കൊല്‍ക്കത്ത: പങ്കാളികള്‍ നഷ്ടപ്പെട്ട 66 കാരനായ തരുണിനെയും 63 കാരിയായ സ്വപ്‌നയെയും ഒന്നിപ്പിച്ചത്  കോവിഡുകാലത്തെ സൗഹൃദം... 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതത്തിലെ ഒറ്റപ്പെടലിനിടെ കണ്ടെത്തിയ  സൗഹൃദം വിവാഹത്തില്‍ കലാശിച്ചതിന്‍റെ  സന്തോഷത്തിലാണ് കൊല്‍ക്കത്തയില്‍നിന്നുള്ള ഈ നവ വധൂവരന്മാര്‍....!! 


ഈ വിവാഹത്തിനും ഏറെ പ്രത്യേകതകള്‍ ഉണ്ട്...  അച്ഛന്‍റെ  വിവാഹം ഉത്തരവാദിത്തത്തോടെ നടത്തിയത് മകനാണ്...  ഒപ്പം വധൂവരന്മാര്‍ക്ക്  ആശംസകള്‍ നേരാന്‍  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും


കൊല്‍ക്കത്തക്കാരായ 66 വയസ്സുകാരന്‍ തരുണ്‍ കാന്തി പാലും 63 വയസ്സുകാരി സ്വപ്ന റോയുമാണ് ലളിതമായ ചടങ്ങില്‍  ഇക്കഴിഞ്ഞമാസം 25ന് ജീവിതത്തില്‍ ഒരുമിച്ചത്.  കോവിഡുകാലത്ത് അപ്രതീക്ഷിതമായ കണ്ടെത്തിയ സ്നേഹത്തെ വിവാഹത്തില്‍ എത്തിച്ചതാകട്ടെ തരുണ്‍ കാന്തി പാലിന്‍റെ മകനും.


തരുണും സ്വപ്നയും ഒരേ ഗ്രാമത്തില്‍നിന്നുള്ളവരാണ്. പരസ്പരം കേട്ടിട്ടുണ്ടെങ്കിലും നേരിട്ടുകണ്ടത് രണ്ടു വര്‍ഷം മുന്‍പ് മാത്രം. രണ്ടു വര്‍ഷം മുന്‍പ് ഭട്ടനഗറിലെ രാമകൃഷ്ണ മിഷന്‍ മഠത്തില്‍ വച്ചാണ് തരുണും സ്വപ്നയും ആദ്യമായി പരസ്പരം കാണുന്നത്. പിന്നീട് മാസങ്ങള്‍ കഴിഞ്ഞ് സ്വപ്ന തരുണിനെ ഫോണില്‍ വിളിച്ചതോടെയാണ് സൗഹൃദം തുടങ്ങിയതും ശക്തമായതും. അന്നുമുതല്‍ ഇരുവരും ഫോണില്‍ സംസാരിക്കുന്നതു പതിവായി. പങ്കാളികള്‍ നഷ്ടപ്പെട്ടതോടെ ഒറ്റപ്പെട്ടുപോയ ഇരുവരുടേയും സൗഹൃദത്തിന്‍റെ  ആഴം തിരിച്ചറിഞ്ഞ തരുണിന്‍റെ മകന്‍ ഷയോണ്‍ പാലാണ് ഇവരെ ജീവിതത്തില്‍ ഒന്നിപ്പിക്കുന്നതിന് മുന്‍കൈ എടുത്തത്.


അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങില്‍ ഇരുവരും വിവാഹ പേപ്പറുകളില്‍ ഒപ്പിട്ടു. പരസ്പരം മോതിരം മാറി. ഇരുവരുടെയും കുടുംബത്തിലെ എല്ലാവരും പുതിയ ബന്ധത്തെ അനുകൂലിച്ചു എന്നത് വലിയ അനുഗ്രഹമായാണ് ഈ നവ ദമ്പതികള്‍   കാണുന്നത്.



തരുണിന്‍റെ മകന്‍ ഷയോണ്‍ തന്നെയാണ് വിവാഹ വേഷത്തില്‍ നില്‍ക്കുന്ന അച്ഛന്‍റെയും  വധുവിന്‍റെയും ചിത്രം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അച്ഛന്‍ വീണ്ടും സന്തോഷം കണ്ടെത്തിയതില്‍ അതീവ സന്തോഷമുണ്ടെന്നാണ്  ചിത്രം പങ്കുവച്ച്‌ ഷയോണ്‍ കുറിച്ചത്. 


അമ്മയുടെ മരണത്തിനു ശേഷം അച്ഛന്‍ വ്യക്തിപരമായി അടുക്കുന്ന ആദ്യത്തെ സ്ത്രീയാണ് സ്വപ്ന. ജോലിയുമായി ബന്ധപ്പെട്ടു രാജ്യത്തിനു ഞാന്‍ പുറത്താണ്. അദ്ദേഹത്തിന്‍റെ  സമപ്രായത്തിലുള്ള കൂട്ടുകാര്‍ ആകട്ടെ ശാരീരികമായി സന്ദര്‍ശനത്തിന് ആകുന്നവരുമല്ല. ഏകാന്തതയിലായിരുന്നു അദ്ദേഹം. എന്തായാലും ഇപ്പോള്‍ അതിന് അവസാനം വന്നിരിക്കുന്നു: അമ്മ മരിച്ച്‌ 10 വര്‍ഷത്തിനുശേഷ൦ ആദ്യമായാണ്  തന്‍റെ പിതാവിനെ സന്തോഷവാനായി  കാണുന്നതെന്നും ഷയോണ്‍ പറയുന്നു.


Also read: viral photo: നിറവയറിൽ ശീർഷാസനം ചെയ്ത് അനുഷ്ക..!


ജീവിതം ദീര്‍ഘമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ ഓരോരുത്തര്‍ക്കും മറ്റൊരാളുടെ കൂട്ട് അനിവാര്യമാണ്. കൂട്ട് അകാലത്തില്‍ നഷ്ടപ്പെടുന്നവര്‍ മനസ്സിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുത്ത് ജീവിതയാത്ര പൂര്‍ത്തിയാക്കുകയാണുവേണ്ടത്, തന്‍റെ അപ്രതീക്ഷിതമായ രണ്ടാം വിവാഹത്തെക്കുറിച്ച്‌ തരുണ്‍ കാന്തി പാല്‍ പറയുന്നു.