ശൈത്യകാലത്ത് ചർമ്മം വരണ്ടതാകാൻ എളുപ്പമാണ്. വരണ്ട ചർമ്മമുള്ള ആളുകൾക്ക് സാധാരണയായി ഉപ്പൂറ്റി വിണ്ടുകീറുന്നത് പതിവാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് അപകടകരമാണ്. തുറന്ന പാദരക്ഷകൾ ധരിക്കുമ്പോൾ ആളുകൾക്ക് ഇത് അസ്വസ്ഥതയുണ്ടാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തുകൊണ്ടാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത്? പൊതുവെ വരണ്ട ചർമ്മമുള്ളവർക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്. സോറിയാസിസ്, എക്സിമ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ഇതുണ്ടാകാം. ഉപ്പൂറ്റി വിണ്ടുകീറുന്നതിന്റെ ചില കാരണങ്ങൾ..


ദീർഘനേരം നിൽക്കുന്നത്


തുറന്ന പാദരക്ഷകൾ ധരിക്കുന്നത്


അരിമ്പാറ ഉള്ളത്.


അമിതവണ്ണം


അത്‌ലറ്റിന്റെ കാൽ, സോറിയാസിസ് അല്ലെങ്കിൽ എക്‌സിമ പോലുള്ള ചർമ്മ അവസ്ഥകൾ


Also Read: നറുനീണ്ടി സർബത്തും കബീറിക്കയും; രൂചിയൂറും സർബത്ത് വെറും 20 രൂപയ്ക്ക്; പതിറ്റാണ്ടുകൾ പഴക്കമുള്ള ബിസ്മി സർബത്ത് കടയിലെ വിശേഷങ്ങൾ!!!


ശൈത്യകാലം ആരംഭിക്കുമ്പോൾ, വരണ്ടതും തണുത്തതുമായ വായു കാരണം ചർമ്മത്തിനും മുടിക്കും കേടുപാടുകൾ സംഭവിക്കാൻ തുടങ്ങുന്നു. ഉപ്പൂറ്റി വിണ്ടുകീറുന്നത് മേൽപറഞ്ഞ ഏതെങ്കിലും കാരണത്താൽ ഉണ്ടാകാം. ചിലർക്ക് ഇത് മൂലം വേദനയുണ്ടാകും. പക്ഷേ ഇത് വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ സുഖപ്പെടുത്താൻ സാധിക്കും.


ധാരാളം വെള്ളം കുടിക്കുക - വെള്ളം നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്തുന്നു. പ്രതിദിനം 3-4 ലിറ്റർ വെള്ളം കുടിക്കണം. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ സഹായിക്കുകയും ചെയ്യും, കാരണം  ഉപ്പൂറ്റി വിണ്ടുകീറുന്നത് വരൾച്ച മൂലമാണ് അതിനാൽ വെള്ളം നിർബന്ധമായും കുടിക്കണം.


ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് നാരങ്ങ തുള്ളികൾ ചേർത്ത് അതിൽ പാദങ്ങൾ ഏകദേശം 15 മിനിറ്റ് മുക്കിവയ്ക്കുക. പിന്നീട് ഒരു ചകിരിയോ മൃദുവായ ബ്രഷോ ഉപയോഗിച്ച് പാദങ്ങൾ സ്‌ക്രബ് ചെയ്യുക. ഇതിലൂടെ നിർജ്ജീവ ചർമ്മം നീക്കം ചെയ്യുകയും പുതിയ കോശങ്ങൾ വീണ്ടും വളരുകയും ചെയ്യും.


ഒരു പ്യൂമിസ് സ്റ്റോൺ ഉപയോഗിക്കുക- ആഴ്ചയിൽ മൂന്ന് തവണ പ്യൂമിസ് സ്റ്റോൺ ഉപയോഗിക്കാൻ ശ്രമിക്കുക. അത് അമിതമായി ഉപയോഗിക്കരുത്. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും നിങ്ങളുടെ പാദങ്ങൾ മൃദുവായി നിലനിർത്താനും ഇത് സഹായിക്കും.


പെട്രോളിയം ജെല്ലി ഉപയോഗിക്കുക- പെട്രോളിയം ജെല്ലി നിങ്ങളുടെ ഉപ്പൂറ്റി ആഴത്തിൽ ഈർപ്പമുള്ളതാക്കാനും ചർമ്മത്തെ മൃദുലമാക്കാനും സഹായിക്കുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇത് പുരട്ടിയ ശേഷം സോക്സ് ധരിക്കുക.


Also Read: Chocolate Mousse | പ്രമേഹക്കാർക്കും കഴിക്കാം ഈ ചോക്ലേറ്റ് മൂസ്, ഷുഗർ ഫ്രീ ഡെസേർട്ടിന്റെ റെസിപ്പി ഒന്ന് അറിഞ്ഞ് വച്ചോളു...


ദിവസവും നിങ്ങളുടെ പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യുക - ദിവസവും മൂന്ന് തവണ മോയ്സ്ചറൈസർ പുരട്ടുക. ഇത് നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കാതെയും പൊട്ടാതെയും നിലനിർത്തും.


വെളിച്ചെണ്ണ / ഷിയ ബട്ടർ ഉപയോഗിക്കുക- നിങ്ങളുടെ പാദങ്ങൾ നനച്ച ശേഷം വെളിച്ചെണ്ണ അല്ലെങ്കിൽ ഷിയ ബട്ടർ പുരട്ടുക. വെളിച്ചെണ്ണയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ സഹായിക്കും. വൈറ്റമിൻ എ, ഇ, എഫ് എന്നിവയാൽ സമ്പന്നമായ ഷിയ ബട്ടർ പരുക്കൻ വരണ്ട ചർമ്മത്തെ തടയും.


വാഴപ്പഴവും അവോക്കാഡോയും ഉപയോഗിച്ച് മാസ്ക്


വിറ്റാമിൻ എ, ഇ എന്നിവയാൽ സമ്പന്നമായ അവോക്കാഡോ ചർമ്മത്തിന് കേടുപാടുകൾ വരാതെയും വരണ്ട ചർമ്മം തടയാനും സഹായിക്കുന്നു. വാഴപ്പഴത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചർമ്മത്തിന്റെ വരൾച്ച തടയാനും സഹായിക്കുന്നു. വാഴപ്പഴവും അവോക്കാഡോയും ഉപയോ​ഗിച്ചുള്ള മാസ്‌ക് വിണ്ടുകീറിയ ഉപ്പൂറ്റി ചർമ്മത്തിന് ജലാംശം നൽകാനും അവയുടെ രൂപവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കുന്നു.


പഴുത്ത വാഴപ്പഴം, അവോക്കാഡോ എന്നിവയുടെ മിശ്രിതം തയ്യാറാക്കുക. വിണ്ടുകീറിയ ചർമ്മത്തിൽ ഈ പേസ്റ്റ് പുരട്ടുക. അര മണിക്കൂർ വെച്ച ശേഷം കഴുകിക്കളയുക. ഇവയൊക്കെ കൊണ്ട് ഉപ്പൂറ്റി വിണ്ടുകീറൽ എളുപ്പത്തിൽ ചികിത്സിക്കാം. അവയ്‌ക്കൊപ്പം, ശരിയായ അളവിലുള്ള പാദരക്ഷകൾ ധരിക്കുക, പാദങ്ങൾ മൂടി ഈർപ്പമുള്ളതാക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.