സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. വരും ദിവസങ്ങളിൽ ഉഷ്ണ തരംഗ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ശരീരത്തിൽ നിന്ന് ഏറ്റവും കൂടുതൽ ജലാംശം നഷ്ടമാകുന്ന സമയമാണ് ഈ ചൂടുകാലം. ശരീരത്തിലെ സ്വാഭാവികമായ ജലത്തിന്റെ അളവു കുറയുന്നത് ക്ഷീണത്തിനും തളർച്ചയ്ക്കും വഴിവയ്ക്കും. എളുപ്പം ദഹിക്കുന്ന ലളിതമായ ഭക്ഷണമാണ് നല്ലത് .ശരീരത്തിന്റെ ചൂടു കൂട്ടുന്ന അമിതകലോറിയുള്ള ഭക്ഷണം ചൂടത്ത് ഉപേക്ഷിക്കാം. ഇത്തരത്തിൽ ചൂടുകാലത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാപ്പി / ചായ


ചായ ഇഷ്ടമല്ലാത്തവരയി അധികമാരും ഉണ്ടാകില്ല. ചായ്ക്ക് അടിമപ്പെട്ടവരും നമ്മുടെ പരിചയത്തിൽ ഉണ്ടാകും. എന്നാൽ ഈ ചൂട് സമയത്ത് ചായ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. ചൂടിൽ കാപ്പിയോ ചായയോ കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നുണ്ട്. ചൂടുകാലത്ത് സ്വയം ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കാപ്പി ശരീര താപനില ഉയർത്തുകയാണ് ചെയ്യുന്നത്.


ALSO READ: ഉഷ്ണതരംഗ സാധ്യത: മെയ്15വരെ തൊഴിൽ സമയക്രമീകരണം, ലംഘിച്ചാൽ കർശന നടപടിയെന്ന് വി ശിവൻകുട്ടി


മസാലകൾ


ചൂട് സമയത്ത് എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഗ്യാസിൻ്റെ പ്രശ്നവും കൂട്ടും. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തെയും നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ചൂടുകാലത്ത് ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണം. എരിവുള്ള ഭക്ഷണക്രമം കരളിന് നല്ലതല്ല. 


പഞ്ചസാര


അമിതമായ പഞ്ചസാര ശരീരത്തിന് ദോഷകരമാണ്. എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ അല്ലെങ്കിൽ സോഡ എന്നിവയിൽ നിന്ന് നിങ്ങൾ എപ്പോഴും വിട്ടുനിൽക്കണം. ഇത് കഴിക്കുന്നത്  നിർജ്ജലീകരണത്തിന് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിക്കുന്നു. ഇതും പ്രമേഹ സാധ്യത കൂട്ടുന്നു. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകുന്നു.


മദ്യം


ചൂട് കാലത്ത് നിങ്ങൾ മദ്യവും ഒഴിവാക്കണം. ഇത് നിങ്ങളുടെ ശരീരത്തെ ഉള്ളിൽ നിന്ന് പൊള്ളയാക്കുന്നു. കൂടാതെ നിർജ്ജലീകരണത്തിനും കാരണമാകുന്നു. നിങ്ങളുടെ ശരീര താപനില ഉയർത്തുന്നു. അതിനാൽ ചൂട് കാലത്ത് മദ്യം കഴിക്കുന്നത് ഒഴിവാക്കണം.


നോൺ വെജ് വിഭവങ്ങൾ


പലരും നോൺ-വെജ് ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നു. നോൺവെജ് വിഭവങ്ങൾ ഇല്ലാതെ ഭക്ഷണം കഴിക്കാൻ സാധിക്കാത്തവരും ഉണ്ട്. എന്നാൽ ഈ വേനൽക്കാലത്ത് നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. മാംസങ്ങൾ കഴിക്കുന്നത് കൂടുതൽ വിയർപ്പിന് കാരണമാകുന്നു. ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.