ഒരു വ്യക്തിയുടെ ഭാരം വർധിക്കാൻ കാരണങ്ങൾ നിരവധിയുണ്ട്. പ്രായം, രോഗങ്ങൾ, മാറുന്ന ഭക്ഷണക്രമം എന്നിവ കാരണം ഒരു വ്യക്തിയുടെ ഭാരം വർധിക്കാം. ശരീരഭാരം വർധിക്കുന്നത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കലോറിയുടെ അമിതമായ ഉപഭോഗം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്കും ക്രമേണ ഇത് അമിതഭാരത്തിലേയ്ക്കും നയിക്കുന്നു. അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 30, അല്ലെങ്കിൽ അതിൽ കൂടുതലോ ആണ്. ഒരു ഓൺലൈൻ കാൽക്കുലേറ്റർ ഉപയോഗിച്ച് ആർക്കും അവരുടെ ബിഎംഐ കണ്ടെത്താനാകും. ഇതിന് നിങ്ങളുടെ നീളവും ഭാരവും അറിഞ്ഞിരിക്കേണ്ട കാര്യമേയുള്ളൂ. അമിതഭാരം കാരണം ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഇനി പറയാൻ പോകുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.


ALSO READ: പ്രിയപ്പെട്ട ആരോടെങ്കിലും വഴക്കിടേണ്ടി വന്നോ? ഈ 5 കാര്യങ്ങൾ ചെയ്യുക


1. തൈറോയ്ഡ്


അമിതമായ ശരീരഭാരമാണ് തൈറോയ്ഡ് പ്രശ്നമുള്ളവരിൽ ആദ്യം പ്രത്യക്ഷപ്പെടുകയെന്ന് വിദ​ഗ്ധർ പറയുന്നു. നിങ്ങളുടെ ശരീരത്തിലെ  തൈറോയ്ഡ് ഗ്രന്ഥി വളരെ കുറച്ച് ഹോർമോണുകൾ ഉത്പാദിപ്പിക്കുമ്പോഴാണ് ഹൈപ്പോതൈറോയിഡിസം എന്ന പ്രശ്നം ഉണ്ടാകുന്നത്. തൈറോയിഡ് ​ഗ്രന്ഥി വളരെയധികം ഹോർമോണുകൾ ഉത്പാദിപ്പിക്കുകയാണെങ്കിൽ ഭാരം ഗണ്യമായി കുറയാൻ തുടങ്ങും. ഇതിനെയാണ് ഹൈപ്പർതൈറോയിഡിസം എന്ന് വിളിക്കുന്നത്. കുട്ടികൾക്കും നവജാത ശിശുക്കൾക്കും മുതൽ ഏത് പ്രായത്തിലുള്ള വ്യക്തിക്കും അനുഭവപ്പെട്ടേക്കാവുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ്.


2. ഉയർന്ന രക്തസമ്മർദ്ദം


അമിതവണ്ണമുള്ള ആളുകൾക്ക് പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാറുണ്ട്. ഉയർന്ന രക്തസമ്മർദ്ദം, ഹൈപ്പർടെൻഷൻ എന്നും അറിയപ്പെടുന്നു. രക്തക്കുഴലുകളിലൂടെ രക്തം സാധാരണയേക്കാൾ വേഗത്തിൽ ഒഴുകുന്ന അവസ്ഥയാണിത്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം തുടങ്ങിയ രോ​ഗങ്ങൾക്കും കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും മരണം സംഭവിക്കാനുള്ള സാധ്യത പോലും വർധിപ്പിക്കുന്നുണ്ട്.


3. ഹൃദ്രോഗം


അമിതഭാരം ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും അത് ഹൃദയാഘാതം, ഹൃദയസ്തംഭനം പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പിന്റെ ഉയർന്ന അളവ്, ഉയർന്ന അളവിലുള്ള പഞ്ചസാര എന്നിവ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ മൊത്തം ശരീരഭാരത്തിന്റെ 5 മുതൽ 10 ശതമാനം വരെ കുറയ്ക്കുന്നത് ഹൃദ്രോഗ സാധ്യതയും കുറയ്ക്കും. അതായത്, നിങ്ങളുടെ ഭാരം ഏകദേശം 80 കിലോ ആണെങ്കിൽ, നിങ്ങൾ 8 - 16 കിലോ കുറയ്ക്കണം. ഇതുമൂലം രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ നില, രക്തയോട്ടം എന്നിവ മെച്ചപ്പെടും.


4. പ്രമേഹം


രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ടൈപ്പ് 2 പ്രമേഹമുള്ള 10 ൽ 8 പേരും അമിതവണ്ണം ഉള്ളവരാണ്.  ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, നിങ്ങളുടെ മൊത്തം ശരീരഭാരത്തിന്റെ 5 മുതൽ 7 ശതമാനം വരെ കുറയ്ക്കാനും ദിവസവും വ്യായാമം ചെയ്യാനും ആരോ​ഗ്യവിദ​ഗ്ധ‍ർ ശുപാർശ ചെയ്യുന്നു.


5. ഓസ്റ്റിയോ ആർത്രൈറ്റിസ് 


വളരെ സാധാരണവും നീണ്ടുനിൽക്കുന്നതുമായ ഒരു പ്രശ്നമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. ഇത് ശരീര വേദനയ്ക്കും സന്ധികളിൽ വീക്കത്തിനും കാരണമാകുന്നു. അമിതഭാരം സന്ധികളിലും തരുണാസ്ഥികളിലും അധിക സമ്മർദ്ദം ചെലുത്തുന്നു. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത വർദ്ധിപ്പിക്കും.


പെട്ടെന്നുള്ള ശരീരഭാരം കൂടുന്നതിന് പല കാരണങ്ങളുണ്ടാകാം. അതിനാൽ, വൈകാതെ തന്നെ ഡോക്ടറെ സമീപിക്കുകയും നിങ്ങളുടെ ശരീരം പരിശോധിക്കുകയും ചെയ്യുക. ഇതോടൊപ്പം, ശരീരത്തിൽ എന്തെങ്കിലും വലിയ രോഗമുണ്ടെങ്കിൽ ചികിത്സിക്കാൻ വൈകരുത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.