നിങ്ങളിതുവരെ ഇത് കഴിച്ചില്ലെ? എങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കിയാലോ
ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ ഐറ്റമാണ് ടീ കേക്ക്
ലോക്ക്ഡൗൺ ബോറഡിയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു കേക്ക് പരീക്ഷണങ്ങൾ. അങ്ങനെയെങ്കിൽ ഓവൻ ഇല്ലാതെ ഇന്നൊരു കേക്ക് ഉണ്ടാക്കിയാലോ?.... ചായക്കൊപ്പം ആസ്വദിച്ച് കഴിക്കാൻ സ്പെഷ്യൽ ടീ-കേക്ക് തന്നെയാകാം.
ആവശ്യമായ സാധനങ്ങൾ
മൈദ- 1 കപ്പ്
പഞ്ചസാര പൊടിച്ചത്- 3/4 കപ്പ്
മുട്ട- 2
ബട്ടർ- 4 ടീ സ്പൂൺ
സൺഫ്ലവർ ഓയിൽ- 1/2 കപ്പ്
ബേക്കിംഗ് പൗഡർ- 1 ടീ സ്പൂൺ
വാനില എസ്സൻസ്- 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ജലാംശമില്ലാത്ത ഒരു ബൗളിൽ കൃത്യമായ അളവിൽ ബട്ടറും പൊടിച്ച പഞ്ചസാരയും ചേർത്ത് ബീറ്റ് ചെയ്യുക. (ബീറ്റർ/ വിസ്ക് ഉപയോഗിക്കാം). അതിലേക്ക് 1 സ്പൂൺ വാനില എസ്സൻസും 2 മുട്ടയും പൊട്ടിച്ചൊഴിച്ച് വീണ്ടും ബീറ്റ് ചെയ്യുക. നന്നായി ബീറ്റ് ചെയ്ത ശേഷം സൺഫ്ലവർ ഓയിൽ ഒഴിച്ച് മിക്സ് ചെയ്യുക.
Also Read: Health News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!
ഇനി മൈദയും ബേക്കിംഗ് പൗഡറും നന്നായി അരിച്ചെടുത്ത് ഈ മിക്സിലേക്ക് ചേർത്ത് യോജിപ്പിക്കുക. ഇതിനിടയിൽ കുക്കറോ മറ്റേതെങ്കിലും വലിയ പാത്രമോ 10 മിനിറ്റ് പ്രീ-ഹീറ്റ് ചെയ്യുക. മിക്സിലേക്ക് രണ്ട് സ്പൂൺ ചൂട് പാലും ചേർത്ത് യോജിപ്പിച്ച ശേഷം ബേക്ക് ചെയ്യുന്ന ട്രേയിലേക്ക് ഒഴിച്ച് സെറ്റ് ചെയ്യുക (മിക്സ് ഒഴിക്കുന്നതിന് മുന്നേ ട്രേയിൽ ഓയിൽ തടവുകയോ ബട്ടർ പേപ്പർ വെക്കുകയോ വേണം.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
അതിന് ശേഷം പ്രീ-ഹീറ്റ് ചെയ്ത ഓവൻ സെറ്റപ്പിൽ 35-40 മിനിറ്റ് വരെ മീഡിയം ഫ്ലേമിൽ കേക്ക് വേവിക്കുക. ബേക്ക് ആയതിനു ശേഷം ചൂടാറിയാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇഷ്ടമുളള ഷേപ്പിൽ മുറിച്ച് ചായക്കൊപ്പമോ അല്ലാതെയോ കഴിക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy