ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അതിനൊപ്പം തന്നെ ചില ബ്രെയിൻ ടീസർ ചിത്രങ്ങളും വളരെ ശ്രദ്ധ നേടുന്നുണ്ട്. ബുദ്ധിയുപയോ​ഗിച്ച് കണ്ടുപിടിക്കേണ്ട ഏതൊരു കാര്യം വന്നാലും ഒരു കൈ നോക്കാൻ മനുഷ്യർ എല്ലാവരും തന്നെ റെഡിയാണ്.  ഇതിലൂടെ പലരുടെയും വ്യക്തിത്വവും, അവരുടെ ചിന്താശേഷിയും അങ്ങനെ നിരവധി കാര്യങ്ങൾ നമുക്ക് മനസിലാകും. അത്തരത്തിലൊരു ബ്രെയിൻ ടീസർ ചിത്രം ആണ് ഇവിടെ നൽകുന്നത്. ചെറിയൊരു ലോജിക് മതി ഇതിനുള്ള ഉത്തരം കണ്ടെത്താൻ. ഇവിടെ തന്നിരിക്കുന്ന ചിത്രവും അതിന്റെ ചോദ്യവും വളരെ ശ്രദ്ധയോടെ നോക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ തന്നിരിക്കുന്ന ചിത്രത്തിൽ നാല് ​ഗ്ലാസുകൾ കൊടുത്തിട്ടുണ്ട്. നാലിലും വെള്ളം നിറച്ച് വച്ചിട്ടുമുണ്ട്. ഓരോ ​ഗ്ലാസിലും ഓരോ സാധനങ്ങളും ഇട്ടിട്ടുണ്ട്. കത്രിക, പേപ്പർ ക്ലിപ്പ്, റബ്ബർ, വാച്ച് എന്നിവയാണ് ​ഗ്ലാസിലെ വെള്ളത്തിനുള്ളിൽ ഇട്ടിരിക്കുന്നത്. ഇനി ചോദ്യം എന്താണെന്നല്ലേ? മറ്റൊന്നുമല്ല ഈ ​ഗ്ലാസുകളിൽ ഏതിലാണ് ഏറ്റവും കൂടുതൽ വെള്ളമുള്ളതെന്ന് നിങ്ങൾക്ക് കണ്ടെത്താമോ? 30 സെക്കൻഡ് സമയം മാത്രമാണുള്ളത് ഈ പസിൽ പരിഹരിക്കാൻ. വളരെ ശ്രദ്ധപൂർവം ചിത്രം നിരീക്ഷിക്കുന്നവർക്ക് 30 സെക്കൻഡിൽ ഇതിന്റെ ഉത്തരം കണ്ടെത്താനാകും. ഓരോ ​ഗ്ലാസും അതിലുള്ള സാധനങ്ങളും നിങ്ങൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യേണ്ടതുണ്ട്. 


Also Read: Brain Teaser Image: ഏത് ദിശയിലേക്കാണ് ബസ് പോകുന്നത്? 20 സെക്കൻഡിനുള്ളിൽ ഉത്തരം കണ്ടെത്തണം


ഉത്തരം പിടികിട്ടിയോ? ഇല്ലെങ്കിൽ വിഷമിക്കേണ്ട. ഈ ബ്രെയിൻ ടീസറിനുള്ള ഉത്തരം ചുവടെ കൊടുക്കുന്നു. 


ഗ്ലാസുകൾക്കുള്ളിൽ വച്ചിരിക്കുന്ന വസ്തുക്കളുടെ ഭാരമാണ് ഉത്തരം കണ്ടെത്തുന്നതിന് നിങ്ങളെ സഹായിക്കുക. ഈ ചിത്രം ശ്രദ്ധിച്ച് നോക്കിയാൽ കാണാം എല്ലാ ​ഗ്ലാസുകളിൽ ഒരേ അളവിൽ ആണ് വെള്ളം ഉള്ളതെന്ന്. സാധാരണ വെള്ളം നിറഞ്ഞ ഒരു ​ഗ്ലാസിലോ മറ്റോ എന്തങ്കിലും വസ്തു ഇട്ടാൽ അതിന്റെ ഭാരം കാരണം വെള്ളത്തിന്റെ അളവും കൂടുതലായി കാണപ്പെടും. അങ്ങനെ നോക്കുമ്പോൾ ഇവിടെ ഓപ്ഷ ൻ ബിയിൽ ആണ് ഏറ്റവും കൂടുതൽ വെള്ളമുള്ളത്. കാരണം ഓപ്ഷൻ ബിയിൽ പേപ്പർ ക്ലിപ്പ് ആണുള്ളത്. ഏറ്റഴും ഭാരം കുറഞ്ഞ വസ്തു ആണ് പേപ്പർ ക്ലിപ്പ്. മറ്റ് ​ഗ്ലാസുകളിലെ അത്രയും വെള്ളം ഓപ്ഷൻ ബിയിൽ വരണമെങ്കിൽ അതിൽ കൂടുതൽ വെള്ളം ഒഴിക്കേണ്ടതായിട്ടുണ്ട്. ലാറ്ററൽ തിങ്കിംഗ് ഉപയോഗിക്കുന്നത് ഇത്തരം ബ്രെയിൻ ടീസറുകളിൽ ഉത്തരം കണ്ടെത്താൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.