രസകരമായ ഗെയിമുകളും പസിലുകളും കളിക്കുന്നത് ആസ്വദിക്കുന്നവരാണ് മിക്ക ആളുകളും. അത്തരക്കാർക്ക് വേണ്ടിയുള്ളതാണ് ഈ ബ്രെയിൻ ടീസർ ചിത്രം. ഇത്തരം ഗെയിമുകൾ ക്രിയാത്മകമായ ചിന്തയിലൂടെയാണ് പരിഹരിക്കപ്പെടുന്നത്. ഇവിടെ ഒരു ബസിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. ഇതിൽ എന്ത് കണ്ടെത്താനാണ് എന്നായിരിക്കും ചിത്രം ആദ്യം കാണുമ്പോൾ പലരുടെയും മനസിൽ വരുന്ന ചോദ്യം. എന്നാൽ ചോദ്യം ഇതാണ്. ഈ ചിത്രത്തിൽ കാണുന്ന ബസ് ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് മനസിലായോ? ഇടത്തേക്ക് ആണോ വലത്തേക്ക് ആണോ ഈ ബസ് സഞ്ചരിക്കുന്നതെന്നാണ് ഇവിടെ കണ്ടെത്തേണ്ടത്.
വിചാരിക്കുന്ന അത്ര എളുപ്പമല്ലെങ്കിൽ കൃത്യമായ നിരീക്ഷണം നടത്തുന്നവർക്ക് 20 സെക്കൻഡിനുള്ളിൽ ഇത് പരിഹരിക്കാൻ കഴിയും. അതിനായി ചിത്രം ശ്രദ്ധയോടെ നോക്കുക. ഉത്തരം കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട. ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാൻ താഴോട്ട് ഒന്ന് സ്ക്രോൾ ചെയ്യാം...
ഈ ബ്രെയിൻ ടീസർ പസിലിൽ, ബസ് വലത്തോട്ടാണോ ഇടത്തോട്ടാണോ നീങ്ങുന്നതെന്ന് അൽപം ഒന്ന് ചിന്തിച്ചാൽ പിടികിട്ടും. ചിത്രത്തിൽ ബസിന് വാതിൽ ഇല്ല. ഇടത് വശത്താണ് ഈ ബസിന്റെ വാതിൽ. അത് കൊണ്ട് തന്നെ ഈ ബസ് ഇടത്തേക്ക് അല്ല വലത്തേക്ക് ആണ് പോകുന്നതെന്നത് വ്യക്തമാണ്. അപ്പോൾ മറ്റൊരു ചോദ്യം കൂടി ഉയർന്ന് വരാം. വലത് വശത്ത് ഡ്രൈവിംഗ് സീറ്റ് വരുന്ന ബസുകളിൽ ഉത്തരം വിപരീതം ആകാം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഈ ചിത്രത്തിന് ഉത്തരം വലത് ആണ്.
Optical Illusion: ഒന്ന് കണ്ണ് ടെസ്റ്റ് ചെയ്താലോ, ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ട 4 അക്കങ്ങൾ ഏതാണ്?
ഇക്കാലത്ത് ആളുകൾ കൂടുതലും മൊബൈലിലും ലാപ്ടോപ്പിലുമൊക്കെ സമയം ചെലവഴിക്കുന്നത്. ഇത് അവരുടെ കണ്ണിനെയും കാഴ്ചയെയും പല തരത്തിൽ ബാധിക്കുന്നു. അങ്ങനെ കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉള്ളതായി നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ ഒന്ന് നോക്കി ഒരു നേത്ര പരിശോധന (Eye Test) നടത്തിക്കളയാം.
ഒരു നേത്രപരിശോധന എന്ന നിലയിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നാല് അക്കങ്ങൾ മറഞ്ഞിരിപ്പുണ്ട്. ഈ ചിത്രം നിങ്ങളുടെ കാഴ്ച പരിശോധിക്കുന്നതിനുള്ള ഒരു രസകരമായ മാർഗം മാത്രമാണ്. ചിലപ്പോൾ ഇതിൽ നിന്ന് ലഭിക്കുന്ന ഫലങ്ങൾ കൃത്യമായിരിക്കില്ല. എന്നാൽ ഒരു നേത്ര രോഗവിദഗ്ദ്ധനെ കാണേണ്ടതുണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ നിങ്ങൾക്ക് അറിയാനാകും. ഇനി ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കൂ...
ഏത് 4 നമ്പറുകളാണ് നിങ്ങൾ ആദ്യം കണ്ടത്?
നാല് സംഖ്യകളുടെ മൂന്ന് വ്യത്യസ്ത കോമ്പിനേഷനുകളായിരിക്കും ആളുകൾ ഈ ചിത്രത്തിൽ കാണുന്നത്.
3246 : ഈ നാല് അക്കങ്ങളാണ് കാണുന്നതെങ്കിൽ നിങ്ങൾ ഹ്രസ്വദൃഷ്ടിയുള്ളവരും അസ്റ്റിഗ്മാറ്റിസം (ഒരു നേത്ര രോഗം) ഉള്ളവരുമാണ്.
3240 : ഈ സംഖ്യകൾ കാണുന്നവർക്ക് അസ്തിഗ്മാറ്റിസം ഉണ്ട്, എന്നാൽ ഹ്രസ്വദൃഷ്ടി ഇല്ല.
1246 : നിങ്ങൾക്ക് ഹ്രസ്വദൃഷ്ടി മാത്രമേ ഉള്ളൂ, ആസ്റ്റിഗ്മാറ്റിസം ഇല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...