Skipping Health Benefits: കുട്ടിക്കാലത്ത് ഒരിയ്ക്കലെങ്കിലും സ്കിപ്പിംഗ് ചെയ്യാത്തവര്‍ ഉണ്ടാവില്ല.  എത്ര തവണ വേണമെങ്കിലും ഇടവേളയില്ലാതെ ആവേശത്തോടെ ചാടിയിട്ടുണ്ടാകും. അന്ന് ഒരു വിനോദമായി സ്കിപ്പിംഗിന്  ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നുവെന്നു. എന്നാല്‍ പ്രായം കൂടിയതനുസരിച്ച് പതിയെ സ്കിപ്പിംഗ് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായി... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  New Parliament Building Inauguration: രാഷ്ട്രപതിയെ വിളിക്കാത്തത് ഭരണഘടനാ വിരുദ്ധം, സുപ്രീം കോടതിയില്‍ ഹര്‍ജി
 
എന്നാല്‍, നിങ്ങള്‍ക്കറിയുമോ? വെറും ഗെയിം മാത്രമല്ല സ്കിപ്പിംഗ്, മികച്ചൊരു കാർഡിയോ എക്സർസൈസ് ആണിത്. ഫിറ്റ്നസ് സെന്ററുകളിൽ പോകാൻ സമയവും സൗകര്യവും ഇല്ലാത്തവര്‍ക്ക് വളരെ കുറഞ്ഞ  ചിലവില്‍  ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപായമാണ് ഇത്. ശരീരം മുഴുവൻ ആക്റ്റിവ് ആയി നിലനിർത്താൻ ഇത് സഹായിക്കും ഫിറ്റ്നസുമായി ബന്ധപ്പെട്ട് സ്കിപ്പിംഗ് എങ്ങനെ  സഹായകമാകുന്നു എന്ന് നോക്കാം.


Also Read:   BSNL Broadband Plan: അടിപൊളി ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ!! ഓഫർ നിശ്ചിത കാലത്തേക്ക് മാത്രം
 
സ്കിപ്പിംഗ് മിക്കവരും കുട്ടികളായിരിയ്ക്കുമ്പോള്‍ ചെയ്തിട്ടുണ്ടാകും. അന്ന് അത്  കളിയുടെ ഭാഗമായിരുന്നു.  എന്നാല്‍, ഇന്ന് മറിച്ചാണ്.  ഒരു നല്ല വ്യായാമം എന്ന നിലയ്ക്ക്  സ്കിപ്പിംഗിന് ഇന്ന് പ്രാധാന്യം ഏറെയാണ്‌....   


ശരീരത്തിന് മുഴുവന്‍ വ്യായാമം നല്‍കുന്ന ഒന്നാണ് സ്കിപ്പിംഗ്.  അതായത് ദിവസവും അര മണിക്കൂര്‍ സ്കിപ്പിംഗ് ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് മുഴുവന്‍ ഊര്‍ജ്ജം നല്‍കും.  


സ്കിപ്പിംഗ് ഹൃദയാരോഗ്യത്തിന് മികച്ചത്


സ്കിപ്പിംഗ്  ഒരു  മികച്ച കാർഡിയോ എക്സർസൈസ് ആണ്. ഹൃദയത്തിന്‍റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ ഇത് സഹായിയ്ക്കും. ഹൃദയത്തെ കരുത്തുള്ളതാക്കി മാറ്റുന്നത് കൂടാതെ,  ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകൾ ഒഴിവാക്കാനും സ്കിപ്പിംഗ് സഹായിയ്ക്കും.


സ്കിപ്പിംഗ് ശരീരത്തിന്‍റെ ബാലന്‍സും കരുത്തും വര്‍ദ്ധിപ്പിക്കും.


ശരീരത്തിന്‍റെ കരുത്തും ബാലന്‍സും മെച്ചപ്പെടുത്താൻ  സ്കിപ്പിംഗ് സഹായിയ്ക്കും.  
അല്പം ശ്രദ്ധയോടെയും എകാഗ്രതയുള്ള മനസോടെയും മാത്രമേ സ്കിപ്പിംഗ് കൃത്യമായി ചെയ്യാൻ സാധിക്കൂ. സ്കിപ്പിംഗ് പതിവായിചെയ്യുന്നതുവഴി ശരീരത്തിന്‍റെ ബാലൻസ് മെച്ചപ്പെടും. കൂടാതെ ദിവസവും 15  മിനിറ്റെങ്കിലും സ്കിപ്പിംഗ് ചെയ്യുന്നതിലൂടെ പേശികള്‍  ദൃഡമാകുകയും ശരീരത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുകയും ചെയ്യും.


കലോറി കുറയ്ക്കാന്‍ സ്കിപ്പിംഗ് സഹായകം 


 സ്കിപ്പിംഗ് സ്ത്രീകളിലും പുരുഷന്മാരിലും മിനിറ്റിൽ 25 മുതൽ 30 വരെ കിലോ കലോറി കുറയ്ക്കാന്‍ സഹായകമാണ്.  അതായത് വെറും അര മണിക്കൂറിനുള്ളില്‍  600 കിലോ കലോറി വരെ ഇല്ലാതാക്കാന്‍ സാധിക്കും. 


സ്കിപ്പിംഗ് ഏകാഗ്രത കൂട്ടും


മറ്റെന്തെങ്കിലും മനസ്സില്‍ വിചാരിച്ചുകൊണ്ട് സ്കിപ്പിംഗ് ചെയ്യുക സാധ്യമല്ല.  സ്കിപ്പിംഗ് ചെയ്യുന്ന സമയത്ത് ഏകാഗ്രത ഇല്ല എങ്കില്‍ ചിലപ്പോള്‍ അടിതെറ്റി വീഴാം. എന്നാല്‍, സ്കിപ്പിംഗ് ഒരു ശീലമാക്കുന്നതോടെ നിങ്ങളുടെ ഏകാഗ്രത വർദ്ധിക്കുകയും ബുദ്ധി, ഓര്‍മ്മശക്തി  നിലവാരം മികച്ചതാകുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  


കരുത്ത് വർധിപ്പിക്കും


ശരീരത്തിന്‍റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സ്കിപ്പിംഗ് സഹായിയ്ക്കും. പതിവായി കുറഞ്ഞത്‌ 15 മിനിറ്റെങ്കിലും സ്കിപ്പിംഗ് ചെയ്യുന്നവരുടെ പേശികൾ ദൃഡമാകുകയും കൂടുതൽ കരുത്ത് ലഭിക്കുകയും ചെയ്യും.  ഒപ്പം അകാരണമായ ക്ഷീണവും അലസതയും മാറി കൂടുതൽ ഊർജ്ജം നൽകാനും ഇത് സഹായിക്കും.


എല്ലുകളെ ബലപ്പെടുത്തും


എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാനും ബോൺ ഡെൻസിറ്റി മെച്ചപ്പെടുത്താനും സ്കിപ്പിംഗ്  ഉത്തമമാണ്. പതിവായി സ്കിപ്പിംഗ് ചെയ്യുന്നവരിൽ എല്ലുകളെ ബാധിക്കുന്ന പ്രശ്നങ്ങൾ വളരെ കുറവായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ, ഓസ്റ്റിയോപെറോസിസ് പോലുള്ള എല്ലുകളെ ബാധിക്കുന്ന രോഗങ്ങൾ രൂപപ്പെടുന്നത് ഒഴിവാക്കാൻ സ്കിപ്പിംഗ് വളരെയധികം പ്രയോജനം ചെയ്യും.


വ്യായാമത്തിന്‍റെ ഏറ്റവും ലളിതമായ രൂപങ്ങളിലൊന്നാണെങ്കിലും, സ്കിപ്പിംഗിന്‍റെ ഗുണങ്ങളും പ്രയോജനങ്ങളും  അവഗണിക്കാന്‍ സാധിക്കില്ല.  15 മിനിറ്റില്‍ ഇത്രയേറെ പ്രയോജനങ്ങള്‍ നല്‍കുന്ന ഈ വ്യയാമത്തെ ഇനിമുതല്‍ ദിനചര്യയുടെ ഭാഗമാക്കാം...    



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.