വെളുത്തുള്ളിയുടെ ഉപഭോഗം വളരെയധികം ഗുണം ചെയ്യും എന്നാണ് പറയുന്നത്. വെളുത്തുള്ളിയിൽ പലതരത്തിലുള്ള ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്, അത്  നമ്മുടെ ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇന്ന് വെളുത്തുള്ളിയുടെ (Garlic) ചില ഉപയോഗത്തെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾ ശരിക്കും ഞെട്ടും. അതായത് ഉറങ്ങുന്നതിനുമുമ്പ് വെളുത്തുള്ളിയുടെ കുറച്ച് അല്ലികൾ തലയിണയ്ക്കടിയിൽ വയ്ക്കുന്നത് വളരെ പ്രയോജനകരമാണ് എന്നാണ്. ഇത്കൊണ്ട് എന്തൊക്കെ അത്ഭുതകരമായ നേട്ടങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് നോക്കാം. 


കൊതുക് ഈച്ചകൾ മാറുന്നു


രാത്രി ഉറങ്ങുമ്പോൾ പലപ്പോഴും കൊതുകുകൾ നമ്മെ ശല്യം ചെയ്യാറുണ്ട് അല്ലേ എന്നാൽ ഇനി നിങ്ങൾ ഉറങ്ങുന്നതിന് മുൻപ് കുറച്ച് വെളുത്തുള്ളിയുടെ (Garlic) അല്ലികൾ  തലയിണയ്ക്കടിയിൽ വയ്ച്ചിട്ട് കിടന്നു നോക്കൂ കൊതുകുകൾ പമ്പ കടക്കും.  വെളുത്തുള്ളിയിൽ കാണപ്പെടുന്ന പല ഘടകങ്ങളും കൊതുകുകളെയും പ്രാണികളെയും തുരത്താൻ സഹായിക്കും.  വെളുത്തുള്ളിയുടെ ഗന്ധമാണ് കൊതുകുകളെയും മറ്റ് പ്രാണികളെയും അകറ്റുന്നത്.


Also Read: കൊറോണയെ തുരത്താൻ പച്ച മാങ്ങ കഴിക്കൂ, അതും ഈ രീതിയിൽ! 


നല്ല ഉറക്കം ലഭിക്കുന്നു


തലയിണയ്ക്കടിയിൽ വെളുത്തുള്ളി വയ്ക്കുന്നത് കൊണ്ട് നമുക്ക് നല്ല ഉറക്കവും ലഭിക്കും.  ശരിക്കും പറഞ്ഞാൽ വെളുത്തുള്ളിയിൽ വിറ്റാമിൻ ബി 1 അടങ്ങിയിട്ടുണ്ട്, അത് മനുഷ്യന് നല്ല ഉറക്കം നൽകാൻ സഹായിക്കുന്നു. 


ഇതുകൂടാതെ വെളുത്തുള്ളിയിൽ നിന്നും വിറ്റാമിൻ ബി 6 ഉം ലഭ്യമാണ്, ഇത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാണ്.  നിരവധി പഠനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് ഒരു പ്രായപൂർത്തിയായ മനുഷ്യന് ഒരു ദിനം 7 മണിക്കൂർ ഉറക്കം ആവശ്യമാണെന്നാണ്. 


ഉറക്കക്കുറവ് നിരവധി ഗുരുതരമായ രോഗങ്ങൾക്കും മാനസിക പ്രശ്‌നങ്ങൾക്കും ഇടയാക്കും. അത്തരമൊരു സാഹചര്യത്തിൽ വെളുത്തുള്ളി അല്ലികൾ തലയിണയ്ക്കടിയിൽ സൂക്ഷിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ രോഗങ്ങളിൽ നിന്നും രക്ഷനേടാം അതുകൊണ്ടുതന്നെ ഇത് ഇന്നുമുതൽ നിങ്ങളും ശീലമാക്കുക.   


Also Read: Covid19: സഹായ വാഗ്ദാനവുമായി Airtel, ഉപയോക്താക്കൾക്ക് ലഭിക്കുന്നു big facility 


രോഗപ്രതിരോധ ശേഷി വർധിക്കും 


ദിവസവും വെളുത്തുള്ളി തലയിണയുടെ കീഴിൽ സൂക്ഷിക്കുന്നത് ഒരു വ്യക്തിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. യഥാർത്ഥത്തിൽ allicin എന്ന ഘടകം വെളുത്തുള്ളിയിൽ കാണപ്പെടുന്നു, ഇത് ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു. ഗവേഷണത്തിലും ഇത് കണ്ടെത്തിയിട്ടുണ്ട്.


ജലദോഷത്തെ തടയുന്നു


മൂക്കടപ്പ് വലിയൊരു പ്രശ്നമല്ല എന്നാൽ ഇത് നമ്മൾ തീരെ  ശ്രദ്ധിക്കാതിരുന്നാൽ വലിയ പ്രശ്നമാകും.  ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ ദിവസവും നിങ്ങളുടെ തലയിണയ്ക്കടിയിൽ വെളുത്തുള്ളി അല്ലികൾ വച്ചിട്ട് ഉറങ്ങുകയാണെങ്കിൽ ഇതിൽ അടങ്ങിയിരിക്കുന്ന allicin എന്ന ഘടകം കാരണം വ്യക്തിയുടെ മൂക്കിൽ ഒരുതരത്തിലുള്ള അണുബാധയും ഉണ്ടാകില്ല.  മാത്രമല്ല മൂക്കടപ്പ് എന്ന പ്രശ്നം നിങ്ങൾക്ക് ഉണ്ടാകുകയുമില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.