Curry Leaves Benefits: കറിവേപ്പില വെറും വയറ്റില്‍ കഴിച്ചു നോക്കൂ, 100 ​​രോഗങ്ങൾക്ക് പ്രതിവിധി!!

വെറുമൊരു ഇലയായി കറിവേപ്പിലയെ ചെറുതായി കാണരുതേ... ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പില. കറിവേപ്പിലയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ധാരാളം ആന്‍റി  ഓക്സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. 

ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ലിനാലൂൾ, ആൽഫ-ടെർപിനീൻ, മൈർസീൻ, മഹാനിംബിൻ, കാരിയോഫില്ലിൻ, മുറെനോൾ, ആൽഫ-പിനീൻ, ഫിനോളിക് സംയുക്തങ്ങളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. ഇവയില്‍ പലതും ശരീരത്തിൽ ആന്‍റിഓക്‌സിഡന്‍റുകളായി പ്രവർത്തിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകൾ നമ്മുടെ ശരീരത്തെ ആരോഗ്യകരവും രോഗവിമുക്തവുമായി സംരക്ഷിക്കുന്നു...  കറിവേപ്പില നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ അറിയാം..  

 

1 /7

പ്രമേഹ രോഗികള്‍ക്ക്  കറിവേപ്പില ഉത്തമം  പ്രമേഹ രോഗികൾക്ക് കറിവേപ്പില ഒരു അത്ഭുത ഔഷധമാണ്. കറിവേപ്പില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഞരമ്പ് വേദന, വൃക്ക തകരാര്‍ തുടങ്ങി പ്രമേഹം സമ്മാനിയ്ക്കുന്ന പല സങ്കീർണതകളിൽ നിന്നും സംരക്ഷിക്കാൻ കറിവേപ്പില സഹായിക്കും. 

2 /7

അൽഷിമേഴ്‌സ് രോഗികള്‍ കറിവേപ്പില കഴിയ്ക്കണം   കറിവേപ്പില തലച്ചോറിനുള്ള മികച്ച ഔഷധമായി കണക്കാക്കപ്പെടുന്നു. തലച്ചോറിനെയും നാഡീവ്യവസ്ഥയെയും സംരക്ഷിക്കാൻ കറിവേപ്പില സഹായിക്കുമെന്ന് പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്‍റെ ആരോഗ്യം നിലനിര്‍ത്താനും അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് അവസ്ഥകളിൽ നിന്ന് സംരക്ഷിക്കാനും കറിവേപ്പില സഹായിക്കും.  

3 /7

മുടിയുടെ സംരക്ഷണത്തിന് കറിവേപ്പില മികച്ചത്   കറിവേപ്പില കഴിയ്ക്കുന്നത് മുടികൊഴിച്ചിൽ തടയാന്‍ സഹായിയ്ക്കും. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനും മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ ഏറെ സഹായകമാണ്.  

4 /7

കറിവേപ്പില ഒരു നല്ല വേദന സംഹാരി  കറിവേപ്പില ഒരു സ്വാഭാവിക വേദനസംഹാരിയായും കണക്കാക്കപ്പെടുന്നു. ഇതില്‍  അടങ്ങിയിരിക്കുന്ന പോഷകങ്ങൾ പല തരത്തിലുള്ള വേദനകളിൽ നിന്നും സ്വാഭാവികമായ രീതിയിൽ ആശ്വാസം നല്‍കാന്‍  സഹായിക്കുന്നു. 

5 /7

പൊണ്ണത്തടി കുറയ്ക്കാനും കറിവേപ്പില ഉത്തമം   അമിതവണ്ണം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും കറിവേപ്പില സഹായകമാണ്. കറിവേപ്പില ഒരു വിഷാംശം ഇല്ലാതാക്കുന്ന ഏജന്‍റായി പ്രവർത്തിക്കുന്നു. ഇത് നമ്മുടെ ശരീരത്തിൽ നിന്ന് വിഷ ഘടകങ്ങളെ നീക്കം ചെയ്യുന്നു. കറിവേപ്പില ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു, ക്രമേണ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും 10-15 കറിവേപ്പില കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

6 /7

വിളർച്ച ഇല്ലാതാക്കാന്‍ കറിവേപ്പില  വിളർച്ച പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടാൻ കറിവേപ്പില സഹായിക്കും. ഗവേഷണ പ്രകാരം, അനീമിയയെ പ്രതിരോധിക്കുന്ന ഗുണങ്ങൾ കറിവേപ്പിലയിൽ കാണപ്പെടുന്നു, ഇത് വിളർച്ചയിൽ ഫലപ്രദമായി പ്രവർത്തിക്കും. കൂടാതെ, കറിവേപ്പിലയില്‍ കാൽസ്യം, ഇരുമ്പ്, സിങ്ക്, തുടങ്ങിയ ധാതുക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് മൂലം വിളർച്ച അകറ്റാൻ കറിവേപ്പില ഉപയോഗപ്രദമാണെന്ന് പറയാം.

7 /7

കരളിന്‍റെ ആരോഗ്യത്തിന് കറിവേപ്പില ഗുണകരം   കറിവേപ്പിലയിൽ ടാനിനുകളും കാർബസോൾ ആൽക്കലോയിഡുകളും അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.  ഈ മൂലകങ്ങളിൽ ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ കാണപ്പെടുന്നു, ഇത് കരളിന്‍റെ' ആരോഗ്യത്തിനും ഒപ്പം ഹെപ്പറ്റൈറ്റിസ്, സിറോസിസ് (4) എന്നിവയിക് നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.  

You May Like

Sponsored by Taboola