Skincare: മുഖക്കുരു അലട്ടുന്നുവോ? ഈ ദുശീലങ്ങൾ ഒഴിവാക്കൂ...
Skincare: മുഖക്കുരു ഉണ്ടാകുമ്പോൾ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതിനെ വെറുതെ വിടുക എന്നതാണ്. ഇത് പൊട്ടിക്കുകയോ സ്പർശിക്കുകയോ ചെയ്യുന്നത് കൂടുതൽ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമായേക്കാവുന്ന അണുബാധയിലേക്ക് നയിക്കും.
മുഖക്കുരു ഉണ്ടാകുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖക്കുരു ഉണ്ടാകുമ്പോൾ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതിനെ വെറുതെ വിടുക എന്നതാണ്. ഇത് പൊട്ടിക്കുകയോ സ്പർശിക്കുകയോ ചെയ്യുന്നത് കൂടുതൽ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമായേക്കാവുന്ന അണുബാധയിലേക്ക് നയിക്കും. അതിനാൽ മുഖക്കുരു ഉണ്ടായ ഭാഗത്ത് സ്പർശിക്കുകയോ മുഖക്കുരു പൊട്ടിക്കുകയോ ചെയ്യരുത്. ഇത് വിപരീത ഫലം ചെയ്യുമെന്നാണ് ചർമ്മരോഗ വിദഗ്ധർ വ്യക്തമാക്കുന്നത്. ചർമ്മത്തിനടിയിൽ എണ്ണയും ബാക്ടീരിയയും നിറഞ്ഞാണ് മുഖക്കുരു ഉണ്ടാകുന്നത്. സാധാരണയായി, ഈ കുമിളകളിൽ സെബാസിയസ് ഗ്രന്ഥികൾ എന്നറിയപ്പെടുന്ന എണ്ണ സ്രവിക്കുന്ന ഗ്രന്ഥികൾ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ മുഖത്തും തലയോട്ടിയിലുമാണ് ഏറ്റവും കൂടുതൽ സെബാസിയസ് ഗ്രന്ഥികൾ ഉള്ളത്. നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ലൂബ്രിക്കേറ്റ് ചെയ്യാനും വാട്ടർപ്രൂഫ് ചെയ്യാനും എണ്ണ ഗ്രന്ഥികളിൽ നിന്ന് പുറത്തേക്കും സുഷിരങ്ങളിലൂടെയും മുകളിലേക്ക് നീങ്ങുന്നു. എന്നാൽ ചിലപ്പോൾ ചർമ്മത്തിലെ മൃതകോശങ്ങളും ബാക്ടീരിയകളും സുഷിരങ്ങൾക്കുള്ളിൽ പ്രവേശിക്കുകയും അവയെ അടയ്ക്കുകയും ചെയ്യും. ഇത്തരത്തിലാണ് മുഖക്കുരു രൂപപ്പെടുന്നത്.
ഗ്രന്ഥികൾക്ക് ചുറ്റും എണ്ണ അടിഞ്ഞു കൂടുന്നു, ഇത് ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് തള്ളുന്നു, ഇത് ചുവപ്പ്, വീക്കം, വേദന എന്നിവയ്ക്ക് കാരണമാകും. മുഖക്കുരു പൊട്ടിക്കുന്നത് നീണ്ട് നിൽക്കുന്ന വേദനയും അഭംഗിയും ഒഴിവാക്കും. എന്നാൽ, കൂടുതൽ മുഖക്കുരു വരുന്നതിലേക്ക് ഇത് നയിക്കും. മുഖക്കുരു വന്ന ഭാഗത്ത് അമർത്തുന്നത് ഇതിനുള്ളിലെ എണ്ണമയം ചർമ്മത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നതിന് കാരണമാകും. ഇത് പ്രശ്നം കൂടുതൽ വഷളാക്കുന്നു. ഇത് അണുബാധയ്ക്കും ആ ഭാഗത്തെ ചർമ്മത്തിന് താൽക്കാലിക കറുപ്പ് നിറം ഉണ്ടാകാനും കാരണമാകും. കൂടാതെ, മുഖക്കുരു വന്ന ഭാഗത്തെ അമർത്തുന്നത് നിങ്ങളുടെ ഇതിനകം വീർത്ത ചർമ്മത്തെ കൂടുതൽ നശിപ്പിക്കുകയും ചെയ്യും. വീക്കം വളരെ മോശമായാൽ, അത് വടുക്കളിലേക്ക് നയിച്ചേക്കാം. മുഖക്കുരു ഏറ്റവും സാധാരണമായ ചർമ്മരോഗമാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണക്കനുസരിച്ച്, 11 മുതൽ 30 വയസ്സ് വരെ പ്രായമുള്ള 80 ശതമാനം ആളുകളിലും മുഖക്കുരു കാണപ്പെടുന്നു. അതിനാൽ, മുഖക്കുരു അമർത്തുന്നതിനോ പൊട്ടിക്കുന്നതിനോ ഉള്ള പ്രേരണയെ നിങ്ങൾ ചെറുക്കുകയാണെങ്കിൽ, സാധാരണയായി ഒരാഴ്ചയ്ക്കുള്ളിൽ അത് പാടുകൾ ഇല്ലാതെ തന്നെ തനിയെ മാറുന്നതാണ്.
മുഖക്കുരു ഇല്ലാത്ത ചർമ്മം എങ്ങനെ സ്വന്തമാക്കാം:
വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണയെങ്കിലും മുഖം കഴുകുക.
മുഖം വൃത്തിയായി കഴുകിയതിന് ശേഷം, മൃദുവായ കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കുക.
നിങ്ങളുടെ ചർമ്മത്തെ ജലാംശം നിലനിർത്താൻ നല്ല മോയ്സ്ചറൈസർ ഉപയോഗിക്കുക.
നിങ്ങളുടെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കുക.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുക.
ആരോഗ്യപ്രദവും പോഷകസമ്പുഷ്ടവും ശുദ്ധവുമായ ഭക്ഷണം കഴിക്കുക.
മേക്കപ്പ് കുറച്ച് ഉപയോഗിക്കുക.
ചർമ്മത്തിൽ അസാധാരാണമായ ചുവപ്പോ, വീക്കമോ, തടിപ്പോ കാണപ്പെട്ടാൽ ഉടൻ തന്നെ നിങ്ങളുടെ ഡെർമറ്റോളജിസ്റ്റുമായി ബന്ധപ്പെടുക.
വൃത്തിഹീനമായ കൈകൾ കൊണ്ട് നിങ്ങളുടെ മുഖത്ത് തൊടരുത്.
മുഖക്കുരു ഉണ്ടായ ഭാഗത്ത് തൊടുകയോ മുഖക്കുരു പൊട്ടിക്കുകയോ ചെയ്യരുത്
അധികം സമ്മർദ്ദം ചെലുത്തരുത്.
പച്ചക്കറികളും പഴ വർഗങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
എണ്ണ മയമുള്ള ചർമ്മമുള്ളവർ ഇടയ്ക്കിടെ മുഖം ശുദ്ധമായ വെള്ളത്തിൽ കഴുകുക.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...