Summer Skin Care: വേനൽക്കാലത്ത് വീടിനകത്തും സൺസ്ക്രീൻ പ്രയോഗിക്കേണ്ടതുണ്ടോ?
Benefits Of Using Sunscreen Indoors: എല്ലാ ദിവസവും സൺസ്ക്രീൻ പുരട്ടുന്നത് ചർമ്മ സംരക്ഷണത്തിൽ നിർണായകമാണ്. അൾട്രാവയലറ്റ് വികിരണത്തിനെതിരെ സൺസ്ക്രീൻ സംരക്ഷണം നൽകുന്നു.
Summer Skin Care: വേനൽക്കാലത്തെ ചർമ്മസംരക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നാണ് സൺസ്ക്രീൻ. വീടിന് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ചർമ്മസംരക്ഷണത്തിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ സൺസ്ക്രീൻ വീടിനുള്ളിൽ ഉപയോഗിക്കേണ്ടതുണ്ടോ? നിങ്ങൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയാലും ഇല്ലെങ്കിലും, എല്ലാ ദിവസവും സൺസ്ക്രീൻ പുരട്ടുന്നത് ചർമ്മ സംരക്ഷണത്തിൽ നിർണായകമാണെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
വീടിനകത്തും സൺസ്‌ക്രീൻ പ്രയോഗിക്കേണ്ടതിന്റെ കാരണങ്ങൾ
സൺസ്‌ക്രീൻ ബ്ലൂ ലൈറ്റിനെതിരെ സംരക്ഷണം നൽകുന്നു: സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ, ടിവികൾ എന്നിവയിലെ ഡിജിറ്റൽ സ്‌ക്രീനുകൾ നീല വെളിച്ചം പുറപ്പെടുവിക്കുന്നു. ഈ പ്രകാശം സൂര്യതാപത്തിന് കാരണമാകില്ലെങ്കിലും ചർമ്മത്തിന് ദോഷം ചെയ്യും. നീല വെളിച്ചം ഉൽപ്പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകൾ പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കുകയും ചുളിവുകൾ ഉണ്ടാകുന്നതിന് കാരണമാകുകയും മെലാനിൻ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യും.
സൺസ്‌ക്രീൻ ചർമ്മ കാൻസറിനെ തടയുന്നു: വീടിനുള്ളിൽ സൂര്യന്റെ രശ്മികൾ എത്തില്ലെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. അതിനാൽ വീടിനുള്ളിൽ സൺസ്ക്രീൻ ധരിക്കേണ്ടതുണ്ടോയെന്ന് പലരും ചിന്തിക്കാം. അൾട്രാ വയലറ്റ് വികിരണം ഒരു കോശജ്വലന പ്രതികരണത്തിന് കാരണമാകുന്നു. അത് സൂര്യതാപത്തിന് ഇടയാക്കും. സൂര്യാതപത്തിന് വിധേയമായി അവശേഷിക്കുന്ന കോശങ്ങൾ ഭാവിയിൽ നശിക്കാൻ ഇടയുണ്ട്. ഇത് ചർമ്മ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ALSO READ: Blackberry Health Benefits: പോഷകങ്ങളാൽ സമ്പുഷ്ടം; അറിയാം ബ്ലാക്ക് ബെറിയുടെ ഗുണങ്ങൾ
അൾട്രാവയലറ്റ് വികിരണത്തിനെതിരെ സൺസ്ക്രീൻ സംരക്ഷണം നൽകുന്നു: മേഘാവൃതമായ ദിവസങ്ങളിൽ പോലും വിൻഡോ ഗ്ലാസിലൂടെ അൾട്രാവയലറ്റ് വികിരണം കടക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യും. അൾട്രാ വയലറ്റ് വികിരണം ചർമ്മ ഉപരിതലത്തിന് താഴെയുള്ള ചർമ്മ കോശങ്ങളിൽ കേടുപാടുകൾ വരുത്തും. ഇത് പിന്നീട് ശരീരത്തിൽ പാടുകൾ ഉണ്ടാകുന്നതിനും കാരണമാകും.
സൺസ്‌ക്രീൻ അകാല വാർധക്യത്തെ തടയുന്നു: വാർധക്യത്തിന്റെ ലക്ഷണങ്ങളെ തടയാൻ എസ്പിഎഫ് 30 പ്ലസ് ഉപയോഗിച്ചില്ലെങ്കിൽ, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ അവയുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കില്ല. സൺസ്‌ക്രീൻ ഒഴിവാക്കുന്നത് നിങ്ങളുടെ മറ്റ് ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തി കുറയ്ക്കുകയും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതിന് വിധേയമാകുമ്പോൾ ചർമ്മത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
സൺസ്‌ക്രീൻ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു: നിലവിൽ വിപണിയിൽ ലഭ്യമാകുന്ന സൺസ്‌ക്രീനുകൾ ഭൂരിഭാഗവും ഉയർന്ന നിലവാരമുള്ളതും ചർമ്മത്തെ പോഷിപ്പിക്കുന്നതുമായ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നവയുമാണ്. ഇത് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...