Stress Relief Yoga: ഇന്നത്തെ ആധുനിക ജീവിതശൈലിയിൽ സമ്മർദം (Stress) ഒരു സാധാരണ പ്രശ്നമാണ്. ഓഫീസ്, ബന്ധങ്ങള്‍, സാമ്പത്തികം തുടങ്ങി  പ്രശ്നങ്ങള്‍, പലപ്പോഴും ആളുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Horoscope Today: ദീപാവലിയ്ക്ക് ഒരു ദിവസം മുന്‍പ് ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  ഇന്നത്തെ രാശിഫലം അറിയാം   
 
ആധുനിക ജീവിതശൈലിയിൽ സമ്മർദം ഒരു സാധാരണ പ്രശ്നമാണ്. നിസാര കാര്യങ്ങള്‍ പോലും ചിലരെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നു. സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഏറെയാണ്‌. അതായത്, സമ്മര്‍ദ്ദം ക്രമേണ ഉറക്കമില്ലായ്മ, തലവേദന, വയറുവേദന, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.


Also Read:  Diwali Puja 2023:  ദീപാവലി പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം എപ്പോള്‍? ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാന്‍ ചെയ്യണ്ടത്.... 
 
മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം നേടാനുള്ള മികച്ച മാർഗമാണ് യോഗ ദിനചര്യയുടെ ഭാഗമാക്കുക എന്നത്. നമ്മുടെ ശരീരത്തെയും മനസിനെയും ശാന്തമാക്കാൻ യോഗ സഹായിക്കുന്നു. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് യോഗ ഫലപ്രദമാണ്. മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ രണ്ട് യോഗാസനങ്ങളെ ക്കുറിച്ച് അറിയാം..... 


 
ബാലാസന (Balasana)


സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ യോഗാസനമാണ് ബാലാസന.  
ബലവര്‍ദ്ധകമായ യോഗാസനയാണ് ഇത്. ശാന്തമായ ഈ യോഗാസന ശരീരത്തെ മടക്കിക്കൊണ്ടാണ് നിര്‍വഹിക്കുന്നത്.  പിന്നിലേക്കു വളയുന്നത് ഊര്‍ജദായകമാണെങ്കിലും മുന്നിലേക്ക് വളയുന്നത് ശരീരത്തിന് കൂടുതല്‍ ബലം നല്‍കും. ഈ യോഗാസന കിടക്കുന്നതിനുമുന്‍പ് ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതുപോലെ അഞ്ചുമിനിറ്റെങ്കിലും ചെയ്യുകയും വേണം.


മുട്ടുകള്‍ അടുപ്പിച്ചുകുത്തിയോ അല്‍പം അകറ്റിവച്ചോ ഈ ആസനം ചെയ്യാം. ഉപ്പൂറ്റിയുടെ മുകളില്‍ ഇരിയ്ക്കുക. തുടര്‍ന്ന് നെറ്റിത്തടം തറയില്‍ തൊടുംവിധം മുന്നിലേക്ക് മടങ്ങിത്താഴുക. തറയില്‍ തൊടാന്‍ സാധിക്കുന്നില്ലെങ്കില്‍ എത്രമാത്രം മുന്നോട്ട് അയാന്‍ സാധിക്കുന്നുവോ ആത്രയും ആകട്ടെ. നെറ്റി തൊടുന്നിടത്ത് തലയണ വയ്ക്കുകയുമാവാം. ഇനി കൈകള്‍ മുന്നിലേക്ക് നീട്ടി തറയില്‍ വയ്ക്കുക. കൈപ്പത്തി തറയില്‍ കമഴ്ത്തി വയ്ക്കണം. അതല്ല, ഇനി കൈ വിരലുകള്‍ കാല്‍ വിരലുകളില്‍ തൊടുന്ന വിധം പിന്നിലേക്കാക്കി നെറ്റി തറയില്‍ തൊട്ടു കിടക്കുകയുമാവാം. ഇനി കണ്ണുകളടച്ച് മൂക്കിലുടെ സാവധാനം ശ്വാസം ഉള്ളിലേക്ക് വലിക്കുക. പുറത്തേക്കു വിടുക. ശ്വാസോഛ്വാസത്തില്‍ മാത്രമാവണം ശ്രദ്ധ. ഇത് വളരെയേറെ ഗുണം നല്‍കുന്ന ഒരു ലളിതമായ യോഗാസനമാണ്. 


സുഖാസനം (Sukhasana)


മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് സുഖാസനം. ഈ ആസനം നമ്മുടെ മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രമാക്കാനും സഹായിക്കുന്നു. സുഖാസനം എങ്ങനെ കൃത്യമായി ചെയ്യണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി യോഗമാറ്റില്‍ കാലുകള്‍ രണ്ടും നീട്ടി വെച്ച് ഇരിക്കുക. പിന്നിട് ഒരു പാദം മറ്റേ കാലിന്‍റെ തുടയുടെ അടിയിലായി വെക്കുക. വലതു കാല്‍ മടക്കി ഇടത് പാദത്തിന്‍റെ തുടയുടെ അടിയിലും ആയി വെക്കുക. രണ്ട് കൈകളും തുടയില്‍ നീട്ടി വെച്ച് ചിന്‍മുദ്രയില്‍ പിടിക്കുക. ശേഷം കഴുത്ത്, നട്ടെല്ല്, ഇടുപ്പ് എന്നിവ വളക്കാതെ നേരെ ഇരിക്കുക. പിന്നീട് നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കണ്‍പുരികങ്ങള്‍ക്ക് മധ്യേയുള്ള സ്ഥലത്ത് കൊണ്ട് വന്ന് ഏകാഗ്രതയോടെ ഇരിക്കുക. ഇത് അല്‍പം കൂടുതല്‍ സമയം തുടരേണ്ടതാണ്. പതുക്കെ ശ്വാസം ഉള്ളിലേക്ക് വിടുക. നിങ്ങളുടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ശ്വസനം സാവധാനത്തിലും ആഴത്തിലും ആക്കുക. 5-10 മിനിറ്റ് സുഖാസനം ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.