New Delhi: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വെള്ളിയാഴ്ച മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) നോൺ ടെക്നിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് SSC യുടെ ഒഫീഷ്യൽ വെബ്സൈറ്റായ ssc.nic.in എന്ന വെബ്‌സൈറ്റിൽ മാർച്ച് 21 വരെ അപേക്ഷിക്കാവുന്നതാണ്. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കമ്മീഷൻ SSC MTS tier- 1 എക്‌സാമിനേഷൻ 2021 ജൂലൈ 1 മുതൽ 20 വരെയുള്ള തീയതികളിൽ നടത്തും, അതെസമയം tier - 2 എക്സാം 2021 നവംബർ 21 നാണ് നടത്തുക. ഒഴുവുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പുതുക്കിയ ഒഴുവുകളെ (Vacancies)കുറിച്ചുള്ള വിവരങ്ങൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ (SSC)വെബ്‌സൈറ്റിൽ പ്രസീദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: IBPS Calendar 2021-22: അറിയാം IBPS RRB PO/Clerk, IBPS PO/Clerk/SO പരീക്ഷകളുടെ തീയതികൾ


അപേക്ഷിക്കുന്നവർ പത്താം ക്ലാസൊ അതിന് തത്തുല്യമായ പരീക്ഷയോ നിർബന്ധമായും പാസ്സായിരിക്കണം. ജനറൽ കാറ്റഗറിയിൽ ഉള്ളവർക്ക് 100 രൂപയാണ് പരീക്ഷ ഫീസ്. സ്ത്രീകൾ (Women) , പട്ടിക ജാതി - പട്ടിക വർഗ്ഗ (SC-ST)വിഭാഗങ്ങളിൽ ഉള്ളവർ, അംഗവൈകല്യം ഉള്ളവർ , എക്സ് സർവീസ് മെൻ എന്നിവർക്ക് പരീക്ഷ ഫീസ് ആവശ്യമില്ല. 


MTS പരീക്ഷയുടെ (Examination) സെലക്ഷൻ പരീക്ഷ രണ്ട് ഘട്ടമായി ആണ് നടത്തുന്നത്. കമ്പ്യൂട്ടർ ബേസ്‌ഡ് പരീക്ഷയും എഴുത്ത് പരീക്ഷയും. അതിൽ  കമ്പ്യൂട്ടർ ബേസ്‌ഡ് പരീക്ഷയാണ് ജൂലൈയിൽ നടക്കുന്നത്. 


ALSO READ: UGC NET 2021: JRF ന്റെ ഉയർന്ന പ്രായപരിധി മേയ് മാസത്തിലെ പരീക്ഷയ്ക്ക് മാത്രം 31 വയസ്സായി ഉയർത്തി


കമ്പ്യൂട്ടർ ബേസ്‌ഡ് പരീക്ഷയിൽ (Computer based exam)ജനറൽ ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ് ആന്റ് റീസണിങ്, ന്യൂമെറിക്കൽ ആപ്റ്റിട്യുട്, ജനറൽ അവേർനെസ്സ് എന്നിവയാണ് ഉണ്ടാകുക. എഴുത്ത് പരീക്ഷയിൽ ഇംഗ്ലീഷിലോ (English)ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഭാഷയിലോ ചെറിയ ഉപന്യാസങ്ങളാണ് ചോദിക്കുക. കമ്പ്യൂട്ടർ ബേസ്‌ഡ് പരീക്ഷയിൽ 0.25 മാർക്കാണ് നെഗറ്റീവ് മാർക്കായി ഉണ്ടാവുക. എക്‌സാമിന് ശേഷം SSC ആൻസർ കീ പുറത്ത് വിടുന്നതാണ്, എല്ലാ ഉദ്യോഗാർഥികൾക്കും ആൻസർ കീയിൽ തെറ്റുണ്ടെങ്കിൽ ഉയർത്തിക്കാട്ടാനുള്ള അവസരം കൂടിയാണിത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


 

 


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.