Fenugreek Seed water for Hairfall: മുടികൊഴിച്ചില്‍ ഇന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ആധിയുളവാക്കുന്ന കാര്യമാണ്. മുടി കൊഴിച്ചിലിന് കാരണം പലതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാനസിക സമ്മർദ്ദം, പോഷകാഹാര കുറവ്, അന്തരീക്ഷ മലിനീകരണം, ജീവിതശൈലി എന്നിങ്ങനെ പല കാരണങ്ങളാണ് മുടി കൊഴിച്ചിലിന് പ്രധാന കാരണമായി ഇന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍, ചില വീട്ടു വൈദ്യം ഉപയോഗിച്ച് മുടി കൊഴിച്ചിലിന് പരിഹാരം കാണാം. 


Also Read:  Curry Leaves Benefits: കറിവേപ്പില വെറും വയറ്റില്‍ കഴിച്ചു നോക്കൂ, 100 ​​രോഗങ്ങൾക്ക് പ്രതിവിധി!! 


മുടിയ്ക്ക് നല്ല കറുപ്പ് നിറം കിട്ടാനും അതുപോലെ തിളക്കവും ഭംഗിയും ലഭിക്കാന്‍ കൃത്യമായ പരിചരണം ആവശ്യമാണ്. ആഴ്ചയിൽ  ഒരിക്കലെങ്കിലും ഹെയര്‍ പാക്ക് ഇടാൻ ശ്രദ്ധിക്കണം. പ്രകൃതിദത്തമായ പരിചരണ രീതികളാണ് എപ്പോഴും മുടിയ്ക്ക് ഏറെ നല്ലത്. ആ അവസരത്തില്‍ മുടിയ്ക്ക് ആരോഗ്യവും തിളക്കവും നല്‍കാന്‍ ഉപകരിയ്ക്കുന്നതും വീട്ടിൽ തന്നെ തയ്യാറാക്കാന്‍ സാധിക്കുന്നതുമായ ഒന്നാണ് ഉലുവ വെള്ളം. നാം പാചകത്തില്‍ ഉപയോഗിക്കുന്ന ഉലുവ മുടിയുടെ സംരക്ഷണത്തിനും ഉത്തമാണ്.  താരൻ മാറ്റാനും മുടി വളർച്ചയ്ക്കും ഉലുവ ഏറെ നല്ലതാണ്.  


Also Read:  Ketu Transit 2023: കേതു സംക്രമണം, ഈ രാശിക്കാരുടെ ജീവിതത്തില്‍ ബമ്പര്‍ നേട്ടങ്ങള്‍, പണത്തിന്‍റെ പെരുമഴ 

ഉലുവ വെള്ളം എങ്ങിനെ  തയാറാക്കാം? 


തലേ ദിവസം രാത്രി മൂന്ന് കപ്പ് വെള്ളത്തിൽ 2 സ്പൂൺ ഉലുവയിട്ട് കുതിരാനായി വയ്ക്കുക. അടുത്ത ദിവസം രാവിലെ ഈ ഉലുവ എടുത്ത് നന്നായി തിളപ്പിക്കുക. വെള്ളം വറ്റി ഒരു ഗ്ലാസാകുന്നത് വരെ ഇത് തിളപ്പിയ്ക്കണം. അതിന് ശേഷം ഈ വെള്ളം അരിച്ച് എടുക്കുക. ഈ വെള്ളത്തിലേക്ക് കറ്റാർവാഴ ജെല്‍, അല്പം ആവണക്കെണ്ണ,  അൽപ്പം റോസ് മേരി ഓയില്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു സ്പ്രെ ബോട്ടിൽ നിറയ്ക്കുക. ഈ വെള്ളം തലയോട്ടിയിലും മുടിയിലുമൊക്കെ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം. 


ആഴ്ചയില്‍ രണ്ടു തവണ ഇത് ആവര്‍ത്തിയ്ക്കുന്നത് മുടിയുടെ സംരക്ഷണത്തിന് ഉത്തമമാണ്...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.