മിക്ക പുരുഷന്മാർക്കും അവരുടെ ചർമ്മ പരിപാലനം ഒരു മുൻ‌ഗണനയല്ലെന്ന് നമുക്കറിയാം. ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നത് നിങ്ങളെ ചെറുപ്പവും ആകർഷകവുമാക്കുക മാത്രമല്ല, മുഖത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, മിക്ക പുരുഷന്മാരും ചർമ്മ സംരക്ഷണത്തിൽ അശ്രദ്ധരായിരിക്കുകയും അവരുടെ ചർമ്മത്തിന്റെ തരം പൂർണ്ണമായി മനസ്സിലാക്കാതെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇത് പലവിധത്തിലുള്ള ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പുരുഷന്മാർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്ന് അവരുടെ ചർമ്മത്തിന്റെ തരത്തെ കൃത്യമായി മനസ്സിലാക്കുന്നില്ലെന്നതാണ്. പല പുരുഷന്മാരും അവരുടെ ചർമ്മം സ്ത്രീകളേക്കാൾ സ്വാഭാവിക ചർമ്മമാണെന്നും കൂടുതൽ എണ്ണമയമുള്ളതാണെന്ന് വിശ്വസിക്കുന്നു. അതിനാൽ അവർക്ക് കൂടുതൽ മോയ്സ്ചറൈസ് ചെയ്യേണ്ടതില്ലെന്നാണ് കരുതുന്നത്. ഇത് പൂർണ്ണമായും ശരിയല്ല. പുരുഷന്മാരുടെ ചർമ്മം വരണ്ടതാകുന്നത് തടയാൻ മോയ്സ്ചറൈസർ ആവശ്യമാണ്. പ്രത്യേകിച്ച് ഷേവിങ്ങിന് ശേഷം നല്ല നിലവാരമുള്ള മോയ്സ്ചറൈസർ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.


മോയ്‌സ്ചറൈസറുകളും ചുളിവുകൾക്കുള്ള ക്രീമുകളും സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. ഇതൊരു മിഥ്യയാണ്. പ്രായവുമായി ബന്ധപ്പെട്ട ചർമ്മ പ്രശ്നങ്ങൾ തടയാൻ പുരുഷന്മാർക്കും ഈ ഉൽപ്പന്നങ്ങൾ ആവശ്യമാണ്. റെറ്റിനോൾ, മൾബറി, വൈറ്റമിൻ സി, ഹൈലൂറോണിക് ആസിഡ്, നിയാസിനാമൈഡ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


ALSO READ: Summer Diet: വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം തണ്ണിമത്തൻ; നിരവധിയാണ് ​ഗുണങ്ങൾ


ഷേവിങ്ങിന്റെ കാര്യത്തിൽ, പല പുരുഷന്മാരും റേസർ ബമ്പുകളുടെ പ്രശ്നം നേരിടുന്നു. ഷേവിംഗിന് മുമ്പ് ചെറുചൂടുള്ള വെള്ളത്തിൽ മുഖം നന്നായി കഴുകുകയും മോയ്സ്ചറൈസറോ മിൽക്ക് ക്രീമോ ഉപയോഗിക്കുകയോ ചെയ്യുന്നത് ഈ പ്രശ്നം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, ആൽക്കഹോൾ അടങ്ങിയ ആഫ്റ്റർഷേവ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ചർമ്മത്തെ വരണ്ടതാക്കുന്നതിന് കാരണമാകും.


നിങ്ങളുടെ ചർമ്മത്തെ പരിപാലിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് മനസ്സിലാക്കുക. അൽപ്പം പരിശ്രമവും നിങ്ങളുടെ ചർമ്മത്തിന്റെ തരം മനസ്സിലാക്കലും മാത്രമാണ് ഇതിന് വേണ്ടത്. അതിനാൽ, നിങ്ങളുടെ മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്താൻ നല്ല നിലവാരമുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ ഉപയോ​ഗിക്കുകയും ലളിതമായ ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരുകയും ചെയ്യുക.


നല്ല നിലവാരമുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾക്കായി, വിലകൂടിയ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ മാത്രമല്ല, ചർമ്മത്തെ പരിപാലിക്കാൻ പ്രകൃതിദത്തമായ വഴികളുമുണ്ട്. കൂടാതെ, വിപരീത ഫലം ഉണ്ടാകാതിരിക്കാൻ ഏതെങ്കിലും ചർമ്മ സംരക്ഷണ ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ചർമ്മത്തിന്റെ തരം കൃത്യമായി മനസ്സിലാക്കി ഇതിനനുസരിച്ചുള്ള ഉത്പന്നങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.