മഴക്കാലത്ത് വിവിധ അണുബാധകളും രോ​ഗങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ജദോഷം, ചുമ, തൊണ്ടവേദന എന്നിവ മഴക്കാലത്തുണ്ടാകുന്ന സാധാരണ ആരോ​ഗ്യ പ്രശ്നങ്ങളാണ്. ഈർപ്പമുള്ള കാലാവസ്ഥ വൈറസുകൾക്കും ബാക്ടീരിയകൾക്കും പ്രജനനത്തിന് അനുയോജ്യമായ കാലാവസ്ഥയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊണ്ട് വേദനയുണ്ടാകുന്നത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ബുദ്ധിമുട്ടാക്കുന്നു. ചിലപ്പോൾ ഉമിനീര് ഇറക്കുന്നത് പോലും വേദനയിലേക്ക് നയിക്കുന്ന അവസ്ഥയുണ്ടാകും. അതിനാൽ തൊണ്ടവേദനയെ പ്രതിരോധിക്കേണ്ടത് പ്രധാനമാണ്. ഇതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന പരിഹാരമാർ​ഗങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.


ഇഞ്ചി-തേൻ ചായ: വേദനകുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി പദാർഥമാണ് ഇഞ്ചി. ഇത് തൊണ്ടവേദന, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ചെറിയ കഷ്ണം ഇഞ്ചി 5-10 മിനിറ്റ് ചൂടുവെള്ളത്തിൽ ഇട്ടുവച്ചതിന് ശേഷം ഒരു സ്പൂൺ തേനുമായി ചേ‍ത്ത് കുടിക്കാവുന്നതാണ്. ഇഞ്ചിയുടെയും തേനിന്റെയും ​ഗുണങ്ങൾ തൊണ്ടവേദനയിൽ നിന്ന് ആശ്വാസം നൽകും.


ALSO READ: ചന്ദിപുര വൈറസ് ബാധയിൽ നിന്ന് കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം


മഞ്ഞൾ പാൽ: തൊണ്ടയിലെ വീക്കവും വേദനയും കുറയ്ക്കാൻ മഞ്ഞളിന് സാധിക്കും. ഒരു ചെറിയ കഷ്ണം മഞ്ഞൾ പൊടിച്ച് ഒരു സ്പൂൺ പാലിൽ ചേർത്ത് തിളപ്പിക്കുക. ഇതിൽ ഒരു നുള്ള് കുരുമുളകും ചേർക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും. മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ ആ​ഗിരണം വർധിപ്പിക്കാൻ കുരുമുളക് സഹായിക്കും. ഇത് തൊണ്ടവേദന ശമിപ്പിക്കാനും മറ്റ് അണുബാധകളിൽ സംരക്ഷിക്കാനും സഹായിക്കും.


വെളുത്തുള്ളി-നാരങ്ങ നീര്: വെളുത്തുള്ളിയിൽ ആന്റി ബയോട്ടിക് ​ഗുണങ്ങളുണ്ട്. ഇത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് ആന്റി മൈക്രോബയൽ ​ഗുണങ്ങളും ഉണ്ട്. വെളുത്തുള്ളി അല്ലി ചതച്ചത്, രണ്ടോ മൂന്നോ ​ഗ്രാമ്പൂ, നാരങ്ങ നീര്, ഒരു ടീസ്പൂൺ തേൻ, ഒരു കപ്പ് ചൂടുവെള്ളം എന്നിവ മിക്സ് ചെയ്യുക. വെളുത്തുള്ളിയുടെ ​ഗന്ധവും നാരങ്ങയുടെ ​ഗുണങ്ങളും മൂക്കടപ്പും തൊണ്ടവേദനയും കുറയ്ക്കാൻ സഹായിക്കും.


ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ തൊണ്ടവേദനയെ ശമിപ്പിക്കുകയും അണുബാധകളെ ചെറുക്കുകയും ചെയ്യും. ഇത് അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കും. മഴക്കാലത്ത് പോഷകസമ്പുഷ്ടമായ ഭക്ഷണക്രവും ആരോ​ഗ്യകരമായ ജീവിതശൈലിയും പിന്തുടരുന്ന് വിവിധ രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.