Summer Diet: കത്തുന്ന ചൂടിൽ ശരീരത്തിന് സംരക്ഷണം വേണം; ഭക്ഷണത്തിൽ ചേർക്കൂ ഇവ
Spices For Summer Diet: ശരീരം ഊർജത്തോടെയിരിക്കാനും ഉന്മേഷമുള്ളതാക്കാനും ജലാംശം നൽകുന്ന പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും.
സീസൺ മാറുന്നതിനനുസരിച്ച് ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. വേനൽക്കാലത്തെ ഉയർന്ന ചൂടിൽ തണുത്ത ഭക്ഷണങ്ങൾക്കാണ് കൂടുതൽ പ്രധാന്യം നൽകുക. ശരീരം ഊർജത്തോടെയിരിക്കാനും ഉന്മേഷമുള്ളതാക്കാനും ജലാംശം നൽകുന്ന പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും.
ചില സുഗന്ധവ്യഞ്ജനങ്ങളും ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കും. സുഗന്ധവ്യഞ്ജനങ്ങളിൽ നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ആന്തരിക ശരീര താപനില കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ, വേനൽക്കാലത്ത് ഉപയോഗിക്കേണ്ട സുഗന്ധവ്യജ്ഞനങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ALSO READ: ഹൃദ്രോഗങ്ങളെ അകറ്റി നിർത്താൻ ജീവിതശൈലിയിൽ ശ്രദ്ധിക്കൂ
ഉലുവ വിത്തുകൾ: ഉലുവ അസിഡിറ്റി, ഓക്കാനം, മലബന്ധം എന്നിവയെ ചെറുക്കാൻ സഹായിക്കും. ഇത് ശരീരം തണുപ്പിക്കുന്നതിനും സഹായിക്കുന്നു. ഉലുവ കുതിർത്ത വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് നല്ലതാണ്.
മല്ലി: ആൻ്റി ഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് മല്ലി. ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളാനും ദഹന പ്രശ്നങ്ങൾ ഒഴിവാക്കാനും അവ സഹായിക്കുന്നു. വേനൽക്കാലത്ത് മല്ലിയില കഴിക്കുന്നത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.
പുതിന: വേനൽക്കാല ഭക്ഷണത്തിൽ ചേർക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് പുതിന. പുതിന ശരീരം തണുപ്പിക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കുന്നു. പുതിന ചർമ്മത്തിനും ഗുണം ചെയ്യും. പുതിന ശരീരത്തിന് തിളക്കവും ഉന്മേഷവും നൽകുന്നു.
ALSO READ: ശരീരഭാരം കുറയ്ക്കാം... ആരോഗ്യത്തെ ബാധിക്കാതെ; ഈ പാനീയങ്ങൾ മികച്ചത്
ജീരകം: പല ഇന്ത്യൻ വിഭവങ്ങളിലും സാധാരണയായി ചേർക്കുന്ന ഒരു ഘടകമാണ് ജീരകം. വേനൽക്കാലത്ത് പല പാനീയങ്ങളിലും ജീരകം ചേർക്കുന്നു. ശരീരത്തിന് ഊർജവും ആരോഗ്യവും നൽകുന്ന ഇരുമ്പും മറ്റ് പോഷകങ്ങളും ജീരകത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഏലം: ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലക്ക. ഇത് ശരീരത്തിന്റെ ആന്തരിക ഊഷ്മാവ് കുറയ്ക്കുകയും ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഏലക്കായിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.