ആർത്തവ വിരാമം എന്നത് ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇതൊരു സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീകളുടെ ജീവിതത്തിൻ്റെ ഭാഗമാണ്. ഈ അവസ്ഥയിൽ അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നില്ല. ആർത്തവവിരാമം സാധാരണയായി 45 നും 55 നും ഇടയിൽ സംഭവിക്കുന്നു. ചില സാഹചര്യങ്ങളിൽ ഈ പ്രായത്തിന് മുൻപും ആർത്തവവിരാമം സംഭവിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആർത്തവവിരാമത്തിനും ചില ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങളെ പെരിമെനോപോസ് എന്ന് വിളിക്കുന്നു. ഈ സമയത്ത്, സ്ത്രീകളുടെ ശരീരത്തിൽ പല ലക്ഷണങ്ങളും മാറ്റങ്ങളും അനുഭവപ്പെടുന്നു. ഇനി പറയുന്ന ലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ അവർ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണം.


ALSO READ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കും ഈ അഞ്ച് ആയുർവേദ ഔഷധങ്ങൾ


ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ


- പെട്ടെന്നുള്ള ചൂടും വിയർപ്പും. 
- ഉറങ്ങുമ്പോൾ അമിതമായ വിയർപ്പ്.
- യോനിയിൽ ചൊറിച്ചിൽ, അസഹനീയമായ വേദന അനുഭവപ്പെടുന്നു.
- ചിലപ്പോൾ അമിത രക്തസ്രാവവും ചിലപ്പോൾ മാസങ്ങളോളം ആർത്തവവും ഉണ്ടാകില്ല.
- അമിതമായ ക്ഷീണവും ബലഹീനതയും.
- പേശികളിലും സന്ധികളിലും വേദന. 
- ഇടയ്ക്കിടെ തലവേദന.
- അമിതമായ മുടി കൊഴിച്ചിൽ.
- വിഷാദം, പെട്ടെന്ന് സങ്കടം അല്ലെങ്കിൽ ദേഷ്യം വരിക.


ആർത്തവവിരാമ സമയത്ത് എങ്ങനെ സ്വയം പരിചരണം നടത്താം?


- നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ ഇനങ്ങൾ ഉൾപ്പെടുത്തുക. 
- ഏകാഗ്രത വർദ്ധിപ്പിക്കുന്ന യോഗയും ധ്യാനവും ചെയ്യുക.
- പതിവായി 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക. മതിയായ ഉറക്കം വളരെ പ്രധാനമാണ്. 
- കാൽസ്യം, വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.