ആരോ​ഗ്യകരമായ ജീവിതം നയിക്കാൻ വ്യായാമവും ഭക്ഷണ കാര്യങ്ങളിലെ ശ്രദ്ധയുമെല്ലാം ആവശ്യമാണെന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ ഇവയേക്കാളെല്ലാം ഏറെ പ്രധാനമാണ് ശരിയായ രീതിയിൽ ഉറക്കം ലഭിക്കുക എന്നത്. ഉറക്കക്കുറവ് ശരീരത്തിന് പല തരത്തിലും ദോഷം ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരക്കേറിയ ജീവിതത്തിനിടയിൽ ഇന്ന് പലർക്കും ആവശ്യത്തിന് ഉറക്കം ലഭിക്കാറില്ല. അതിനാൽ പല ആരോ​ഗ്യപ്രശ്നങ്ങളും ഇത്തരക്കാരെ ബാധിക്കുന്നു. മനുഷ്യ ശരീരത്തിന് കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം ആവശ്യമാണ്. നന്നായി ഉറങ്ങിയില്ലെങ്കിൽ വിട്ടുമാറാത്ത പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുമെന്ന കാര്യത്തിൽ തർക്കമില്ല. രാത്രി വൈകി ഉറങ്ങുന്നത് ശരീരത്തിന് പല വിധത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.


ALSO READ: മുടി സംരക്ഷണത്തിന് വീട്ടിലുണ്ട് ട്രിക്ക്, ഈ എണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കാം


എല്ലാ രാത്രിയും വൈകി ഉറങ്ങുന്നത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിതെളിക്കും. ഉറക്കക്കുറവ് ഹോർമോൺ ക്രമക്കേട്, ഉപാപചയ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മാത്രമല്ല, വൈകി ഉറങ്ങുന്നത് ഓർമ്മക്കുറവിനും കാരണമാകും. ഇത് നിങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. 


ഉറക്കക്കുറവ് രോ​ഗപ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കും. ഇത് കാരണം പലവിധ രോ​ഗങ്ങളും നിങ്ങളെ പിടികൂടിയേക്കാം. ഉറക്കമില്ലായ്മ ദഹനപ്രക്രിയയെയും തകരാറിലാക്കും. ഉറക്കക്കുറവ് പോലെ തന്നെ വൈകി ഉറങ്ങുന്നതും ശരീരത്തിന് ദോഷകരമാണ്. വൈകിയുള്ള ഉറക്കം ശരീരഭാരം വർധിക്കാൻ കാരണമാകുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വൈകി ഉറങ്ങുന്നതിലൂടെയും ഉത്കണ്ഠയും വിഷാദവും ഉണ്ടായേക്കാം. ബൈപോളാർ ഡിസോർഡറിനും സാധ്യതയുണ്ട്. 


നല്ല ഉറക്കം ലഭിക്കാൻ കൃത്യമായ ഒരു ഷെഡ്യൂൾ തയ്യാറാക്കുന്നത് നല്ലതാണ്. ഇതിനായി ഒരു ക്ലോക്കോ അലാറമോയെല്ലാം ഉപയോ​ഗിക്കാം. ഉറങ്ങുന്നതിന് മുമ്പ് പാലോ വെള്ളമോ കുടിക്കുന്നത് ​ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അത്താഴം കഴിച്ചതിന് ശേഷം ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കണം. കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുന്നതും നല്ല തലയിണകൾ ഉപയോ​ഗിക്കുന്നതുമെല്ലാം മികച്ച രീതിയിൽ ഉറങ്ങാൻ സഹായിക്കും. 


ഉറങ്ങുന്നതിന് മുമ്പ് നിങ്ങൾ മാനസികമായി സമാധാനത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്. അതിനാൽ കിടക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ജോലികളെല്ലാം പൂർത്തിയാക്കാൻ ശ്രമിക്കുക. ഉറങ്ങാൻ കിടന്നതിന് ശേഷം ഇത്തരം സമ്മർദ്ദം അനുഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളൊന്നും തന്നെ മനസിലേയ്ക്ക് വരാൻ പാടില്ല. പിരിമുറുക്കത്തോടെയും ഉത്കണ്ഠയോടെയും ഉറങ്ങുകയാണെങ്കിൽ ശരീരം തളർന്നുപോകും. അമിത ചിന്തകളില്ലാതെ കിടന്നാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് സ്വസ്ഥമായ ഉറക്കത്തിലേക്ക് പോകാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.