കാലാവസ്ഥാ മാറ്റം, ജീവിത ശൈലികളിലുണ്ടാവുന്ന വ്യതിചലനങ്ങൾ എന്നിവ ശരീരത്തിനുണ്ടാക്കുന്ന പ്രശ്നങ്ങൾ പല വിധത്തിലാണ്. ഇത്തരമൊന്നാണ് തൊണ്ട വേദന. മിക്കവാറും എല്ലാവരെയും വശം കെടുത്തുന്ന അസുഖം കൂടിയാണിത്. ഒരു വട്ടം വന്നാൽ പിന്നെ അതൊരു പേടി സ്വപ്നമായിരിക്കും എന്നതാണ് പ്രത്യേകത. മഞ്ഞു കാലത്താണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. എന്നാൽ വീട്ടിലെ ചില പൊടിക്കൈകളിലൂടെ തൊണ്ട വേദനയെ ഫല പ്രദമായി നേരിടാനാവും. അവയാണ് ചുവടെ


COMMERCIAL BREAK
SCROLL TO CONTINUE READING

ഐസ് ഉപയോഗിച്ച് ഒരു പൊടിക്കൈ


തൊണ്ടയിൽ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ, ഐസ് ഉപയോഗിച്ച് തൊണ്ടയിൽ അമർത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ തൊണ്ടയിലെ വേദന, നീർവീക്കം എന്നിവ ഇല്ലാതാക്കാം


തുളസി വെള്ളം-


തൊണ്ടയിൽ മുറുക്കം ഉണ്ടെങ്കിൽ തുളസി വെള്ളം കുടിക്കാം. തുളസിയില ചായയും ഗുണം നൽകുന്നു. ഒരു കപ്പ് വെള്ളത്തിൽ 4 മുതൽ 5 വരെ തുളസി ഇലകൾ ഇട്ട് തിളപ്പിക്കുക. പതുക്കെ കുടിക്കുക. തൊണ്ടയിലെ വ്രണം, കാഠിന്യം, വേദന എന്നിവയെല്ലാം ഇല്ലാതാകും


ഉപ്പുവെള്ളം


തൊണ്ടയുടെ ബുദ്ധിമുട്ട് മാറാൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം എടുക്കുക. ഉചിതമായ അളവിൽ ഉപ്പ് ചേർത്ത് കാർക്കിക്കുക. ആശ്വാസം ലഭിക്കും.


തേൻ ചായ  


തേൻ കൊണ്ടുള്ള ചായ തൊണ്ടക്കും ഫലപ്രദമാണ്. തേൻ ചായയിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് തൊണ്ടയുടെ ഇറുക്കവും വീക്കവും ഒഴിവാക്കാൻ ഫലപ്രദമാണ്. ഇതിനായി ഒരു കപ്പ് വെള്ളം നന്നായി തിളപ്പിക്കുക. ഇതിൽ ഒരു സ്പൂൺ തേൻ കലർത്തി കുടിക്കുക. 



പുളിവെള്ളം


പുളിവെള്ളം കൊണ്ട് കുൽക്കുഴിയുന്നതും തൊണ്ടയിലെ ബുദ്ധിമുട്ട് മാറ്റും. അതിനായി ഒരു കഷ്ണം പുളി ഒരു കപ്പ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് ഇളം ചൂടാകുമ്പോൾ വായിൽ ഒഴിക്കുക . ഈ വെള്ളം കുടിക്കേണ്ടതില്ല.


മഞ്ഞൾ പാൽ


തൊണ്ടയിലെ മുറുക്കം മാറാൻ മഞ്ഞൾ പാലും കഴിക്കാം. ഇതിനായി രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞളും കുരുമുളകും കലർത്തി പതുക്കെ കുടിക്കുക. തൊണ്ടയിലെ നീർവീക്കത്തിനും ഞെരുക്കത്തിനും ആശ്വാസം ലഭിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.