Water and Weight loss: വെള്ളം കുടിച്ചും പൊണ്ണത്തടി കുറയ്ക്കാം....!!

Water and Weight loss:  ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 18, 2023, 05:54 PM IST
  • നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്.
Water and Weight loss: വെള്ളം കുടിച്ചും പൊണ്ണത്തടി കുറയ്ക്കാം....!!

Water and Weight loss: ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള  കാര്യമല്ല.  ശരിയായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, നല്ല ഉറക്കം തുടങ്ങി നിരവധി കാര്യങ്ങള്‍ അമിത ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമാണ്.  

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഇതിനൊക്കെ സമയം കണ്ടെത്തുക എന്നത് എത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, നമ്മുടെ ജീവിത ശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ നിര്‍ണ്ണായകമായ സ്വധീനമാവും ഉണ്ടാക്കുക.  നിങ്ങള്‍ക്കറിയുമോ ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും...!!

Also Read:  Bad Habits After Meal: ഭക്ഷണം കഴിച്ചയുടനെ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക  

നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക, ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്. 

Also Read:  SBI WhatsApp Banking System: നിങ്ങളുടെ മൊബൈലിലും എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം 

ചിട്ടയായ ജീവിതക്രമങ്ങള്‍ക്കൊപ്പം ധാരാളം വെളളം കുടിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിയ്ക്കും. എന്നാല്‍ വെള്ളം കുടിച്ചാല്‍ എങ്ങിനെയാണ് ശരീര ഭാരം കുറയുക എന്നല്ലേ?  

പഠനങ്ങൾ അനുസരിച്ച്, വേണ്ടത്ര അളവിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വർദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രിയ്ക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിയ്ക്കുന്നത്  ശരീരത്തില്‍ നിന്ന്  വിഷവസ്തുക്കളെ പുറന്തള്ളുന്നതിലും കൊഴുപ്പ് നീക്കം ചെയ്യുന്നതിലും സഹായിയ്ക്കുന്നു.  

ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുകയാണ് എങ്കില്‍  അത് കലോറി കുറയ്ക്കാൻ സഹായിക്കും. ഈ രീതിയിൽ നിങ്ങളുടെ ഭാരം കുറയ്ക്കാൻ കഴിയും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുകയാണെങ്കിൽ, അത്  വിശപ്പ് നിയന്ത്രിക്കുകയും ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുകയുംചെയ്യും.  കൂടാതെ, ശരീരഭാരം കുറച്ചതിനു ശേഷവും ശരീരഭാരം വർദ്ധിക്കാതെ നിലനിർത്തുവാൻ നല്ല അളവിൽ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.  

ദിവസവും എത്രമാത്രം വെള്ളം കുടിയ്ക്കണം?

ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് പ്രതിദിനം എട്ട് ഗ്ലാസ് വെള്ളം (ഏകദേശം 2 ലിറ്റർ) കുടിയ്ക്കണം. ഓരോ വ്യക്തിയ്ക്കും ഇത് വ്യത്യാസപ്പെടാം. നിങ്ങൾ പതിവായി ജിമ്മിൽ പോയി വ്യായാമം ചെയ്യുന്ന ഒരാളാണ് എങ്കിൽ കൂടുതല്‍ വെള്ളം കുടിയ്ക്കണം. 

ശരീരഭാരം കുറയ്ക്കാൻ ഇളം ചൂടുള്ള വെള്ളം കുടിയ്ക്കുന്നതാണ് ഉത്തമം.  ഇത് നമ്മുടെ ദഹനവ്യവസ്ഥയെ കൂടുതല്‍  ശക്തമാക്കും. കൂടാതെ, നിങ്ങളുടെ മൂത്രത്തിന്‍റെ  നിറം മഞ്ഞയാണെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് നിർജ്ജലീകരണ പ്രശ്നമുണ്ടെന്നാണ്, അത്തരക്കാര്‍ കൂടുതല്‍ വെള്ളം കുടിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News