ങളുടെ ഭക്ഷണത്തിൽ വൈറ്റമിൻ ഡി ഉൾപ്പെടുത്താൻ ശ്രമിക്കണം. കൊഴുപ്പുള്ള മത്സ്യങ്ങളും പാലുൽപ്പന്നങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ ഡി വർധിക്കുന്നതിന് സഹായിക്കും.
 
വൈറ്റമിൻ ഇ- വൈറ്റമിൻ ഇയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഉണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുകയും അതേ സമയം കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നു. ശരീരത്തിൽ മതിയായ അളവിൽ വൈറ്റമിൻ ഇ ഇല്ലെങ്കിൽ, അത് ചർമ്മത്തിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഇ ലഭിക്കും.
 
വൈറ്റമിൻ എ- വൈറ്റമിൻ എയുടെ കുറവ് ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നതിനും മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാകും. വൈറ്റമിൻ എയിൽ ആന്റി ഓക്സിഡന്റ് ​ഗുണങ്ങളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ചർമ്മത്തിലെ ചുളിവുകൾ, മുഖക്കുരു എന്നിവ കുറയ്ക്കും. കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വൈറ്റമിൻ എ ലഭിക്കുന്നതിന് സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.