Heart Health: ഹൃദ്രോ​ഗങ്ങളെ അകറ്റി നിർത്താൻ ജീവിതശൈലിയിൽ ശ്രദ്ധിക്കൂ

Cardiovascular Risk: സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ എന്നിവയെല്ലാം ഹൃദയാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 11:17 PM IST
  • ഹൃദ്രോഗങ്ങൾ തിരിച്ചറിയപ്പെടാതെയിരിക്കാനും രോ​ഗനിർണയം നടത്താൻ വൈകാനും സാധ്യതയുണ്ട്
  • കാരണം, സാധാരാണമെന്ന് തോന്നിക്കുന്ന പല ലക്ഷണങ്ങളും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ പ്രധാനപ്പെട്ട മുന്നറിയിപ്പുകളാണ്
Heart Health: ഹൃദ്രോ​ഗങ്ങളെ അകറ്റി നിർത്താൻ ജീവിതശൈലിയിൽ ശ്രദ്ധിക്കൂ

മരണകാരണമാകുന്ന രോ​ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹൃദ്രോഗങ്ങൾ. പ്രതിവർഷം 17.9 ദശലക്ഷത്തിലധികം ആളുകളെ ഹൃദ്രോ​ഗങ്ങൾ ബാധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ എന്നിവയെല്ലാം ഹൃദയാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.

ഹൃദ്രോഗങ്ങൾ തിരിച്ചറിയപ്പെടാതെയിരിക്കാനും രോ​ഗനിർണയം നടത്താൻ വൈകാനും സാധ്യതയുണ്ട്. കാരണം, സാധാരാണമെന്ന് തോന്നിക്കുന്ന പല ലക്ഷണങ്ങളും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ പ്രധാനപ്പെട്ട മുന്നറിയിപ്പുകളാണ്. എന്നാൽ, ആരോ​ഗ്യകരമായ ഭക്ഷണക്രമീകരണത്തിലൂടെയും ജീവിതശൈലിയിലൂടെയും ഹൃദ്രോ​ഗങ്ങളെ തടയാം.

ശരീരഭാരം: അമിതവണ്ണമുള്ളവർക്കും പൊണ്ണത്തടിയുള്ളവർക്കും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. അമിതവണ്ണം ഉണ്ടാകുന്നത് ഹൃദയത്തിലും രക്തക്കുഴലുകളിലും അധിക സമ്മർദ്ദം ചെലുത്തുമെന്നതിനാൽ ആരോ​ഗ്യകരമായ ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം: ഹൃദ്രോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതിൽ ഭക്ഷണക്രമം വലിയ പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തണം. എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും കൃത്രിമ മധുരം ചേർത്ത ഭക്ഷണങ്ങളും കഴിക്കുന്നത് പരിമിതപ്പെടുത്തണം. ഭക്ഷണത്തിൽ മധുരവും ഉപ്പും കുറയ്ക്കുന്നത് ഹൃദ്രോ​ഗങ്ങളെ തടയാൻ സഹായിക്കും.

വ്യായാമം: ജീവിതശൈലിയിൽ വ്യായാമം ശീലമാക്കുന്നത് രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തും. ഇവയെല്ലാം ഹൃദ്രോ​ഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. പതിവായി വ്യായാമം ചെയ്യുന്നത് ആരോ​ഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും.

പുകവലിയും മദ്യപാനവും: പുകവലിയും മദ്യപാനവും പല ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നത് ഹൃദ്രോ​ഗങ്ങളിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കും. ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിൽ നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News