Summer Foods: ചൂടുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ തലപൊക്കും.   ചര്‍മ്മ ദഹന പ്രശ്നങ്ങള്‍ അവയില്‍ ചിലത് മാത്രം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൂടുകാലത്ത്  ഭക്ഷണ കാര്യത്തിൽ  ശ്രദ്ധ പുലർത്തേണ്ടത് ഏറെ പ്രധാനമാണ്. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ വേണം ചൂടുകാലത്ത് കഴിക്കേണ്ടത്. കൂടാതെ, ചൂട് കാലത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ശ്രദ്ധിക്കണം. നിർജ്ജലീകരണം പലപ്പോഴും വലിയ  ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. വേനൽ കാലത്ത് ശരീരത്തിൽ നിന്ന് പോഷകങ്ങൾ വേഗത്തിൽ നഷ്ടപ്പെടും. വേനൽക്കാലത്ത് ഇലക്‌ട്രോലൈറ്റിന്‍റെ അളവ് ക്രമീകരിക്കാന്‍ ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. 


ചൂടുകാലത്ത് ആരോഗ്യ സംരക്ഷണത്തിനായി കൃത്യമായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ 
 
തൈര് 


തൈര് ഒരു പ്രീബയോട്ടിക് ഭക്ഷണമാണ്. വേനൽക്കാലത്ത് ഇത് നമ്മുടെ കുടലിനും ദഹനവ്യവസ്ഥയ്ക്കും അത്യാവശ്യമായ നല്ല ബാക്ടീരിയകളെ നല്‍കുന്നു. വേനൽക്കാലത്ത് ദിവസത്തിൽ ഒരിക്കലെങ്കിലും തൈര് കഴിക്കണം


നട്സ് 


ഡ്രൈ ഫ്രൂട്ട്സുകൾ പലപ്പോഴും ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.  ബദാം, കശുവണ്ടി മുതലായവയിൽ മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.  
 
വാഴപ്പഴം 


ഭക്ഷണത്തിന് ശേഷം കഴിക്കുന്ന ഏത്തപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാണ് ഇതിന് പ്രധാന കാരണം.   നാരകളാൽ സമ്പുഷ്ടമാണ് ഏത്തപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറെ മികച്ചതാണ് ഏത്തപ്പഴം.


ഇലക്കറികൾ


കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചീരയില്‍ ഇരുമ്പിന്‍റെ അംശം  ധാരാളമുണ്ട്, ഇലക്ട്രോലൈറ്റുകളും അതേ അളവിൽ ലഭ്യമാണ്. ചീര കഴിക്കുന്നത് പലതരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്.


പയറുവർഗ്ഗങ്ങൾ 


സാമ്പാറിലും മറ്റും ചേര്‍ക്കുന്ന  പയറുവർഗ്ഗങ്ങൾ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ബദാം, ബീൻസ്, കടല, സോയാബീൻ എന്നിവയിൽ മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വേനൽക്കാലത്ത് ഇത് നമ്മുടെ ആരോഗ്യത്തെ സന്തുലിതമാക്കുന്നു.
 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.