വേനൽക്കാലത്ത് എസിയില്ലാതെ ഒരു രക്ഷയുമില്ലെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. എസിയുടെ തണുപ്പിൽ നിൽക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. എസിയിൽ ഇരുന്നാൽ പുറത്തെ അന്തരീക്ഷത്തിലുള്ള പൊള്ളുന്ന ചൂട് തീരെ അനുഭവപ്പെടില്ല. പ്രത്യേകിച്ച് ജോലി ചെയ്യുന്നവർ മണിക്കൂറുകളോളം എസി ഓഫീസിൽ ഇരിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ട് വീട്ടിൽ വന്നാലും ഇവർ എസിയിൽ തന്നെ ഇരിക്കാനാണ്   ഇഷ്ടപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വേനൽക്കാലത്ത് എസി കൂളിംഗ് നല്ലതാണെന്ന് തോന്നുമെങ്കിലും തുടർച്ചയായി എസിയിൽ ഇരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എസിയിലെ തണുത്ത വായുവിൽ നിൽക്കുന്ന ശീലം ആരോഗ്യത്തിന് അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് കാരണം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. പതിവായി എസിയിൽ തുടരുന്നത് കാരണം ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് ആരോ​ഗ്യപ്രശ്നങ്ങൾ ഇവയാണ്. 


ALSO READ: വെള്ളം കുടിച്ചും പൊണ്ണത്തടി കുറയ്ക്കാം....!!


1. ഒരു എയർകണ്ടീഷണർ മുറിയിൽ അടങ്ങിയിരിക്കുന്ന ഈർപ്പം വലിച്ചെടുത്ത് മുറി തണുപ്പിക്കുന്നു. ഇത് ചർമ്മത്തിലെ ഈർപ്പം ഇല്ലാതാക്കുകയും നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും. എസിയിൽ താമസിക്കുന്നവരിൽ വരണ്ട ചർമ്മം കാണപ്പെടുന്നു. 


2. സെൻട്രൽ എസി ഓഫീസുകളിൽ ഇരുന്നു ജോലി ചെയ്യുന്ന ആളുകൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചില ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 


3. വേനൽക്കാലത്ത് എസിയിൽ അമിതമായി ഇരിക്കുന്നത് തലവേദന ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മണിക്കൂറുകളോളം എസിയിൽ ഇരിക്കുന്നത് മൈഗ്രേൻ ഉണ്ടാകാൻ കാരണമാകുന്നു.


4. സ്ഥിരമായി എസിയിൽ ഇരിക്കാൻ തുടങ്ങുമ്പോൾ ശരീരത്തിന്റെ ചൂട് താങ്ങാനുള്ള ശേഷി കുറയുന്നു. അതായത് ചൂട് കുറവുള്ള സ്ഥലത്ത് ചെല്ലുമ്പോഴും ചൂട് കൂടുതലാണെന്ന് തോന്നാം.


5. സ്ഥിരമായി എസി പ്രവ‍‍ർത്തിക്കുന്നിടത്ത് ഈർപ്പം കുറവായിരിക്കും. അത്തരമൊരു അവസ്ഥയിൽ, കണ്ണുകളിൽ വരൾച്ചയുടെ പ്രശ്നം വർദ്ധിക്കാൻ സാധ്യതയുണ്ട്. കണ്ണുകളിൽ ചൊറിച്ചിലും ഉണ്ടാകാം. എസിയിൽ തുടർച്ചയായി ഇരിക്കുന്നത് കാഴ്ച മങ്ങാനും കാരണമാകുന്നു. 


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടുന്നത് ഉറപ്പാക്കുക. ZEE MEDIA ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.