എപ്പോഴും ശ്രദ്ധ വേണ്ടുന്ന ആൾക്കാരാണ് പ്രമേഹരോഗികള്‍. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പ്രേമേഹ ബാധിതർ  കഴിക്കേണ്ടത്. ഇത്തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒന്നാണ് പഴങ്ങൾ. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം. മാതള നാരങ്ങ മുതൽ തണ്ണിമത്തൻ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മാതള നാരങ്ങ


ഒരു മാതള നാരങ്ങയിൽ  7 ഗ്രാം ഫൈബറാണുള്ളത്. ഇതിന് പുറമെ ധാരാളം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിൻ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്.  ശരീരത്തിലെ രക്തത്തിൻറെ അളവ് കൂട്ടാനും രോഗ പ്രതിരോധത്തിനും മാതളം മികച്ചതാണ്.


മുന്തിരി


മുന്തിരിയും ഇത്തരത്തിൽ മികച്ചതാണ്.  പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുന്ന പല ഘടകങ്ങളും മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.  പ്രമേഹ രോഗികള്‍ക്ക് മുന്തിരി ധൈര്യമായി കഴിക്കാൻ സാധിക്കും 


ആപ്പിൾ


ദിവസവും ഒരു ആപ്പിള്‍ വീതം കഴിച്ചാൽ ആരോഗ്യത്തിന് നല്ലതാൻ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആപ്പിള്‍ സഹായിക്കു. പലതരത്തിലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാണ്.


സ്ട്രോബറി, ബ്ലൂബെറി


പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാൻ പറ്റുന്നവയാണ് സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ . ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സാധിക്കും.


പേരക്ക


ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ മറ്റൊരു പഴമാണ് പേരക്ക.  ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പേരയ്‌ക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം എന്നതാണ് പ്രത്യേകത. 


ഓറഞ്ച്


അസിഡിക് ടേസ്റ്റുള്ള  പഴങ്ങള്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ധാരാളം വൈറ്റാമിനുകളും ധാതുക്കളും ഓറഞ്ചിലുണ്ച്. ഇതിൽ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഓറഞ്ച് നിങ്ങളെ സഹായിക്കും.


കിവി


വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ എന്നിവയടങ്ങിയ പഴമാണ് കിവി. പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ കിവിക്ക് കഴിയുമെന്നാണ് പഠനങ്ങൾ.


തണ്ണിമത്തൻ


പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളിലൊന്നാണ് തണ്ണിമത്തന്‍ വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്. പ്രമേഹ രോഗികള്‍ ഇവ കഴിക്കുന്നതിലൂടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.